CrimeNEWS

കിടക്കയില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്ത കിടപ്പുരോഗിയായ ഭാര്യയെ തല്ലിക്കൊന്ന് 35കാരന്‍

സഹാരൻപൂർ: കിടക്കയിൽ മലമൂത്ര വിസർജ്ജനം ചെയ്ത കിടപ്പുരോഗിയായ ഭാര്യയെ തല്ലിക്കൊന്ന് 35കാരൻ. ഉത്തർ പ്രദേശിലെ സഹാരൻപൂരിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരമാണ് കിടപ്പുരോഗിയായ ഭാര്യയെ 35കാരനായ ഭർത്താവ് ആക്രമിച്ചത്. കഴിഞ്ഞ രണ്ട് മാസമായി അസുഖബാധിതയായി കിടപ്പിലായ അൽക്ക എന്ന 29കാരിയാണ് ക്രൂര മർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

അസുഖബാധിതയായ അൽക്ക കിടക്കയിൽ മലമൂത്ര വിസർജനം നടത്തിയതാണ് ഭർത്താവ് സന്ദീപിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് സൂപ്രണ്ട് (സിറ്റി) അഭിമന്യു മംഗ്‌ലിക് പിടിഐയോട് പ്രതികരിച്ചത്. ഖുതുബ്‌ഷേർ പോലീസ് സ്‌റ്റേഷനു കീഴിലുള്ള ന്യൂ ശാരദ നഗർ നിവാസികളാണ് ദമ്പതികൾ. പത്തു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് കുട്ടികളില്ലെന്നും യുവതിക്ക് ചില അസുഖങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. കുട്ടികൾ ഇല്ലാത്തിനേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാവുന്നത് പതിവാണെന്നാണ് കുടുംബം പറയുന്നത്.

രണ്ട് വർഷത്തിന് മുൻപ് ചെയ്തിരുന്ന ജോലി നഷ്ടമാവുക കൂടി ചെയ്തതോടെ ഇവർ തമ്മിൽ കലഹം വർധിച്ചിരുന്നു. സന്ദീപിനോട് മറ്റൊരു ജോലി തേടാൻ കുടുംബാഗങ്ങൾ ആവശ്യപ്പെടുന്നത് യുവാവിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതിനിടയിലാണ് അൽക്ക കിടപ്പിലാകുന്നത്. ഇതോടെ കുടുംബത്തിൽ സാമ്പത്തിക ബുദ്ധിമുട്ടും വർധിച്ചു.

ചികിത്സാ ചെലവിനുള്ള പണം പോലുമില്ലാതിരുന്ന സമയത്ത് കിടക്കയിൽ ഭാര്യ മല മൂത്ര വിസർജനം നടത്തിയത് കണ്ടതോടെ രോഷാകുലനായ സന്ദീപ് അൽക്കയെ മർദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചതല്ലെന്നാണ് യുവാവ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പെട്ടന്നുണ്ടായ കോപത്തിന് മർദിച്ചുവെന്നാണ് മൊഴി. പോസ്റ്റ് മോർട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: