
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തട്ടിപ്പുകാരനായിരുന്നുവെന്ന് ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ സി കെ രാജു. ആധുനിക ഗണിതശാസ്ത്രം പാശ്ചാത്യരുടെ മതപ്രചരണ ആയുധമാണെന്നും ഇന്ത്യന്‍ ഗണിതം മനസിലാകാതെ അവര്‍ മോഷ്ടിച്ചതാണെന്നും സി കെ രാജു പറഞ്ഞു.
ഡല്‍ഹിയില്‍ വിവേകാനന്ദ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം.യൂക്ലിഡ് പള്ളിയുടെ സൃഷ്ടിയാണ്, അങ്ങനൊരാള്‍ ജീവിച്ചിരുന്നില്ല. ഒരു പുരോഗതിയില്ലെങ്കിലും, കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ ഇതേകുറിച്ച് സംസാരിക്കാന്‍ ശ്രമിക്കുകയാണെന്നും സി കെ രാജു പറഞ്ഞു.ആപേക്ഷികതാ സിദ്ധാന്തം ഐന്‍സ്റ്റീന്‍ കണ്ടെത്തിയിട്ടില്ലെന്നാണ് തന്റെ 30 വര്‍ഷമായുള്ള നിലപാടെന്നും സി കെ രാജു പറഞ്ഞു.
വിവേകാനന്ദ ഫൗണ്ടേഷനിലെ അംഗങ്ങളും വിരമിച്ച പ്രതിരോധ ജീവനക്കാരും അഭിഭാഷകരും ഉള്‍പ്പടെ പങ്കെടുത്ത ചടങ്ങിലായിരുന്നു സി കെ രാജുവിന്റെ അവകാശവാദം .ഐന്‍സ്റ്റീനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന ഒരാളുടെ ചോദ്യത്തിന്, മറ്റുള്ളവരില്‍ നിന്ന് ആശയങ്ങള്‍ മോഷ്ടിച്ച ഒരു ഗുമസ്തന്‍ എന്നായിരുന്നു സി കെ രാജുവിന്റെ മറുപടി.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan