Movie

തൃഷയെ വിവാഹം കഴിക്കുന്ന മലയാള സിനിമാ നിർമാതാവ് ആര് ..? അഭ്യൂഹങ്ങൾ അനവധി

   തെന്നിന്ത്യൻ സിനിമാലോകത്തെ ഇഷ്ട നായികയാണ് തൃഷ. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. 40ാം വയസിലും അവിവാഹിതയായി തുടരുന്ന തൃഷയെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് തൃഷയുടെ വിവാഹവാർത്തകളാണ്.

മലയാള നിർമാതാവുമായി താരം വിവാഹത്തിനൊരുങ്ങുന്നു എന്നാണ് ദേശിയ മാധ്യമങ്ങളിൽ വന്ന വാർത്ത. എന്നാൽ നിർമാതാവിന്റെ പേരോ വിവാഹത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ പുറത്തുവന്നിട്ടില്ല. വിവാഹത്തേക്കുറിച്ചുള്ള പ്രഖ്യാപനം വൈകാതെ എത്തുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്തായാലും ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയാണ് പ്രിയ നടിയുടെ വിവാഹവാർത്ത.

Signature-ad

വ്യവസായിയുമായ വരുണ്‍ മണിയനുമായി 2015ല്‍ തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്ന് മാസത്തിനുശേഷം അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇരുകൂട്ടരും വിവാ​ഹത്തിൽ നിന്നും പിന്മാറി.

വിവാഹശേഷം തൃഷ അഭിനയം നിർത്തണമെന്ന് വരുൺ ആഗ്രഹിച്ചിരുന്നു എന്നും  നടൻ ധനുഷുമായുള്ള ബന്ധവും പ്രശ്നങ്ങൾക്ക് കാരണമായി എന്നെല്ലാമാണ് അക്കാലത്ത് തൃഷയുടെ വിവാ​ഹം മുടങ്ങാനുള്ള കാരണമായി പ്രചരിച്ചിരുന്നത്. 2020ല്‍ നടന്‍ ചിമ്പുവുമായി വിവാഹിതയാകുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് ചിമ്പുവിന്റെ മാതാപിതാക്കള്‍ തള്ളുകയായിരുന്നു.
അതുപോലെ തന്നെ ബാഹുബലി താരം റാണാ ദ​ഗുബാട്ടിയും തൃഷയും തമ്മിലുള്ള പ്രണയം ഒരുകാലത്ത് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.

കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞുവെന്ന പ്രചരണവും ശക്തമായി. എന്നാല്‍ തൃഷയോ റാണയോ തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിച്ചില്ല. എന്നാല്‍ അടുത്തിടെ ബാളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായ ‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയില്‍ റാണാ ആ രഹസ്യം പങ്കുവച്ചു.

പത്ത് വര്‍ഷങ്ങളോളം തൃഷ തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും പിന്നീട് പ്രണയത്തിലായെന്നും റാണ പറഞ്ഞു. പക്ഷെ ആ ബന്ധം വിചാരിച്ച പോലെ മുന്നോട്ടുപോയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: