KeralaNEWS

കരുണാകരനെ വെല്ലുവിളിച്ച് തിരുവനന്തപുരം നഗരത്തിൽ ആര്‍ എസ് എസ് പഥസഞ്ചലനം നടത്തിയ പി.പി.മുകുന്ദൻ

തിരുവനന്തപുരം:കേരളത്തില്‍ സംഘപ്രവര്‍ത്തനം വെല്ലുവിളികള്‍ നേരിട്ടിരുന്ന കാലഘട്ടത്തില്‍ ശക്തമായ നേതൃത്വവും സംഘടനാ പാഠവും കാണിച്ച വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മുൻ ബിജെപി നേതാവ് കൂടിയായ പി.പി മുകുന്ദൻ.
 ഏറ്റവും എടുത്തു പറയേണ്ടത് രാഷ്‌ട്രീയപരമായ വെല്ലുവിളികളായിരുന്നു.അക്കാലത്ത് തിരുവനന്തപുരത്ത് നടന്ന സംഘത്തിന്റെ ഒടിസിയുമായി ബന്ധപ്പെട്ട റൂട്ട് മാര്‍ച്ച്‌ അന്നത്തെ മുഖ്യമന്ത്രി കരുണാകരൻ തടയുകയും നിരോധിക്കുകയും ചെയ്തു.ആ വേളയിലൊക്കെ വളരെ തന്ത്രപൂര്‍വ്വം ഗവണ്‍മെന്റിന്റെ സർവ്വ സര്‍വ്വസന്നാഹങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് ആ പരിപാടി തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്ത് വിജയകരമായി നടത്തിയത് മുകുന്ദന്റെ സംഘാടന മികവ് ഒന്നുകൊണ്ടു മാത്രമായിരുന്നു.

ആര്‍എസ്‌എസിന് പൊതു സമൂഹത്തില്‍ അത്ര വലിയ സ്വീകാര്യത ലഭിക്കാതിരുന്ന സമയത്താണ് അദ്ദേഹം സമ്ബര്‍ക്ക പ്രമുഖായി പ്രവര്‍ത്തിച്ചത്. ആ കാലത്താണ് കേരളത്തിലെ എല്ലാ മേഖലകളിലുമുള്ള പ്രമുഖ വ്യക്തികളുമായി സംഘത്തിന് കൂടുതല്‍ അടുപ്പം ഉണ്ടാവുകയും കൂടുതല്‍ പരിചയമുണ്ടാകുകയും അവരുടെയൊക്കെ സ്വാധീനം സൃഷ്ടിക്കാനും കഴിഞ്ഞത്.

എല്ലാ തലത്തിലും സംഘാടകൻ എന്ന നിലയിലും പ്രചാരകൻ എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും നേതൃത്വവും എടുത്തു പറയേണ്ടതു തന്നെയാണ്.അദ്ദേഹത്തിന്റെ ശൂന്യത സംഘത്തിനൊരിക്കലും നികത്താൻ കഴിയാത്തതുമാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: