
ന്യൂഡല്‍ഹി:ലഡാക്കില്‍ 4067 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന കയ്യടക്കിയിട്ടും മോദിക്ക് മിണ്ടാട്ടമില്ലെന്നും മോദിസർക്കാരിന് ചൈനയെ പേടിയാണോന്നും ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി.
ലഡാക്കില്‍ 4067 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കയ്യടക്കിയിട്ടും ആരും വന്നിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്.മോദി സര്‍ക്കാര്‍ ചൈനയ്ക്ക് കീഴടങ്ങിയോ എന്ന് ചോദിച്ച സുബ്രഹ്‌മണ്യന്‍ സ്വാമി, ഇക്കാര്യത്തില്‍ സുപ്രിം കോടതിയെ സമീപിയ്ക്കുമെന്നും വ്യക്തമാക്കി.
എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ മോദിക്കെതിരായ വിമര്‍ശനം. ചൈന ലഡാക്കില്‍ 4067 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കയ്യടക്കിവച്ചിട്ടും ആരും വന്നിട്ടില്ല എന്നാണ് മോദി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഭരണഘടനയുടെ 19ാം അനുഛേദ പ്രകാരം ഈ വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിക്കും. മോദി ചൈനയോടു കീഴടങ്ങിയതിനെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തണമെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി എക്സില്‍ പോസ്റ്റ് ചെയ്തു.
ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമാണ് സുബ്രഹ്മണ്യൻ സ്വാമി.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan