
ബംഗളൂരു:58 വര്‍ഷം മുൻപ് പോത്തിനെ മോഷ്ടിച്ച കേസില്‍ 78 കാരൻ അറസ്റ്റിൽ.കര്‍ണാടകയിലെ ബിദാര്‍ ജില്ലയിലാണ് സംഭവം.78 കാരനായ ഗണപതി വിത്തല്‍ വാഗോറിനെയാണ് അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്രയിലെ ഉദഗിര്‍ നിവാസിയായ വിത്തലിന് 1965ല്‍ കര്‍ണാടകയിലെ ബിദാറിലെ മെഹകര്‍ ഗ്രാമത്തില്‍ നിന്ന് രണ്ട് എരുമകളെയും പശുക്കിടാവിനെയും മോഷ്ടിച്ച കേസില്‍ മുഖ്യപ്രതിയാകുമ്ബോള്‍ വെറും 20 വയസ്സായിരുന്നു പ്രായം.
ലോംഗ് പെന്‍ഡിംഗ് കേസുകള്‍ (എല്‍പിസി) സംരംഭം എന്നറിയപ്പെടുന്ന ലോക്കല്‍ പോലീസിന്റെ കോള്‍ഡ് കേസ് പദ്ധതിയുടെ ഭാഗമായാണ് അറസ്റ്റ്. നിലവില്‍ ബിദര്‍ പോലീസ് അന്വേഷിക്കുന്ന എല്‍പിസികളില്‍ ഏറ്റവും പഴക്കമേറിയതാണ് വിത്തലിന്റെ കേസ്.
പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് ചെയ്ത ഒരു കുറ്റകൃത്യത്തിനാണ് ഇപ്പോള്‍ വിത്തല്‍ കുടുങ്ങുന്നത്, ഇയാളുടെ കൂട്ടാളിയായ കൃഷ്ണ ചന്ദര്‍ മുമ്ബ് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ 2006-ല്‍ മരിക്കുകയും ചെയ്തതായി ബിദര്‍ എസ്പി ചെന്നബസവണ്ണ ലംഗോട്ടി വെളിപ്പെടുത്തി.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan