നിയമലംഘനം നടത്തി ഓടുന്ന ഇത്തരം ബസുകള്‍ പിടിച്ചെടുക്കുമ്ബോള്‍ അതിലെ യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം അതാത് വാഹനങ്ങളുടെ ഉടമകള്‍ക്ക് മാത്രമായിരിക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് കേന്ദ്രം നല്‍കുന്ന പെര്‍മിറ്റ് ദുരുപയോഗം ചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ മന്ത്രി മോട്ടോർ വാഹനവകുപ്പിന് നിർദ്ദേശവും നൽകിയിട്ടുണ്ട്.വിനോദസഞ്ചാരികളെ ഒരു സംസ്ഥാനത്തുനിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനാണ് ഈ സംവിധാനം.അല്ലാതെ പ്രത്യേകം ടിക്കറ്റ് നല്‍കി റൂട്ട് ബസുപോലെ ഓടിക്കാനുള്ള അനുമതിയല്ലിത്.ഈ വിജ്ഞാപനത്തിന്റെ പേരില്‍ കോണ്‍ട്രാക്‌ട് കാര്യേജ് ബസുകള്‍ സ്‌റ്റേജ് കാര്യേജ് ബസുകളായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
മോട്ടോര്‍ വാഹന നിയമമനുസരിച്ച് കോണ്‍ട്രാക്‌ട് കാര്യേജ്, സ്‌റ്റേജ് കാര്യേജ് എന്നീ രണ്ട് സര്‍വീസ് ബസുകള്‍ മാത്രമാണുള്ളത്. ഇവയുടെ ഉപയോഗവും കൃത്യമായി നിര്‍വചിക്കുന്നുമുണ്ട് – മന്ത്രി പറഞ്ഞു.