KeralaNEWS

അപകടം തുടർക്കഥയായി പന്തളം മേഖല

പത്തനംതിട്ട: എംസി റോഡിൽ പന്തളത്ത് അപകടം തുടർക്കഥയാകുന്നു.ഏറ്റവും ഒടുവിലത്തേതാണ് ബുധനാഴ്ച ഉണ്ടായത്.കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ടു പേരാണ് ഇവിടെ മരിച്ചത്.

പുലര്‍ച്ച നാലിന് ആലുവയില്‍നിന്നും തിരുവനന്തപുരത്തേക്ക് സ്റ്റേഷനറി സാധനങ്ങളുമായി പോകുകയായിരുന്ന പാഴ്സല്‍ വാനും തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റും തമ്മില്‍ കൂട്ടിയിടിച്ചാണ് രണ്ടുപേര്‍ തല്‍ക്ഷണം മരിക്കുകയും പതിനഞ്ചോളം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തത്. പാഴ്സല്‍ വാൻ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍.

എം.സി റോഡില്‍ ചെങ്ങന്നൂരിനും അടൂരിനും ഇടയിലായി കഴിഞ്ഞ രണ്ടുദിവസമായി ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഉണ്ടായി. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ സേഫ് സോണ്‍ പദ്ധതി നടപ്പാക്കിയെങ്കിലും ഫലം കണ്ടിട്ടില്ല. വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ കുറയ്ക്കുക, സുഗമമായ യാത്ര സാധ്യമാക്കുക എന്നിവയായിരുന്നു സേഫ് സോണ്‍ പദ്ധതിക്കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍, ഏനാത്ത്, അടൂര്‍, പന്തളം ഭാഗങ്ങളില്‍ അപകടം കൂടുകയാണ്. പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടങ്ങളേറെയും.

Signature-ad

കുരമ്ബാല, മെഡിക്കല്‍ മിഷൻ ജങ്ഷൻ, പന്തളം, കുളനട എന്നിവിടങ്ങളിലാണ് കൂടുതൽ അപകടങ്ങൾ. കുരമ്ബാല പുത്തൻകാവ് ദേവീക്ഷേത്ര കാണിക്കവഞ്ചി ഭാഗത്തെ റോഡിലെ വളവാണ് പ്രധാന വില്ലൻ.വളവില്‍ അല്‍പം വീതിയുള്ളതിനാല്‍ അടൂര്‍ നിന്ന് ഈ ഭാഗത്തേക്ക് വരുന്ന മിക്കവാഹനങ്ങളും ഇവിടെ ഓവര്‍ടേക്ക് ചെയ്യുന്നതും അപകട കാരണമാകുന്നു. വളവിലെ ഓവര്‍ ടേക്കിങ്, നിയന്ത്രണ രേഖകള്‍ മറികടക്കല്‍, അശ്രദ്ധമായി വാഹനം തിരിക്കല്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നാണ് നാട്ടുകാരും പറയുന്നത്.

2018ല്‍ 18 അപകടമാണ് പന്തളത്ത് ഉണ്ടായത്. 2019 മുതല്‍ 2022 വരെ 94 അപകടങ്ങളും,ഈ‌ വർഷം ജനുവരി മുതൽ കഴിഞ്ഞ ദിവസം വരെ 19 അപകടങ്ങളുമാണ് ഇവിടെ ഉണ്ടായത്.

Back to top button
error: