ആദ്യം 21 പേജുണ്ടായിരുന്ന പരാതി പിന്നീട് നാലുപേജായി ചുരുങ്ങി. ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തത് കെ.ബി. ഗണേഷ്കുമാറിന്‍റെ നിര്‍ദേശപ്രകാരം ശരണ്യ മനോജിന്‍റെ നേതൃത്വത്തിലായിരുന്നു.പത്തനംതി
പരാതിക്കാരി നല്കിയ കത്ത് അവരുടെതന്നെ നിര്‍ദേശത്തെ തുടര്‍ന്ന് ഗണേഷ്കുമാറിന്‍റെ സഹായി പ്രദീപിനെ ഏല്പിച്ചു. ജയിലില്‍ നിന്നിറങ്ങിയ പരാതിക്കാരി ആറ് മാസം ശരണ്യ മനോജിന്‍റെ വീട്ടിലാണ് താമസിച്ചിരുന്നത്. തുടര്‍ന്ന് തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നു ശരണ്യ മനോജ് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തേക്ക് പോകുന്പോള്‍ മനോജ് ഒരു കത്ത് വായിക്കാനായി നല്കി. അതില്‍ ഉമ്മൻ ചാണ്ടിയുടേയും ജോസ് കെ. മാണിയുടെയും പേര് പരാമര്‍ശിച്ചിരുന്നു.ഗണേശിന്റെ പേര് ഉണ്ടായിരുന്നില്ല.
പേര് കൂട്ടിച്ചേര്‍ക്കുന്നത് ശരിയാണോ എന്നു ചോദിച്ചപ്പോള്‍ ഗണേഷ്കുമാറിന്‍റെ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹത്തിന് മന്ത്രിപദത്തില്‍ തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ലെന്നും അതുകൊണ്ട് മുഖ്യനെ എങ്ങനെയെങ്കിലും താഴെയിറക്കണമെന്നും ശരണ്യ മനോജ് പറഞ്ഞതായും ഫെനി വ്യക്തമാക്കി.
ഈ കത്ത് പരാതിക്കാരിയുടെ കൈപ്പടയില്‍ എഴുതി ഡ്രാഫ്റ്റ് ചെയ്തിട്ട് പത്രസമ്മേളനം നടത്താനും ശരണ്യ മനോജ് നിര്‍ദേശിച്ചിരുന്നു.പരാതിക്കാ