CrimeNEWS

ജോലിക്കു നിന്ന വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച് പകരം മുക്കുപണ്ടംവെച്ചു; ഹോംനഴ്സും മകനും അറസ്റ്റില്‍

കോട്ടയം: കടുത്തുരുത്തിയിലെ വീട്ടില്‍നിന്ന് പതിനൊന്നര പവന്‍ സ്വര്‍ണം മോഷ്ടിച്ചെന്ന കേസില്‍ ഹോംനഴ്സിനെയും, മകനെയും അറസ്റ്റുചെയ്തു. വാഗമണ്‍ കൊച്ചുകരിന്തിരി നെല്ലിക്കുന്നോരത്ത് മലയില്‍ പുതുവേല്‍ കുഞ്ഞുമോള്‍ എന്ന് വിളിക്കുന്ന അന്നമ്മ(63), മകന്‍ എന്‍.ഡി. ഷാജി (40) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റുചെയ്തത്.

മുട്ടുചിറ ഇടുക്കുമറ്റം ഭാഗത്തെ വീട്ടില്‍ ഹോംനഴ്സായി ജോലിചെയ്തിരുന്ന അന്നമ്മ ഈ വീട്ടിലെ വയോധികയായ അമ്മയുടെയും മരുമകളുടെയും മാല, വള എന്നിവ മോഷ്ടിച്ചതായാണ് പരാതി. പല സമയത്തായിരുന്നു മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവര്‍ന്നശേഷം പകരം മുക്കുപണ്ടംവെച്ചു. വീട്ടുകാര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്. മകനാണ് ഇത് വിറ്റത്.

Signature-ad

ഇവര്‍ ജോലിചെയ്യുന്ന വീടിനു സമീപം ഒളിപ്പിച്ചനിലയില്‍ മൂന്നു പവന്‍ സ്വര്‍ണം കണ്ടെടുത്തു. സ്വര്‍ണം വിറ്റുകിട്ടിയ പണം ഷാജിയുടെ പക്കല്‍നിന്ന് പോലീസ് കണ്ടെടുത്തു. കടുത്തുരുത്തി സ്റ്റേഷന്‍ എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്ത രപതികളെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: