കൊച്ചി: കേബിള്‍ കഴുത്തില്‍ കുരുങ്ങി ഇരുചക്ര വാഹനത്തിൽ നിന്ന് തെറിച്ചുവീണ് യാത്രക്കാരന് ഗുരുതര പരുക്ക്. കൊച്ചി കോമ്ബാറ മാര്‍ക്കറ്റ് റോഡിലാണ് അപകടം സംഭവിച്ചത്.
കറുകപ്പിള്ളി സ്വദേശി ബഷീറിന്റെ മകൻ മുഹമ്മദ് ഇര്‍ഫാനാണ് അപകടത്തില്‍പ്പെട്ടത്. സ്കൂട്ടറില്‍ വരുമ്ബോള്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി തെറിച്ചുവീണ മുഹമ്മദ് ഇര്‍ഫാനെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിതാവിന്റെ ചിക്കൻ കടയില്‍ നിന്ന് ഹോട്ടലിലേക്ക് ചിക്കൻ എത്തിച്ച് മടങ്ങുന്നതിനിടെയാണ് അപകടം.ഇര്‍ഫാന്റെ ഇടുപ്പെല്ല്, മുട്ടിന്റെ ചിരട്ട എന്നിവയ്ക്ക് സാരമായ പരുക്കുണ്ട്. അപകട സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. കേസെടുത്ത സെൻട്രല്‍ പൊലീസ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan