നിലമ്പൂർ:നിലമ്ബൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ ഗേറ്റിനുപകരം അടിപ്പാത നിര്‍മിക്കാൻ തീരുമാനം. പി.വി.അൻവര്‍ എം.എല്‍.എയുടെ അധ‍്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്.
നിലമ്ബൂര്‍ താലൂക്ക് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ കെ-റെയില്‍ അധികൃതരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു. അടിപ്പാത നിര്‍മാണം ഒക്ടോബറില്‍ തുടങ്ങും. അടുത്ത ജൂലൈയില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.
14 കോടി ചെലവിലാണ് നിര്‍മാണം. ഒമ്ബത് മീറ്റര്‍ വീതിയിലും 5.5 മീറ്റര്‍ ഉയരത്തിലും കോണ്‍ക്രീറ്റ് ബോക്സ് നിര്‍മിക്കും. എട്ട് മീറ്റര്‍ വീതിയില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകും. ഒരു മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മിക്കും.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan