തിരുവനന്തപുരം: കടയിൽ സാധനം വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധന്‍ അറസ്റ്റിലായി.കണിയാപുരം കീഴാവൂര്‍ സ്വദേശിയായ ഇംഗ്ലീഷ് മാൻ എന്നു വിളിക്കുന്ന കൃഷ്ണൻകുട്ടി നായരെ (72) ആണ് മംഗലപുരം പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.
പിടിയിലായ കൃഷ്ണൻകുട്ടി കീഴാവൂര്‍ ജംഗ്ഷനില്‍ ശ്രീദേവി സ്റ്റോര്‍ എന്ന കട നടത്തുകയാണ്. സ്കൂലേക്ക് പോകുന്ന വഴി കടയില്‍ നിന്നും സാധനം വാങ്ങുമ്ബോഴാണ് പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. സ്കൂളിലെത്തിയ പെണ്‍കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട അധ്യാപിക കാര്യം തിരക്കിയപ്പോഴാണ് സംഭവം പെണ്‍കുട്ടി പറഞ്ഞത്.
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിലും മംഗലപുരം പൊലീസിലും അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan