Month: September 2023
-
Kerala
ഓണ്‍ലൈന്‍ റമ്മികളി; ലക്ഷങ്ങള്‍ നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തൊടുപുഴ: ഓണ്‍ലൈന്‍ റമ്മികളിയിലൂടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് വെള്ളരിക്കുണ്ട്, റാണിപുരം പാറയ്ക്കല്‍ റെജി – റെജീന ദമ്ബതികളുടെ മകൻ പി.കെ.റോഷ (23) ആണ് മരിച്ചത്. പള്ളിവാസല്‍ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു റോഷ്.റിസോര്‍ട്ടിന് സമീപത്തുള്ള മരത്തില്‍ ബുധനാഴ്ച രാത്രി 8.30യോടെയാണ് ഇയാളെ തൂങ്ങിയ നിലയില്‍ ജീവനക്കാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച റോഷ് കഴിഞ്ഞ കുറെ നാളുകളായി ഓണ്‍ലൈൻ റമ്മി കളിയില്‍ അടിമപ്പെട്ടിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ജോലി ചെയ്ത് ലഭിക്കുന്ന വരുമാനവും കടം വാങ്ങിയതുമെല്ലാം ചേര്‍ത്ത് ലക്ഷങ്ങള്‍ റമ്മി കളിയില്‍ നഷ്ടപ്പെട്ടതായാണ് വിവരം. റെജി – റെജീന ദമ്ബതികളുടെ ഏകമകനായ റോഷ്, ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് തന്റെ സഹോദരിക്ക് മാരകരോഗം ബാധിച്ചെന്നും അടിയന്തിര ചികിത്സക്കായി സഹായിക്കണമെന്നും കൂടെ ജോലി ചെയ്തിരുന്നവരോട് പറഞ്ഞിരുന്നു. എല്ലാവരും ചേര്‍ന്ന് 80,000 രൂപ കഴിഞ്ഞ ദിവസം പിരിച്ചു നല്‍കുകയും ചെയ്തു. ഈ പണവും ഇയാള്‍…
Read More » -
Kerala
ബോഡി മസാജിനിടെ തെറാപ്പിസ്റ്റായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; സ്പാ ജീവനക്കാരായ രണ്ടു യുവതികൾ ഉൾപ്പടെ മൂന്നുപേര്‍ അറസ്റ്റില്‍
കൊച്ചി:ബോഡി മസാജിനിടെ തെറാപ്പിസ്റ്റായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ സ്പാ ജീവനക്കാരുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍.മലപ്പുറം സ്വദേശി മുഹമ്മദ് ഷക്കീര്‍ (52), സ്പായിലെ ജീവനക്കാരികളായ നീതു ജെയിംസ് (27), ഗീതു (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം.സ്പായില്‍ ബോഡി മസാജ് ചെയ്യാന്‍ എത്തിയ മുഹമ്മദ് ഷക്കീർ ഇവിടുത്തെ ജീവനക്കാരായ രണ്ടു യുവതികളുടെ സഹായത്തോടെ തെറാപ്പിസ്റ്റായ യുവതിയുടെ വസ്ത്രങ്ങള്‍ അഴിപ്പിക്കുകയും സ്വകാര്യ ഭാഗത്ത് പിടിക്കുകയും യുവതിയുടെ നഗ്‌ന ഫോട്ടോകള്‍ എടുക്കുകയുമായിരുന്നു. ഇതിനെ എതിര്‍ത്തപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഓടി രക്ഷപ്പെടുകയുമായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read More » -
NEWS
ഗതാഗത നിയമലംഘനങ്ങൾക്ക് 6 മാസത്തിനിടെ കുവൈറ്റിൽ നിന്നും നാടുകടത്തിയത് 18,000 പ്രവാസികളെ, ശ്രദ്ധിച്ചില്ലെങ്കിൽ രാജ്യത്തു നിന്ന് പുറത്തു പോകേണ്ടി വരും
കുവൈറ്റ് സിറ്റി: ഗതാഗത നിയമ ലംഘനങ്ങൾ ഉൾപ്പെടെ പ്രവാസികൾ നടത്തുന്ന വിവിധ കുറ്റകൃത്യങ്ങൾ തടയുന്നതിനായി എല്ലാ മേഖലകളിലും കർശന നടപടികളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും മറ്റ് നിയമലംഘനങ്ങൾക്കുമായി 18,000 പ്രവാസികളെ നാടുകടത്തി. 2023-ലെ ആദ്യ എട്ട് മാസങ്ങളിൽ മാത്രം, മൊത്തം ഗതാഗത ലംഘനങ്ങളുടെ എണ്ണം 2.6 ദശലക്ഷത്തിലധികം കവിഞ്ഞു, ഇതിൽ ഏകദേശം 1.95 ദശലക്ഷവും പരോക്ഷ ലംഘനങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഗതാഗത ബോധവൽക്കരണ വകുപ്പിന്റെ കണക്കനുസരിച്ച്, അമിതവേഗത, ചുവപ്പ് ലൈറ്റ് കത്തിക്കുക, റേസിംഗ്, യാത്രക്കാരെ കയറ്റുക, ലൈസൻസില്ലാതെ വാഹനമോടിക്കുക തുടങ്ങിയ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾക്ക് ആറുമാസത്തിനിടെ 18,486 പ്രവാസികളെ നാടുകടത്തിയതായി അൽ റായ് റിപ്പോർട്ട് ചെയ്യുന്നു. . ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശപ്രകാരം, ഗതാഗതം നിയന്ത്രിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും അശ്രദ്ധമായി വാഹനമോടിക്കുന്നവരെ നിയന്ത്രിക്കുന്നതിനുമായി എല്ലാ പ്രവിശ്യകളിലും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
Read More » -
Food
പ്രഷർ കുക്കറിൽ പാകം ചെയ്യാൻ പാടില്ലാത്ത ചില ഭക്ഷ്യസാധനങ്ങൾ, സമയം ലാഭം; പക്ഷേ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും
ഭക്ഷണം പാകം ചെയ്യാൻ പ്രഷർ കുക്കർ ഉപയോഗിക്കാത്തവർ വിരളം. അടുക്കള ജോലികളിൽ സമയനഷ്ടം കുറയ്ക്കുന്നതിൽ കുക്കറിനുള്ള പങ്കു ചെറുതല്ല. അരിയും പയറു വർഗങ്ങളും എന്നുവേണ്ട ഇറച്ചിയും പച്ചക്കറിയും വേവിക്കാനും മുട്ട പുഴുങ്ങാനും വരെ നാം അതിനെ ആശ്രയിക്കുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ, മണവും ഗുണവുമൊന്നും നഷ്ടപ്പെടാതെ എല്ലാം ഭക്ഷ്യവസ്തുക്കളും പാകമാക്കി തരുമെന്നത് കുക്കറിന്റെ പ്രധാന സവിശേഷതയായി കരുതിയിരുന്നു. പക്ഷേ ഇനി പറയുന്ന കാര്യങ്ങൾ കൂടി മനസ്സിലാക്കുക. നമ്മൾ സ്ഥിരമായി പ്രഷർ കുക്ക് ചെയ്‌തെടുക്കുന്ന ചില ഭക്ഷ്യ വസ്തുക്കൾ ഒരിക്കലും അങ്ങനെ ചെയ്യരുതെന്നാണ് പറയുന്നത്. അത്തരം ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നത് അനാരോഗ്യകരമാണെന്നു മാത്രമല്ല, ദഹനത്തെ ബാധിക്കുകയും ചെയ്യും. അരി ചോറ് വയ്ക്കുന്നതിനായി കൂടുതൽ പേരും പ്രഷർ കുക്കറിനെ ആശ്രയിക്കുന്നു. അടുക്കളയിലെ തിരക്കുകൾക്കിടയിൽ എളുപ്പത്തിൽ അരി പാകം ചെയ്തെടുക്കാമെന്നത് കൊണ്ടുതന്നെയാണ് എല്ലാവരും കുക്കറിനെ ആശ്രയിക്കുന്നത്. എന്നാൽ അരി ഒരിക്കലും പ്രഷർ കുക്കറിൽ പാകം ചെയ്തെടുക്കരുത്. എന്തുകൊണ്ടെന്നാൽ അരിയിൽ അടങ്ങിയിരിക്കുന്ന അന്നജം അക്രിലമൈഡ് എന്ന രാസവസ്തു…
Read More » -
Kerala
മൂന്ന് ഓണം കടന്ന് ‘കനൽപ്പൂവ്’ ജനഹൃദയം കീഴടക്കി സൂപ്പർ ഡ്യൂപ്പർ ഹിറ്റിലേക്ക്
സൂര്യ ടിവി രാത്രി 9.30 ന് സംപ്രേഷണം ചെയ്യുന്ന കനൽപ്പൂവ് എന്ന സൂപ്പർഹിറ്റ് പരമ്പര ഒന്നാം സ്ഥാനം നിലനിർത്തി 450 എപ്പിസോഡുകൾ പിന്നിട്ട് മുന്നേറുന്നു. നിരവധി ഹിറ്റുകൾ ഒരുക്കിയ സംവിധായകൻ ബൈജു ദേവരാജും തിരക്കഥാകൃത്ത് ഡോ.പ്രവീൺ ഇറവങ്കരയും ഒന്നിച്ച കനൽപ്പൂവിന്റെ നിർമ്മാണം സാന്ദ്രാസ് കമ്മ്യൂണിക്കേഷനാണ്. സാധാരണക്കാരനായ വരിക്കോലിൽ സേതുമാധവന്റെ മകൾ വിദ്യാസമ്പന്നയായ ജനനിയെ പഠിപ്പില്ലാത്തവനും പുത്തൻ പണക്കാരനുമായ മാണിക്യമംഗലത്തു വിശ്വനാഥന്റെ അനുജൻ ഹരിദാസ് വിവാഹം കഴിക്കുന്നതോടെയാണ് കനൽപ്പൂവിന്റെ സംഭവബഹുലമായ കഥ ആരംഭിച്ചത്. സ്വന്തം പാതിവ്രത്യശുദ്ധി തെളിയിക്കാൻ സീതാദേവിയെപ്പോലെ നിരവധി അഗ്നിപരീക്ഷകളിലൂടെ ജനനിക്ക് കടന്നു പോകേണ്ടി വരുന്നു. ആത്മാഭിമാനബോധമുളള പെണ്ണിന്റെ അതീവ സംഘർഷഭരിതമായ അതിജീവനത്തിന്റെ കഥ പറയുന്ന ഈ പരമ്പരയിൽ കന്നഡ താരം വൈഷ്ണവി നായികയാവുന്നു. വൈഷ്ണവിക്കൊപ്പം യദുകൃഷ്ണൻ, അമ്പിളിദേവി, തൃശൂർ ആനന്ദ്, പാലോട് കിഷോർ, ദിനേശ് പണിക്കർ, പൂജപ്പുര രാധാകൃഷ്ണൻ, ഓമന ഔസേപ്പ്, സനു രാജ്, സുഭാഷ്, ചിലങ്ക, മാനവി, മായ കൃഷ്ണ, നവീൻ അറയ്ക്കൽ, ദാവീദ്, സിനി…
Read More » -
Kerala
മമ്മൂട്ടിയുടെ നൂതന പദ്ധതി ഇനി മലപ്പുറത്തും: ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്തു
മലപ്പുറം: ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സ്വതന്ത്ര ജീവിതം സാധ്യമാക്കുന്നതിനായി ജീവകാരുണ്യ പ്രവർത്തനരംഗത്തെ വ്യത്യസ്തമായ പദ്ധതിയായ ഇലക്ട്രിക് വീൽചെയറിന്റെ വിതരണം മലപ്പുറം ജില്ലയിലേക്ക് എത്തിച്ച് നടൻ മമ്മൂട്ടി. അദ്ദേഹം നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐ.ടി കമ്പനികളിൽ ഒന്നായ യു.എസ്. ടി ഗ്ലോബലിന്റെ സഹായത്തോടെയാണ് ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള പത്തോളം ഭിന്നശേഷിക്കാരായ ആളുകൾക്കാണ് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തത്. നേരത്തെ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മമ്മൂട്ടി കൊച്ചിയിൽ നിർവഹിച്ചിരുന്നു. അതിന്റെ ഭാഗമായാണ് മലപ്പുറം ജില്ലയിൽ ചടങ്ങ് സംഘടിപ്പിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തന്നെ ഇത്തരത്തിൽ വേറിട്ട പ്രവർത്തനങ്ങളും കാരുണ്യ പ്രവർത്തനങ്ങളും മമ്മൂട്ടിയുടെ നേതൃത്വത്തിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന് ചെയ്യാൻ സാധിക്കുന്നത് മലപ്പുറത്തിന് മാത്രമല്ല…
Read More » -
Kerala
സംസ്ഥാനത്ത് വൈറല്‍ നേത്രരോഗം വ്യാപിക്കുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് വൈറല്‍ നേത്രരോഗം വ്യാപിക്കുന്നു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ഇതിനോടകം 20,000ല്‍ അധികം പേര്‍ നേത്രരോഗത്തില്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ നേത്രരോഗത്തിന് ഇരയാവുകയാണ്.ചെങ്കണ്ണിന് സമാനമായ ലക്ഷണങ്ങളാണ് ഈ രോഗത്തിനും.കണ്ണിന് ചുവപ്പ്, തരിപ്പ്, കണ്ണില്‍ നിന്ന് വെള്ളം വരുക, നീറ്റല്‍, കണ്ണ് ചൊറിച്ചില്‍, വേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഓണക്കാലത്തുള്ള ബന്ധുക്കളുടെ കൂടിച്ചേരലുകളിലാണ് രോഗം വ്യാപകമായി പടര്‍ന്ന് പിടിച്ചതിന് പിന്നിലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.അതേസമയം ആണ്‍പെണ്‍ വ്യത്യാസം കൂടാതെ പ്രായഭേദമില്ലാതെ ആര്‍ക്കും നേത്രരോഗം പിടിപെടാം. മറ്റെല്ലാ രോഗങ്ങളെപ്പോലെയും ജീവിതശൈലിയില്‍വന്ന മാറ്റങ്ങള്‍ നേത്രരോഗത്തിന്റെ വര്‍ധനയ്ക്കും കാരണമായിട്ടുണ്ട്. അല്‍പം ശ്രദ്ധയും പരിചരണവുമുണ്ടെങ്കില്‍ നേത്രരോഗങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാം. കണ്ണിന്റെ വെളുത്ത ഭാഗം ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലാകുന്ന തരം അണുബാധയാണ് ചെങ്കണ്ണ് അഥവാ കൺജക്റ്റിവൈറ്റിസ്. ‘പിങ്ക് ഐ’, ‘മദ്രാസ് ഐ’ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കണ്ണിന്റെ വെളുത്ത നിറമുള്ള ഭാഗത്തെ (സ്ക്ളീറ) പൊതിയുന്ന കൺജക്റ്റീവ എന്ന പാളിയെ ബാധിക്കുന്ന കോശജ്വലനമാണ് സാധാരണയായി ഇതിനു കാരണമാകുന്നത്.…
Read More » -
NEWS
ഏഷ്യാകപ്പ് :ശ്രീലങ്കയ്‌ക്കെതിരെ പാകിസ്‌താന് ഭേദപ്പെട്ട സ്‌കോര്‍
കൊളംബോ: മഴ പലപ്പോഴും വഴിമുടക്കിയ കളിയിൽ ശ്രീലങ്കയ്‌ക്കെതിരെ പാകിസ്‌താന് ഭേദപ്പെട്ട സ്‌കോര്‍.ടോസ് മുതല്‍ തന്നെ മഴ വഴിമുടക്കിയതോടെ 42 ഓവറുകളായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 252 റണ്‍സാണ് പാകിസ്‌താന്‍ നേടിയത്. വിക്കറ്റ് കീപ്പറായ മുഹമ്മദ് റിസ്‌വാന്‍, ഇത്തവണ പ്ലെയിങ് സ്‌ക്വാഡില്‍ ഇടം നേടിയ അബ്‌ദുല്ല ഷഫീഖ്, അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഇഫ്‌തിഖര്‍ അഹമ്മദ് എന്നിവരുടെ ബാറ്റിങ്ങാണ് പാക് നിരയ്‌ക്ക് കരുത്തായത്. ഒരു സമയത്ത് അഞ്ചിന് 130 എന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ.നായകൻ ബാബര്‍ അസം അടക്കം മുൻനിര ബാറ്റര്‍മാരെല്ലാം കൂടാരം കയറിയപ്പോൾ രക്ഷകറോള്‍ ഏറ്റെടുത്തത് വിക്കറ്റ് കീപ്പറായ മുഹമ്മദ് റിസ്‍വാൻ ആയിരുന്നു. 73 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും ഉൾപ്പെടെ റിസ്‍വാൻ 86 റണ്‍സുമായി പുറത്താകാതെ നിന്നു.രണ്ട് സിക്സറും മൂന്ന് ഫോറും സഹിതം 52 റണ്‍സുമായി പ്രമോദ് മധുഷന് ക്യാച്ച് നല്‍കി ഷഫീഖ് മടങ്ങി.നാല് ഫോറും രണ്ട് സിക്‌സും സഹിതം ഇഫ്തിഖാര്‍ അര്‍ധസെഞ്ച്വറിക്കു മൂന്ന് റണ്‍സകലെയും വീണു. അതേസമയം…
Read More » -
India
ദില്ലി മദ്യ നയ കേസ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതക്ക് ഇഡി സമൻസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
ദില്ലി: ദില്ലി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കെ കവിതക്ക് ഇഡി സമൻസ്. നാളെ ദില്ലിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ മാർച്ചിൽ കെ കവിതയെ രണ്ട് ദിവസം തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. അതേസമയം, രാഷ്ട്രീയപരമായി വേട്ടയാടുന്നതല്ലാതെ മദ്യനയക്കേസുമായി കവിതക്ക് ബന്ധമില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചോദ്യങ്ങൾ ആവർത്തിക്കുകയല്ലാതെ കേസുമായി ബന്ധപ്പെട്ട യാതൊരു തെളിവും കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 14 ചോദ്യങ്ങളായിരുന്നു ഇഡി കവിതയോട് മുൻപ് ചോദിച്ചത്. അതിന് കവിത കൃത്യമായി ഉത്തരവും നൽകിയിരുന്നു. തന്നെ രാഷ്ട്രീയ പരമായി വേട്ടയാടുകയാണെന്ന് കവിത പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്നത് കൊണ്ടാണ് കേന്ദ്രസർക്കാരിൻറെ ഇത്തരത്തിലുള്ള നീക്കമെന്നും കവിത വിമർശിച്ചിരുന്നു. നേരത്തെ, വീട്ടിൽ വെച്ച് ചോദ്യം ചെയ്യണമെന്ന് ഇഡിയോട് കവിത ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇഡി ഉദ്യോഗസ്ഥർ നിരസിച്ചതോടെയാണ് കവിത ഇഡി ഓഫീസിലെത്തി ചോദ്യം ചെയ്യലിനോട് സഹകരിച്ചത്. അതിനിടെ, ജന്ദർമന്തറിൽ നിരാഹാര…
Read More » -
ന്യൂനമർദം ശക്തി പ്രാപിക്കുന്നു; കേരളത്തിൽ 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ
തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി പ്രാപിക്കുന്നു. ന്യൂനമർദം ശക്തി പ്രാപിച്ച് ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് സ്ഥിതി ചെയ്യുന്നു. അടുത്ത രണ്ടു ദിവസം ഒഡിഷ – ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കേരളത്തിൽ അടുത്ത 5 ദിവസം മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് 2023 സെപ്റ്റംബർ 14 മുതൽ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ…
Read More »