KeralaNEWS

കെബി ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം ഉറപ്പെന്ന് പിണറായി വിജയൻ

തിരുവനന്തപുരം:  രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്ബോള്‍ കെബി ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇതോടെ മന്ത്രിസ്ഥാനം വേണമെന്ന എല്‍ജെഡിയുടെയും എൻസിപി അംഗം തോമസ് കെ തോമസിന്റെയും ആവശ്യം മുഖ്യമന്ത്രി പരോക്ഷമായി തള്ളി.കോവൂര്‍ കുഞ്ഞുമോന്റെ ആവശ്യവും പരിഗണിക്കില്ല. മന്ത്രിമാരുടെ എണ്ണം കൂട്ടാനാകില്ലെന്ന നിലപാടിലാണ് എല്‍ഡിഎഫും.

കെബി ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രി പദവി മുൻ നിശ്ചയിച്ച പ്രകാരം ലഭിക്കും. സോളാര്‍ കേസില്‍ കോടതി ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രം ഗണേഷിന്റെ കാര്യത്തില്‍ പുനരാലോചന നടത്തിയാല്‍ മതിയെന്നാണ് ഇടതുമുന്നണി നേതൃത്വത്തിലും സിപിഎം നേതൃത്വത്തിലും ഉണ്ടായിരിക്കുന്ന ധാരണ.

 അതിനിടെ കൃഷ്ണൻകുട്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള ജെഡിഎസിലെ നീക്കവും ഫലം കാണില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മാറ്റം വേണ്ടെന്ന നിലപാടിനാണ് ജെഡിഎസില്‍ മുൻതൂക്കം. മന്ത്രിയാകണമെന്ന തോമസ് കെ തോമസിന്റെ ആഗ്രഹത്തിന് എൻസിപി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയില്ല. എകെ ശശീന്ദ്രൻ തുടരട്ടെയെന്നാണ് എൻസിപി നിലപാട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: