CrimeNEWS

സോഷ്യല്‍ മീഡിയയിലെ സിപിഎമ്മിന്റെ അപവാദ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി മറിയ ഉമ്മന്‍; ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ മറിയ ഉമ്മന്‍. സംസ്ഥാന പൊലീസ് മേധാവിയ്ക്ക് മറിയ ഉമ്മന്‍ പരാതി നല്‍കി. മറിയ ഉമ്മനെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇടതുപക്ഷം സമൂഹ മാധ്യമ ഹാന്‍ഡിലുകളില്‍ നിന്നുമാണ് വ്യക്തി അധിക്ഷേപം നടത്തുന്നത്. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്‌ക്രീന്‍ഷോട്ടുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരിട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഇതിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയില്‍ മറിയ ഉമ്മന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വേളയിലും ഉമ്മന്‍ ചാണ്ടിയുടെ രണ്ട് പെണ്‍ മക്കള്‍ക്കെതിരെയും സിപിഎം സൈബര്‍ അധിക്ഷേപം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇളയ മകള്‍ അച്ചു ഉമ്മന്‍ നല്‍കിയ പരാതിയില്‍ സെക്രട്ടേറിയറ്റിലെ മുന്‍ ഉദ്യോഗസ്ഥന്‍ നന്ദകുമാര്‍ കൊളത്താപ്പിള്ളി പ്രതിയായ കേസില്‍ പൂജപ്പുര പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനായി നന്ദകുമാര്‍ ഹെല്‍മെറ്റ് വച്ച് വന്നത് വാര്‍ത്തയായിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും. ‘ജീവിച്ചിരിക്കുമ്പോള്‍ ആവോളം അപ്പയെ വേട്ടയാടിയ എതിരാളികള്‍, മരണ ശേഷവും അദ്ദേഹത്തിന്റെ ഓര്‍മ്മകളെ പോലും ഭയക്കുന്നത് കൊണ്ടാണ് അത് തുടരുന്നത് ‘എന്ന് മറിയ പറയുന്നു.

ഇതിനെല്ലാമുള്ള മറുപടിയാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനുണ്ടായ വിജയം. പുതുപ്പള്ളിയിലെ യുഡിഎഫ്‌നേടിയ വിജയത്തിന്റെ പക തീര്‍ക്കലാണ് രാഷ്ട്രീയത്തില്‍ പോലും ഇല്ലാത്ത തനിയ്‌ക്കെതിരെ സിപിഎം സൈബര്‍ സംഘം നടത്തുന്നതെന്നും ഇത് ഏറ്റവും അപലപനീയമാണെന്നും മറിയ കൂട്ടിച്ചേര്‍ത്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: