IndiaNEWS

2000 കോടി മുടക്ക് ; മധ്യപ്രദേശിൽ ആദി ശങ്കരാചാര്യരുടെ കൂറ്റൻ പ്രതിമ പൂര്‍ത്തിയായി

ഭോപ്പാല്‍: മധ്യപ്രദേശില്‍ നര്‍മദാ നദീ തീരത്തെ ഓംകാരേശ്വറില്‍ ആദി ശങ്കരാചാര്യരുടെ കൂറ്റൻ പ്രതിമ പൂര്‍ത്തിയായി.പ്രതിമയ്ക്കൊപ്പം 36 ഏക്കര്‍ വരുന്ന വളപ്പില്‍  അദ്വൈത ലോക് എന്ന പേരില്‍ മ്യൂസിയവും വേദാന്ത ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചിട്ടുണ്ട്. ആകെ 2000 കോടിയുടേതാണു പദ്ധതി.

ഇൻഡോറില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഓംകാരേശ്വറിലെ മാന്ധാതാ പര്‍വതത്തിലുള്ള ഏകാത്മ ധാമിലാണ് ഏകാത്മ പ്രതിമയെന്നു പേരിട്ട ശ്രീശങ്കര പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 18ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രതിമ അനാവരണം ചെയ്യും.രാജ്യത്ത് ജ്യോതിര്‍ലിംഗ പ്രതിഷ്ഠയുള്ള 12 ശിവക്ഷേത്രങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന ക്ഷേത്രനഗരമാണ് ഓംകാരേശ്വര്‍.

കേരളത്തിലെ കാലടിയില്‍ ജനിച്ച്‌ ഭാരതമാകെ സഞ്ചരിച്ച ആദി ശങ്കരൻ സന്ന്യാസം സ്വീകരിച്ചശേഷം ചെറുപ്രായത്തില്‍ ഓംകാരേശ്വറിലെത്തിയിരുന്നു. ഇവിടെ വച്ചാണ് അദ്ദേഹം ഗുരു ഗോവിന്ദ ഭഗവദ്പാദരെ കണ്ടുമുട്ടുന്നതും ശിഷ്യത്വം സ്വീകരിക്കുന്നതും. നാലു വര്‍ഷം ഗുരുവിനൊപ്പം കഴിഞ്ഞ ശേഷമാണു ഗംഗാതീരത്തേക്കു പോകുന്നതും ഒടുവില്‍ സര്‍വജ്ഞപീഠം കയറുന്നതും.

Back to top button
error: