KeralaNEWS

ഔഡി കാറിൽ അങ്ങാടിയിലെത്തി ചീര വിൽക്കുന്ന മലയാളി കര്‍ഷകൻ 

കേരളത്തിലെ ഒരു കര്‍ഷകൻ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ‘വെറൈറ്റി ഫാര്‍മര്‍’ എന്ന പേരില്‍ യുട്യൂബ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ള സുജിത് എസ്.പി എന്ന കര്‍ഷകനാണ് ഈ വീഡിയോയിലുള്ളത്.

തന്റെ ഔഡി കാറില്‍ ചീര വില്‍ക്കാൻ സുജിത് അങ്ങാടിയിലെത്തുന്നതും ആളുകള്‍ സുജിത്തില്‍ നിന്ന് ചീര വാങ്ങുന്നതുമാണ് വീഡിയോയില്‍ കാണിക്കുന്നത്.

10 വര്‍ഷത്തോളമായി കൃഷി ചെയ്യുന്ന സുജിത്തിന് സംസ്ഥാന യൂത്ത് ഐക്കണ്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പലതരം വിളകള്‍ കൃഷി ചെയ്ത് ചെറിയ രീതിയിലായിരുന്നു സുജിത്തിന്റെ തുടക്കം. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നതാണ് സുജിത്തിന്റെ രീതി. യുട്യൂബില്‍ ആറു ലക്ഷത്തിനടുത്ത് സബ്സ്ക്രൈബേഴ്സും ഇൻസ്റ്റഗ്രാമില്‍ രണ്ട് ലക്ഷം ഫോളോവേഴ്സുമുള്ള സുജിത്തിന് വീഡിയോകള്‍ വഴിയും വരുമാനം ലഭിക്കുന്നുണ്ട്.

 

അടുത്തിടേയാണ് സുജിത്ത് 44 ലക്ഷം രൂപ വിലവരുന്ന ഔഡി എ4 സെഡാൻ കാര്‍ സ്വന്തമാക്കിയത്. ‘ഔഡി കാറില്‍ ചീരവിറ്റപ്പോള്‍’ എന്ന  ക്യാപ്ഷനോടെയാണ് സുജിത്ത് വീഡിയോ പോസ്റ്റ് ചെയ്തത്. 85 ലക്ഷം പേര്‍ ഈ വീഡിയോ കണ്ടു. നാലര ലക്ഷം ആളുകള്‍ ലൈക്കും ചെയ്തു. സുജിത്തിന്റെ കഠിനധ്വാനത്തേയും പ്രയത്നത്തേയും അഭിനന്ദിച്ച്‌ നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് താഴെ വന്നത്.

Back to top button
error: