CrimeNEWS

സ്വന്തമായി നിർമിച്ച മുക്കുപണ്ടങ്ങൾ വിവിധ ബാങ്കുകളിൽ പണയം വച്ച് ലക്ഷങ്ങൾ തട്ടി; രണ്ടു പേർ പിടിയിൽ

ചെങ്ങന്നുര്‍: വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടുപേരെ ചെങ്ങന്നൂർ പോലീസ് പിടികൂടി. ചെങ്ങന്നൂർ കീച്ചേരിമേൽ ചരിവ് പുരയിടത്തിൽ വീട്ടിൽ കനകൻ(49), മുളവൂർ പേഴക്കാപ്പിള്ളി തട്ടുപറമ്പ് പുത്തൻവീട്ടിൽ കുട്ടപ്പൻ (64) എന്നിവരെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കുട്ടപ്പൻ നിർമ്മിക്കുന്ന മുക്കുപണ്ടങ്ങൾ കനകൻ വിവിധ ബാങ്കുകളിൽ പണയം വച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ചെങ്ങന്നൂരിലെ ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും 18 ലക്ഷം രൂപയോളം തട്ടിയെടുത്തതിന് ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 2021 മുതൽ പല ദിവസങ്ങളിലായി കനകൻ ബാങ്കിലെത്തി മുക്കുപണ്ടം പണയം വയ്ക്കുകയായിരുന്നു.

Signature-ad

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ചെങ്ങന്നൂർ എസ്.എച്ച്.ഒ എ.സി വിപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പി.എസ് ശ്രീജിത്ത്, ടി.എൻ ശ്രീകുമാർ, സി.പി.ഒമാരായ രതീഷ്, ജിജോ സാം, സനിൽകുമാർ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ്  അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Back to top button
error: