
തിരുവനന്തപുരം: സോളാര്‍ കേസില്‍ തനിക്കെതിരെ ദല്ലാള്‍ ടി.ജി നന്ദകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ.
‘മുഖ്യമന്ത്രി പദത്തിന് വേണ്ടി ഉമ്മൻചാണ്ടിയെ കുടുക്കാൻ ശ്രമിച്ചു എന്ന തമാശ കുറേയായി കേള്‍ക്കുന്നു. അത് തമാശയായി തന്നെ നിലനില്‍ക്കട്ടെ. അതിനെ ഗൗരമായി കാണുന്നില്ല. ഞാൻ എന്താണെന്ന് എനിക്കും അറിയാം, ജനത്തിനുമറിയാം’. തിരുവഞ്ചൂര്‍ പറഞ്ഞു.
‘പഴ്‌സണല്‍ സ്റ്റാഫ് അംഗം ടെനി ജോപ്പന്റെ അറസ്റ്റ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി അറിഞ്ഞിരുന്നില്ലെന്ന കെ.സി ജോസഫ് പറഞ്ഞതിനെ ഗൗരവം കുറച്ച് കാണുന്നില്ല. പാര്‍ട്ടിയുടെ അച്ചടക്ക സമിതി ചെയര്‍മാനാണ് താൻ. അതിനുള്ള മറുപടി ഈ രൂപത്തിലല്ല പറയേണ്ടത്. അത് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി എന്ത് നടപടി എടുക്കുമെന്ന് നോക്കട്ടെ. ഇല്ലെങ്കില്‍ മറുപടി പറയാം’. പാര്‍ട്ടിയെ ക്ഷീണിപ്പിക്കാൻ ശത്രുക്കള്‍ക്ക് വടി ഇട്ട് കൊടുക്കാൻ തയ്യാറല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan