KeralaNEWS

മേയറമ്മയ്ക്ക് ജോലിത്തിരക്കില്‍ കൂട്ടായി കുഞ്ഞു ദുവ; വൈറലായി ആര്യാ രാജേന്ദ്രന്റേയും മകളുടേയും ചിത്രം

തിരുവനന്തപുരം: കൈക്കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മേയറുടെ കസേരയിലിരുന്ന് ഫയല്‍ പരിശോധിക്കുകയാണ് ആര്യ. കൈയില്‍ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഉറങ്ങുന്നതും ചിത്രത്തില്‍ കാണാം. ഗര്‍ഭിണിയായിരുന്ന സമയത്തും ആര്യ, ജോലി നിര്‍വഹിക്കുകയും ഓഫീസിലെത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം പത്തിനാണ് ആര്യക്കും ഭര്‍ത്താവും ബാലുശ്ശേരി എംഎല്‍എയുമായ സച്ചിന്‍ ദേവിനും കുഞ്ഞ് ജനിച്ചത്. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം. ദുവദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

2022 സെപംറ്റബറിലായിരുന്നു ഇരുവരുടേയും വിവാഹം. ബാലസംഘം-എസ്എഫ്ഐ പ്രവര്‍ത്തന കാലയളവിലാണ് ഇരുവരും അടുത്ത സുഹൃത്തുക്കളാകുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ പാര്‍ട്ടിയും കുടുംബവും ഒപ്പംനിന്നു.

സിപിഎം ചാല ഏരിയ കമ്മിറ്റി അംഗമാണ് ആര്യ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിന്‍ ദേവ്. സഭയിലെ ഏറ്റവും പ്രായം തുറഞ്ഞ അംഗമാണ് സച്ചിന്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ.

ഗോവിന്ദന്‍ മാഷിന്റെ സാന്നിധ്യത്തില്‍ മേയര്‍ക്ക് വിമര്‍ശനം; പാര്‍ട്ടി യോഗത്തില്‍ മറനീക്കി ഭിന്നത

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: