
നട്ടെല്ലുറപ്പില്ലാത്ത പുരുഷൻമാരായ ആര്‍ട്ടിസ്റ്റുകളും രാഷ്‌ട്രീയക്കാരുമുള്ള കേരളത്തില്‍ ആണത്തത്തോടെ നിലപാട് പറയാൻ അലൻസിയര്‍ കാണിച്ച ചങ്കുറപ്പാണ് പുരുഷൻമാര്‍ക്ക് വേണ്ടതെന്നും അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞു.
നിങ്ങളെ പോലുള്ളവര്‍ സത്യം തുറന്നു പറയണയം. പുരുഷൻമാര്‍ക്ക് സ്ത്രീകളെ പേടിയാണ്. എന്തിനാണത് . എവിടെ സ്ത്രീയുടെ പ്രതിമ വച്ചാലും നീതി കിട്ടില്ല. കോടതിയില്‍ കണ്ണും കെട്ടി നീതി ദേവത ഉണ്ട്. ആര്‍ക്കാണ് എന്നിട്ടിവിടെ നീതി കിട്ടുന്നത്. കോടതിയില്‍ എവിടെയങ്കിലും പുരുഷൻമാര്‍ക്ക് നീതി കിട്ടിയിട്ടുണ്ടോ. കോടതിയില്‍ സത്യം ജയിക്കില്ല. അവിടെ നീതി ദേവത എന്നു പറഞ്ഞ് ഒരു കോലത്തെ കണ്ണു കെട്ടി ഇരിത്തിയിരിക്കുകയാണ്. അതെന്ന് പുരുഷനാകുന്നോ അന്ന് തുല്യ നീതി കിട്ടും. നീതി ദേവത എന്നത് നീതി ദേവൻ എന്നാക്കണം. പുരുഷന് മാത്രമേ നീതി നടപ്പാക്കാൻ പറ്റു.
നട്ടെല്ലുറപ്പില്ലാത്ത പലരും പറയാൻ മടിച്ച കാര്യങ്ങളാണ് അലൻസിയര്‍ എന്ന മഹാപ്രതിഭ പറഞ്ഞത്. അലൻസിയറെ പോലുള്ള ചെറിയ വിഭാഗം എവിടെയെങ്കിലും ഉണ്ടാകും. അവര്‍ക്ക് ഓള്‍ കേരള മെൻസ് അസോസിയേഷൻ പൂര്‍ണ പിന്തുണ നല്‍കും.
അലൻസിയര്‍ ഇങ്ങനെ പറയുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാകാനാണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.സ്വന്തം അച്ഛനാരെന്ന് പോലും അറിയാത്ത വ്യക്തിയാണ് ഭാഗ്യലക്ഷ്മി ഇന്നുവരെ അലൻസിയര്‍ക്ക് കിട്ടിയ അവാര്‍ഡ് തിരിച്ചു കൊടുക്കണം എന്നാണ് റയുന്നത്. അതൊന്നും കിട്ടിയത് ഭാഗ്യലക്ഷ്മിയുടെ കുടുംബത്തില്‍ നിന്നല്ല.
ഉളുപ്പുണ്ടോ സ്ത്രീയെ നിങ്ങള്‍ക്ക്. സ്ത്രീയെന്ന് പറയാൻ ഒരു യോഗ്യതയുമില്ലാത്ത വ്യക്തിയാണ് നിങ്ങള്‍. ഇങ്ങനെയുള്ളവര്‍ ഒരു പുരുഷൻ സത്യം പറഞ്ഞതിന്റെ പേരില്‍ ക്രൂശിക്കാൻ വരണ്ട.’മണിച്ചിത്രത്താഴ്’ എന്ന സിനിമയിലെ ഏറ്റവും പ്രശസ്തമായ ഡയലോഗിന് പലയിടങ്ങളിലും നിന്നും ഭാഗ്യലക്ഷ്മിക്ക് അഭിനന്ദനം കിട്ടി. അത് ചെയ്തത് അവരല്ലല്ലോ. അത് തന്റെ ശബ്ദമല്ലെന്ന് തുറന്ന് പറഞ്ഞ് അവാര്‍ഡ് തിരിച്ചു കൊടുക്കാൻ ആദ്യം ഭാഗ്യലക്ഷ്മി തയാറാകണം – വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ വ്യക്തമാക്കി.






