KeralaNEWS

44.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റ് തിരുവോണം ബമ്പർ

തിരുവോണം ബമ്ബര്‍ ലോട്ടറി ടിക്കറ്റിന് റെക്കോഡ് വില്‍പ്പന. വില്‍പ്പന ആരംഭിച്ച ആദ്യദിനം നാലരലക്ഷം ടിക്കറ്റാണ് വിറ്റത്.ഇന്നലെവരെയുള്ള കണക്ക് പ്രകാരം 44.5 ലക്ഷം ടിക്കറ്റുകള്‍ ഭാഗ്യാന്വേഷികളുടെ കൈകളിലെത്തി.

ദിവസവും ശരാശരി ഒന്നരലക്ഷം ടിക്കറ്റുവരെ വിറ്റുപോകുന്നതായാണ് ലോട്ടറി വകുപ്പിന്റെ കണക്ക്.വരുംദിവസങ്ങളിലും വില്‍പ്പന ഉയരുമെന്നാണ് ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും പ്രതീക്ഷ. നറുക്കെടുപ്പ് 20നാണ്.

90 ലക്ഷം ടിക്കറ്റുവരെ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് വകുപ്പിന്റെ നീക്കം.നിലവിൽ 60 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 66.5 ലക്ഷം ടിക്കറ്റാണ് ചെലവായത്.

Back to top button
error: