Month: September 2023
-
Kerala
വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്നവരാണോ നിങ്ങൾ ? ഒന്നൊന്നര പണി വരുന്നുണ്ട്; സുപ്രധാന നീക്കവുമായി കേരള സർക്കാർ!
തിരുവനന്തപുരം: വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും അപകടമുണ്ടായാൽ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകൾക്ക് നൽകണമെന്ന് നിഷ്കർഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. യാത്രാ വേളയിലും നിർത്തിയിടുമ്പോഴും വാഹനങ്ങൾ അഗ്നിക്കിരയാവുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്നത് സംബന്ധിച്ച് അനൂപ് ജേക്കബ് എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. വാഹനങ്ങൾ തീപിടിച്ചുണ്ടാകുന്ന അപകടങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടര്‍ന്ന് അതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനായി ഗതാഗത മേഖലയിലെ സാങ്കേതിക വിദഗ്ധരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വാഹന നിർമ്മാതാക്കളുടെയും ഡീലർമാരുടെയും ഇൻഷുറൻസ് സർവ്വേ പ്രതിനിധികളുടെയും യോഗം ചേര്‍ന്ന് വിലയിരുത്തിയതായി മന്ത്രി പറഞ്ഞു. മനുഷ്യനിർമ്മിതമായ കാരണങ്ങളാലും യന്ത്ര തകരാറുകളാലും ഉണ്ടാവുന്ന ഇലക്ട്രിക്കൽ സർക്യൂട്ട് പ്രശ്നങ്ങൾ മൂലമാണ് വാഹനങ്ങൾക്ക് തീപിടിത്തമുണ്ടാകുന്നതെന്ന് പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. ലൈറ്റ് മോട്ടോർ വാഹനങ്ങളിലാണ് ഇത്തരം തീപിടുത്തം കൂടുതൽ ഉണ്ടാവുന്നത്. ലോ വേരിയന്റ് വാഹനങ്ങളെ ഹൈ വേരിയന്റാക്കാൻ ഓട്ടോമൊബൈൽ സ്റ്റാൻഡേർഡ് അനുസരിച്ചുള്ളതല്ലാത്ത ഫ്യൂസും വയറിങ്ങും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച്…
Read More » -
Kerala
സോളാർ ഗൂഢാലോചനയെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് കെ സുധാകരൻ; സിബിഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നടപടി വേണം, ഇനി അന്വേഷണം വേണ്ട: യുഡിഎഫ്
തിരുവനന്തപുരം: സോളാർ ഗൂഢാലോചനയെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് കെ സുധാകരൻ. സിബിഐ റിപ്പോർട്ട് കിട്ടിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളമാണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. ജൂൺ 19ന് സർക്കാരിന് റിപ്പോർട്ട് കിട്ടിയതിന് രേഖകളുണ്ട്. സോളാറിൽ ഗൂഢാലോചന തെളിഞ്ഞെന്നും യുഡിഎഫ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സിബിഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നടപടി വേണം. ഇനി അന്വേഷണം വേണ്ടെന്നും യുഡിഎഫ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. അടുത്ത മാസം 18ന് സെക്രട്ടറിയേറ്റ് വളയുമെന്നും യുഡിഎഫ് വ്യക്തമാക്കി. വാർത്താക്കുറിപ്പ് സോളാര്‍ കേസില്‍ സിബിഐ ഫയല്‍ ചെയ്ത അന്തിമ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് നട്ടാല്‍ കുരുക്കാത്ത നുണയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 2023 ജൂണ്‍ 19ന് റിപ്പോര്‍ട്ട് സര്‍ക്കാരിനു കിട്ടിയതാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നുവെന്നും കെ സുധാകരൻ. സിബിഐ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിനു വേണ്ടി സീനിയല്‍ ഗവ. പ്ലീഡര്‍ എസ് ചന്ദ്രശേഖരന്‍ നായര്‍ കഴിഞ്ഞ ജൂണ്‍…
Read More » -
Crime
അറ്റകുറ്റപ്പണികൾക്കായി സൂക്ഷിച്ചിരുന്ന ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
ചങ്ങനാശ്ശേരി: അറ്റകുറ്റപ്പണികൾക്കായി സൂക്ഷിച്ചിരുന്ന ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പാറക്കൽ കലുങ്ക് ഭാഗത്ത് മുണ്ടുചിറ വീട്ടിൽ മഹേഷ് അപ്പുക്കുട്ടൻ(42), ചങ്ങനാശ്ശേരി പാറക്കൽ കലുങ്ക് ഭാഗത്ത് എ.സി കോളനി NO. 63 ൽ സുനീഷ് ജെ (28), ചങ്ങനാശ്ശേരി പാറക്കൽ കലുങ്കുഭാഗത്ത് അഖിൽ ഭവനം വീട്ടിൽ അതുൽ (23), ഇയാളുടെ സഹോദരൻ അഖിൽ (21) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ജൂലൈ 31ആം തീയതി രാത്രി ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്കായി ഇറക്കിയിട്ടിരുന്ന കമ്പിയും മറ്റ് ഇരുമ്പ് പൈപ്പ് ചാനലുകളും അടങ്ങിയ സാമഗ്രികൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. സൈറ്റ് എൻജിനീയറുടെ പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിഞ്ഞ് ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടുകയുമായിരുന്നു. മഹേഷ് അപ്പുക്കുട്ടൻ, സുനീഷ് എന്നിവർക്ക് ചങ്ങനാശ്ശേരിയിൽ ക്രിമിനൽ കേസുകൾ…
Read More » -
Crime
യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാള്‍ കൂടി അറസ്റ്റിൽ
കറുകച്ചാൽ: യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെകൂടി പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പെരുമ്പനച്ചി മാടപ്പള്ളി അമ്പലം ഭാഗത്ത് കിഴക്കേപുരക്കൽ വീട്ടിൽ അമ്പാടി എന്ന് വിളിക്കുന്ന വിഷ്ണു ഹരികുമാർ (23)എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഓഗസ്റ്റ് 29 ആം തീയതി രാത്രി 7:30 മണിയോടെ കറുകച്ചാൽ പച്ചിലമാക്കൽ ഭാഗത്ത് വഴിയിൽ നിൽക്കുകയായിരുന്ന യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വഴിയിൽ നിന്നിരുന്ന യുവാക്കളുമായി വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് ഇവർ സംഘം ചേർന്ന് കമ്പിവടിയും, മറ്റുമായി ഇവരെ ആക്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജിബിൻ ജോസഫ്,അഖിൽ ലാലിച്ചൻ, സബ്ജിത്ത് ബാബുരാജ്, ബിബിൻ ആന്റണി എന്നിവരെ കഴിഞ ദിവസം പിടികൂടുകയും ചെയ്തിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു ഹരികുമാറിനെക്കൂടി പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാൾക്ക് കറുകച്ചാൽ സ്റ്റേഷനിലും, തൃക്കൊടിത്താനം സ്റ്റേഷനിലും കൊലപാതകശ്രമത്തിന് കേസുകൾ നിലവിലുണ്ട്. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ്…
Read More » -
Crime
മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ചിങ്ങവനം: സമീപവാസിയായ മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് വെള്ളൂത്തുരുത്തി ഭാഗത്ത് മുളകോടിപറമ്പിൽ വീട്ടിൽ അജിത്ത് ഐസക് (32) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ സമീപവാസിയായ മദ്യവയസ്കനെ കഴിഞ്ഞദിവസം രാത്രി 8.30 മണിയോടുകൂടി ആക്രമിക്കുകയായിരുന്നു. യുവാവ് മധ്യവയസ്കന്റെ വീടിന്റെ വാതിലിൽ സ്ഥിരമായി കൊട്ടുകയും, ജനലിൽ കൂടി നോക്കുകയും ചെയ്യുന്നത് മധ്യവയസ്കൻ യുവാവിന്റെ അമ്മയോട് പറഞ്ഞുകൊണ്ടിരുന്ന സമയത്ത് ഇതിലുള്ള വിരോധം മൂലം യുവാവ് ഇയാളെ ചീത്ത വിളിക്കുകയും യുവാവിന്റെ വീട്ടിലെ കോഴിക്കൂടിന് മുകളിൽ പാകിയിരുന്ന ഓട് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ ബിനു ബി.എസ്, എസ്.ഐ മാരായ വിപിൻ ചന്ദ്രൻ, ഷാജിമോൻ, സി.പി.ഓ മാരായ അനിൽകുമാർ, മണികണ്ഠൻ, സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
Local
മാവേലിക്കരയിലെ ‘കാർബൺ ബ്ലേയ്സ്’ ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും
മാവേലിക്കര: മദ്ധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക തലസ്ഥാനമായ മാവേലിക്കരയിൽ പുത്തൻ ചലച്ചിത്ര അവബോധമുയർത്താൻ ‘കാർബൺ ബ്ലേയ്സ്’ എന്ന ഫിലിം സൊസൈറ്റി രൂപീകരിക്കുന്നു. ഒക്ടോബർ 15ന് പ്രശസ്ത ഛായാഗ്രാഹകൻ സണ്ണി ജോസഫ് സൊസൈറ്റിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിക്കും. പ്രശസ്ത തിരക്കഥാകൃത്തും അവാർഡ് ജേതാവുമായ ഡോ.പ്രവീൺ ഇറവങ്കര, വിശ്വപ്രസിദ്ധ ചിത്രകാരൻ രാജാരവിവർമ്മയുടെ ചെറുമകൻ ചിത്രകാരൻ പാർത്ഥസാരഥി വർമ്മ, ജില്ലാ പഞ്ചായത്തംഗവും എൽ.ഡി.എഫ് കൺവീനറുമായ ജേക്കബ് ഉമ്മൻ എന്നിവരാണ് കാർബൺ ബ്ലേയ്സിന്റെ അമരത്ത്. ലോകോത്തര സിനിമകൾ നാടിനു പരിചയപ്പെടുത്തുകയും സമഗ്രമായ ചലച്ചിത്ര ചർച്ചകളിലൂടെ പുതിയ തലമുറയുടെ സിനിമാവബോധത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം. കാർബൺ ബ്ലേയ്സ് ലൊഗോപ്രകാശനം മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിൽ ഡോ. പ്രവീൺ ഇറവങ്കര പാർത്ഥസാരഥി വർമ്മക്കു നൽകി നിർവഹിച്ചു.
Read More » -
Kerala
പ്രണയാഭ്യർഥന നിരസിച്ചതിന് യുവാവ് വീട്ടിൽ കയറി ക്രൂരമായി വെട്ടി മുറിവേൽപ്പിച്ച നഴ്‌സിങ് വിദ്യാർഥിനി അല്‍ക്ക അന്ന ബിനു ഒടുവിൽ വിട വാങ്ങി
പെരുമ്പാവൂര്‍ രായമംഗലത്ത് യുവാവ് വീട്ടിൽകയറി വെട്ടിയ പെൺകുട്ടി മരിച്ചു. കുറുപ്പംപടി രായമംഗലം പാണിയാടൻ ബിനു ജേക്കബിന്റെയും മഞ്ചുവിന്റെയും മകൾ അൽക്ക അന്ന ബിനുവാണു (20) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കഴിഞ്ഞ ഏഴു ദിവസമായി അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പെൺകുട്ടിയെ വെട്ടിയ ഇരിങ്ങോൾ മുക്കളംഞ്ചേരി ബേസിൽ (21) ആക്രമണത്തിനു പിന്നാലെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചിരുന്നു. കോലഞ്ചേരി മെഡിക്കൽ മിഷൻ കോളജിൽ രണ്ടാം വർഷം ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനിയായിരുന്നു അൽക്ക. പ്രണയാഭ്യർഥന നിരസിച്ചതായിരുന്നു ആക്രമണ കാരണം. യുവാവിന്റെ ആക്രമണത്തിൽ പെൺകുട്ടിയുടെ മുത്തച്ഛൻ ഔസേപ്പിനും മുത്തശ്ശി ചിന്നമ്മയ്ക്കും പരുക്കേറ്റിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ 5 ചൊവ്വാഴ്ച ഉച്ചയ്ക്ക് അൽക്ക വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം. ഔസേഫും ഭാര്യ ചിന്നമ്മയും മുറിക്കുള്ളിലായിരുന്നു. ഈ സമയത്താണ് അതിക്രമിച്ചു കയറിയ ബേസിൽ അൽക്കയെ വാക്കത്തികൊണ്ടു വെട്ടി ഗുരുതരമായി പരുക്കേൽപിച്ചത്. അല്‍ക്കയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റത്. ഓട്ടോറിക്ഷ ഡ്രൈവറായ പിതാവ് ബിനു എറണാകുളത്തേക്ക്…
Read More » -
Kerala
പീഡനശ്രമം; ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.ഉണ്ണി മുകുന്ദന്റെ ഫ്ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി. കേസ് ഒത്തുതീര്‍പ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു.ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ഉത്തരവ്.സിനിമ കഥ പറയാൻ ഉണ്ണി മുകുന്ദന്റെ ഫ്ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. 2017 സെപ്റ്റംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്.സിനിമയുടെ കഥ പറയാൻ ക്ഷണിച്ചതിനെ തുടര്‍ന്ന് ഫ്ലാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം.ഇതിനു ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. അതേസമയം യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു.കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നായിരുന്നു നടന്റെ പരാതി.കേസില്‍ ഉണ്ണി മുകുന്ദന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
Read More » -
Kerala
എന്റെ ചിത്രം നോക്കി സ്വയംഭോഗം ചെയ്യാതെ നട്ടെല്ലുള്ളവരെ പോലെ പെരുമാറാൻ പഠിക്ക്:നടി സാധിക
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സാധിക വേണുഗോപാല്‍.ഇപ്പോഴിതാ തനിക്ക് അശ്ലീല കമന്റുകള്‍ ചെയ്യുന്നവര്‍ക്കും അനാവശ്യ മെസേജുകള്‍ അയക്കുന്നവര്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ‘നിങ്ങള്‍ എന്റെ ചിത്രം നോക്കി സ്വയംഭോഗം ചെയ്യുകയും നിങ്ങളുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കില്‍, എനിക്കതില്‍ ഒന്നും ചെയ്യാനില്ല. പക്ഷെ നിങ്ങള്‍ അനാവശ്യ കമന്റിടുകയോ എന്റെ ഇന്‍ബോക്‌സിലേക്ക് വേണ്ടാത്തത് അയക്കുകയും ചെയ്താല്‍ നിങ്ങളെ റിമൂവ് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ഒരു നിമിഷം പോലും ഞാന്‍ വൈകില്ല. നട്ടെല്ലുള്ളവരെ പോലെ പെരുമാറണം. നിങ്ങള്‍ക്ക് എന്തെങ്കിലുമോ ആരെയെങ്കിലുമോ കണ്ട് സ്വയം തൃപ്തിപ്പെടുത്തണമെങ്കില്‍ ആയിക്കോളൂ. അത് നിങ്ങളുടെ ജീവിതം. പക്ഷെ അത് സ്വകാര്യമായി വെക്കണം, പരസ്യമായി ചെയ്യരുത്. കമന്റ് ചെയ്യാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ രീതിയനുസരിച്ച് വിമര്‍ശിക്കുകയും ചെയ്യാം. പക്ഷെ ബഹുമാനം വേണം. ഞാനും വികാരങ്ങളുള്ള മനുഷ്യനാണ്, സ്ത്രീയാണ്. നിങ്ങളും ജനിച്ചത് ഒരു സ്ത്രീയ്ക്കാണ്. അതിനാല്‍ ബഹുമാനിക്കാന്‍ പഠിക്കുക. ഞാന്‍ ഫോളേവേഴ്‌സിന് കൂട്ടാനല്ല ഇവിടെ നില്‍ക്കുന്നത്. എണ്ണത്തേക്കാള്‍ നിലവാരത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്.’…
Read More » -
Kerala
നിപ പരിശോധിക്കാൻ കേരളത്തില്‍ ലാബുണ്ട് ; തടസ്സം കേന്ദ്ര പ്രോട്ടോക്കോള്‍
കോഴിക്കോട്: കേരളത്തില്‍ നിപാ പരിശോധനയ്ക്ക് എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് ആരോഗ്യവകുപ്പ്.പരിശോധനയ്ക്ക് തടസ്സം കേന്ദ്ര പ്രോട്ടോക്കോളാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും കോഴിക്കോട് റീജണല്‍ ഐഡിവിആര്‍എല്‍ ലാബിലും ആലപ്പുഴ എൻഐവിയിലും നിപാ വൈറസ് സ്ഥിരീകരിക്കാൻ സൗകര്യങ്ങളുമുണ്ട്.എന്നാല്‍, നിപാ അത്യന്തം അപകടകരമായ വൈറസായതിനാല്‍ പുണെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നുള്ള സ്ഥിരീകരണത്തെ മാത്രമേ ഔദ്യോഗികമായി കാണാവൂവെന്നാണ് ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശം. ഈ നിര്‍ദേശം കാരണം കേരളത്തിലെന്നല്ല രാജ്യത്ത് മറ്റെവിടെയും നിപാ രോഗം സ്ഥിരീകരിക്കാനാകില്ല. ഈ വിഷയത്തില്‍ സംസ്ഥാനത്തിന് അധികാരം നല്‍കേണ്ടത് അത്യാവശ്യമായിട്ടും കേന്ദ്ര ആരോഗ്യമന്ത്രാലയം അടക്കം നടപടി സ്വീകരിക്കാൻ തയാറായിട്ടില്ലെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. നിലവിൽ സാമ്ബിള്‍ അയച്ച് ഒരു ദിവസം മുഴുവൻ ഫലത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണ് ഇതുമൂലം സംസ്ഥാനങ്ങൾക്കുള്ളത്. സാമ്ബിള്‍ ലഭ്യമായി 12 മണിക്കൂറില്‍ ഫലം ലഭ്യമാക്കാൻ കേരളത്തില്‍ സ്ഥാപനങ്ങള്‍ ഉണ്ടായിരിക്കെയാണ് ഈ സാഹചര്യം.
Read More »