ഊട്ടി: കൂനൂർ മരപ്പാലത്തിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ടു മരണം.50 അടി താഴ്ചയുള്ള കൊക്കയിലേക്കാണു ബസ് മറിഞ്ഞത്.ആകെ 55 പേരാണ് ബസിൽ ഉണ്ടായിരുന്നത്.
30ൽ അധികം പേരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 പേരുടെ നില ഗുരുതരമാണ്. തെങ്കാശിയിൽ നിന്നും ഊട്ടി സന്ദർശിച്ചു തിരിച്ചുവരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കൂനൂർ മേട്ടുപ്പാളയം റോഡിൽ മരപ്പാലത്തിനു സമീപം ഒമ്പതാം ഹെയർപിൻ വളവിലാണ് ബസ് അപകടത്തിൽപ്പെട്ടത്. പൊലീസും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
വി.നിതിൻ (15), എസ്.ബേബികല (36), എസ്.മുരുഗേശൻ (65), പി.മുപ്പിഡത്തേ (67), ആർ.കൗസല്യ (29) എന്നിവരാണു മരിച്ച അഞ്ചുപേർ. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല.ഇവരെല്ലാവരും തെങ്കാശി സ്വദേശികളാണ്.