KeralaNEWS

കൊല്ലുമെന്ന് ഭീഷണി; തിരുവല്ലയില്‍ മുൻ നഗരസഭ ചെയര്‍മാനെതിരെ പരാതിയുമായി നഗരസഭ ചെയര്‍പേഴ്സണ്‍

തിരുവല്ല:മുൻ നഗരസഭ ചെയര്‍മാൻ ആര്‍ അജയകുമാറിനെതിരെ പരാതിയുമായി നിലവിലെ നഗരസഭ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ്.യോഗത്തില്‍ തനിക്കെതിരെ ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് അനു ജോര്‍ജിന്റെ പരാതിയില്‍ പറയുന്നത്.

പാര്‍ട്ടി യോഗത്തില്‍ അസഭ്യം പറഞ്ഞുവെന്നും അധിക്ഷേപിച്ചു എന്നും കാട്ടി അനു ജോര്‍ജ് നല്‍കിയ പരാതിയില്‍ മുൻ നഗരസഭ ചെയര്‍മാനും കോണ്‍ഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റുമായ ആര്‍. ജയകുമാറിനെതിരെ തിരുവല്ല പോലീസ് കേസ് എടുത്തു. പുഷ്പഗിരി റോഡിലെ നഗരസഭ പാര്‍ക്ക് ഹാളില്‍ ബുധനാഴ്ച രാവിലെ 11 മണിക്ക് നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആയിരുന്നു സംഭവം.

ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്ബിലും, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഈപ്പൻ കുര്യൻ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലിരുന്നു ഇരുവരും വാക്കുകള്‍ കൊണ്ട് പരസ്പരം ഏറ്റുമുട്ടിയത്. യോഗത്തില്‍ അനധികൃതമായി കടന്നു വന്ന ജയകുമാര്‍ ടെര്‍ഫിന്റെ വിഷയത്തില്‍ ഫണ്ട് അനുവദിക്കണമെന്നും പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും അസഭ്യം പറയുകയും മറ്റും ചെയ്തതായി പരാതിയില്‍ പരാതിയിൽ പറയുന്നു.

അതേ സമയം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഈപ്പൻ കുര്യന്റെ ക്ഷണം സ്വികരിച്ച്‌ യോഗത്തില്‍ പങ്കെടുത്ത തന്നോട് ചെയര്‍ പേഴ്സണ്‍ അനു ജോര്‍ജ് മോശമായി സംസാരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ആര്‍ ജയകുമാര്‍ പറയുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: