KeralaNEWS

കാടുപിടിച്ച പഞ്ചായത്ത് കിണര്‍ ബസ് സ്റ്റോപ്പാക്കി ജനങ്ങൾ; ചെലവ് വെറും 1.22 ലക്ഷം

മലയാറ്റൂർ: എംപി ഫണ്ടില്‍നിന്നും എംഎല്‍എ ഫണ്ടില്‍നിന്നുമൊക്കെ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നമ്മുടെ നാട്ടിലെ ഏത് കോണിലും കാണാം.

എന്നാല്‍, അതിനൊക്കെ ഒരപവാദമാണ് മലയാറ്റൂരിലെ ഈ ജനകീയ ബസ് കാത്തുനില്‍പ്പുകേന്ദ്രം.

പ്രദേശത്തെ ജനങ്ങൾ ഫണ്ട് സമാഹരിച്ച്‌ മികച്ച സൗകര്യങ്ങളോടെ നിര്‍മിച്ച ഈ വെയിറ്റിങ് ഷെഡ്ഡിന് ചെലവായത് വെറും 122700 രൂപ മാത്രമാണ്.

Signature-ad

കാട് പിടിച്ച് ആർക്കും പ്രയോജനമില്ലാതെ കിടന്ന പഞ്ചായത്ത് കിണറാണ് നാട്ടുകാരുടെ മികവിൽ മനോഹരമായ വെയ്റ്റിംഗ് ഷെഡ്ഢായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്.

Back to top button
error: