ആലപ്പുഴ: കായംകുളത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍. എരുവ കണ്ണാട്ട് കിഴക്കേതില്‍ വിജിത്തിനെ (23) യാണ് 4.5 ഗ്രാം എംഡിഎംഎയുമായി വീട്ടില്‍നിന്ന് പിടികൂടിയത്. കായംകുളം പോലീസും ജില്ലാ ഡാന്‍സാഫും നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
കര്‍ണാടകത്തില്‍നിന്നു ട്രെയിന്‍ മാര്‍ഗം കായംകുളത്തെ വീട്ടില്‍ എത്തിച്ച് ചെറു പൊതികളാക്കി നാട്ടിലുള്ള ചെറുപ്പക്കരെ ഉപയോഗിച്ചാണ് മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്. നഗരസഭാ താത്ക്കാലിക ഡ്രൈവറായിരുന്ന വിജിത്ത് മയക്കുമരുന്ന് വില്‍പനയിലേക്ക് തിരിഞ്ഞതോടെ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചിരുന്നു. മാസങ്ങളായി മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നെങ്കിലും ആദ്യമായാണ് പിടിയിലാകുന്നത്.
കാര്‍ത്തികപ്പള്ളി, മുതുകുളം, ചിങ്ങോലി, എരുവ ഭാഗത്ത് ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇയാളാണെന്ന് പോലീസ് പറയുന്നു. ഇയാളുടെ വീട്ടില്‍നിന്ന് ധാരാളം കുട്ടികളും ചെറുപ്പക്കാരും മയക്കുമരുന്ന് വാങ്ങുന്നുവെന്ന് പരാതി ലഭിച്ചിരുന്നതയി പോലീസ് അറിയിച്ചു. കായംകുളം എസ്‌ഐ ശ്രീകുമാര്‍, സിപിഒ റെജി, സബീഷ്, ഷജഹാന്‍ എന്നിവരും ജില്ലാ ലഹരി വിരുദ്ധ സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവില്‍നിന്നു വാങ്ങിയ എംഡിഎംഎ കായംകുളം, ഹരിപ്പാട്, തൃക്കുന്നപ്പുഴ മേഖലകളില്‍ വില്‍ക്കാന്‍ കൊണ്ടുവന്നതാണെന്നും ഗ്രാമിന് 3000 മുതല്‍ 5000 രൂപയ്ക്കുവരെയാണ് വില്‍പന നടത്തിയിരുന്നതെന്നും ചോദ്യംചെയ്യലില്‍ പ്രതി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ജില്ലാ ആന്‍ഡി നര്‍ക്കോട്ടിക് സംഘം ഇയാളെ നിരിക്ഷിച്ചുവരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.