ചെന്നൈ: ഭരണഘടനാ ശില്‍പ്പി ബിആര്‍ അംബേദ്കറിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ആര്‍എസ്എസ് ചിന്തകന്‍ ആര്‍.ബി.വി.എസ് മണിയന്‍ അറസ്റ്റില്‍. ചെന്നൈ പൊലീസാണ് മണിയനെ അറസ്റ്റ് ചെയ്തത്. അംബേദ്കര്‍ ഒരു പട്ടികജാതിക്കാരന്‍ മാത്രമാണെന്നും ഭരണഘടനാ ശില്‍പ്പിയെന്നു അംബേദ്കറെ വിളിക്കുന്നവര്‍ക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമര്‍ശം.
വിശ്വഹിന്ദു പരിഷത് മുന്‍ തമിഴ്‌നാട് വൈസ് പ്രസിഡന്റാണ് മണിയന്‍. ഇയാള്‍ അംബേദ്കറെ അധിക്ഷേപിച്ചു നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വലിയ തോതില്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് നടപടി.
ഭരണഘടനയ്ക്ക് ഒരു സംഭാവനയും ചെയ്ത ആളല്ല അംബേദ്കര്‍. ഒരു ടൈപ്പിസ്റ്റ് ചെയ്യേണ്ട ജോലി മാത്രമാണ് അംബേദ്കര്‍ ചെയ്തത്. പട്ടികജാതി സമുദായക്കാരനായി മാത്രമേ അംബേദ്കറിനെ കാണാന്‍ പാടുള്ളു. ഭരണഘടന ശില്‍പ്പിയെന്നു അംബേദ്കറെ വിളിക്കുന്നവര്‍ക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമര്‍ശം.
സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയായി. പിന്നാലെയാണ് പൊലീസ് നടപടി. അംബേദ്കറിനെ അധിക്ഷേപിച്ചതിനാണ് അറസ്റ്റെന്നു ചെന്നൈ പൊലീസ് സ്ഥിരീകരിച്ചു.