KeralaNEWS

വവ്വാല്‍ കടിച്ച പഴം കഴിച്ചു; തിരുവനന്തപുരത്ത് വിദ്യാര്‍ഥി നിരീക്ഷണത്തില്‍

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാക്കി. അസ്വാഭാവികമായ കടുത്ത പനിയെത്തുടര്‍ന്ന് ഇന്നലെ രാവിലെ ചികിത്സ തേടിയ തിരുവനന്തപുരം ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയില്‍ സംശയകരമായ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് പ്രത്യേക മുറിയില്‍ പ്രവേശിപ്പിച്ചത്. വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിച്ചതായി സംശയിക്കുന്നുവെന്നു വിദ്യാര്‍ഥി പറഞ്ഞു. ശരീര സ്രവങ്ങള്‍ വിശദ പരിശോധനയ്ക്കായി പുണെയിലേക്ക് അയച്ചു.

സംസ്ഥാനത്ത് നാലു പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചു. കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടും പേര്‍ക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദ് (48) ഓഗസ്റ്റ് 30നും വടകര മംഗലാട് മമ്പളിക്കുനി ഹാരിസ് (40) ഈ മാസം 11നുമാണ് മരിച്ചത്. മുഹമ്മദിന്റെ 9 വയസ്സുള്ള കുട്ടിയും ബന്ധുവുമാണ് നിപ്പ സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്. ഹാരിസും മുഹമ്മദുമായി ആശുപത്രിയില്‍ വച്ചാണ് സമ്പര്‍ക്കം ഉണ്ടായത്.

Signature-ad

അതേസമയം, കോഴിക്കോട് കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനി ബാധിച്ചു മരിച്ച രണ്ടും പേര്‍ക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം.

കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല. ഈ പ്രദേശങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതുമാണ്. പ്രസ്തുതവാര്‍ഡുകളില്‍ കര്‍ശനമായ ബാരിക്കേഡിങ് നടത്തേണ്ടതാണെന്നും ഇക്കാര്യം പൊലീസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ എ.ഗീത അറിയിച്ചു.

 

 

Back to top button
error: