KeralaNEWS

മദ്യം കുടിപ്പിച്ചും അശ്ലീലം കാണിച്ചും 14കാരിക്ക് പീഡനം; 31കാരന് 58 വര്‍ഷം തടവ്

ആലപ്പുഴ:14കാരിയെ പീഡിപ്പിച്ച 31കാരന് 58 വര്‍ഷത്തെ തടവും 3.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

അരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അരൂര്‍ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ പുത്തൻകാട് വീട്ടില്‍ രാഹുലിനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.

ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പിഴ അടക്കാത്ത പക്ഷം ഓരോ വര്‍ഷം വീതം തടവുകൂടി അനുഭവിക്കണം. 2019 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: