CrimeNEWS

തലയ്ക്കടിച്ചു, കഴുത്തില്‍ കുത്തി വീഴ്ത്തി; ഗോവയില്‍ മലയാളി യുവാവിനെ കൊന്നത് പട്ടാപ്പകല്‍

കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് രണ്ടുവര്‍ഷം മുന്‍പ് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ ഗോവയില്‍ കൊലപ്പെടുത്തിയത് പട്ടാപ്പകലാണെന്ന് കണ്ടെത്തി. അഞ്ജുന വാഗത്തൂരിലെ ആളൊഴിഞ്ഞ കുന്നിന്‍പ്രദേശത്തു വെച്ചാണ് കൊല നടത്തിയത്. 2021 നവംബര്‍ പകുതിയോടെയായിരുന്നു കൊലപാതകം.

ഗോവയില്‍ പുതിയ ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞ് ജെഫിനെ വിളിച്ചുവരുത്തിയ പ്രതികള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചും കത്തി കൊണ്ട് കഴുത്തില്‍ കുത്തിയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഗോവ അഞ്ജുന വാഗത്തൂരിലെ കടല്‍തീരത്തിനടുത്തുള്ള കുന്നിന്‍പ്രദേശത്ത് നിന്ന് ലഭിച്ച അജ്ഞാത മൃതദേഹത്തിന്റെയും ജെഫിന്റെയും ഡി.എന്‍.എ. സാംപിളുകളുടെ പരിശോധന വേഗത്തിലാക്കാന്‍ അപേക്ഷ നല്‍കും. ഈ ഡി.എന്‍.എ. പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍.

Signature-ad

ഗോവയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങിയ എറണാകുളം സൗത്ത് എസ്.എച്ച്.ഒ. എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം സംഘം തിങ്കളാഴ്ച മടങ്ങിയെത്തും. കേസില്‍ പ്രതികളായ രണ്ട് തമിഴനാട് സ്വദേശികളുടെ അറസ്റ്റും ഉടനുണ്ടാകും.

ഒന്നാം പ്രതിയായ അനിലും ജെഫും ബിസിനസ് നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ പേരില്‍ വാങ്ങിയ പണം ജെഫ് തിരികെ നല്‍കാത്തതും തന്റെ ഒളിയിടം പോലീസിന് ഒറ്റുകൊടുത്തതുമാണ് അനിലിനെയും കൂട്ടരെയും കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. 2021 നവംബറിലാണ് ജെഫിനെ തേവര പെരുമാനൂരില്‍ നിന്ന് കാണാതായത്.

കോട്ടയം വെള്ളൂര്‍ കല്ലുവേലില്‍ വീട്ടില്‍ അനില്‍ ചാക്കോ (28), വയനാട് വൈത്തിരി പാരാലിക്കുന്ന് വീട്ടില്‍ ടി.വി. വിഷ്ണു (25) എന്നിവരുമായാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

Back to top button
error: