KeralaNEWS

തിരുവനന്തപുരത്തെ നിപ്പ സംശയം; ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് പ്രത്യേക നിരീക്ഷണത്തിലായിരുന്ന ഒരാളുടെ പരിശോധനാഫലം നെഗറ്റീവ്. മെഡിക്കല്‍ വിദ്യാര്‍ഥിയായ കോഴിക്കോട് സ്വദേശിയുടെ ഫലമാണ് പുറത്തുവന്നത്. തോന്നയ്ക്കല്‍ ഐഎവിയില്‍ സ്രവ സാംപിള്‍ പരിശോധിച്ചതിലാണ് ഫലം വന്നത്.

ഇനി നിരീക്ഷണത്തില്‍ കഴിയുന്ന കാട്ടാക്കട സ്വദേശിനിയുടെ ഫലമാണ് വരേണ്ടത്. അത് ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷ. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും മെഡിക്കല്‍ വിദ്യാര്‍ഥിയും പനി, ശ്വാസംമുട്ടല്‍ ലക്ഷണങ്ങളോടെയായിരുന്നു ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലായത്.

Signature-ad

അതേ സമയം സംസ്ഥാനത്ത് പുതിയ നിപ്പ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പോസിറ്റീവായിട്ടുള്ള ആളുകള്‍ ചികിത്സയിലുള്ള ആശുപത്രികളില്‍ മെഡിക്കല്‍ ബോര്‍ഡുകള്‍ നിലവില്‍ വന്നിട്ടുണ്ട്. കോഴിക്കോട് ചേര്‍ന്ന ആരോഗ്യ വിദഗ്ധരുടെ യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: