KeralaNEWS

ഗാന്ധി ജയന്തി ദിനത്തില്‍ കൊച്ചി മെട്രോയില്‍ ഇളവ്

കൊച്ചി:ഗാന്ധി ജയന്തി ദിനത്തില്‍ കൊച്ചി മെട്രോയില്‍ ഇളവ്.നിലവില്‍ 20 രൂപ മുതല്‍ 60 രൂപ വരെ ഈടാക്കുന്ന യാത്രദൂരം ഗാന്ധിജയന്തി ദിനത്തില്‍ വെറും 20 രൂപയ്ക്ക് യാത്ര ചെയ്യാം.

 പേപ്പര്‍ ക്യൂ ആര്‍, മൊബൈല്‍ ക്യൂ ആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയില്‍ ഈ പ്രത്യേക ഇളവ് ലഭിക്കും. രാവിലെ 6 മുതല്‍ 10.30 വരെ അന്നേ ദിവസം മറ്റ് ഓഫറുകള്‍ ലഭ്യമായിരിക്കില്ല.

കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇളവ് ക്യാഷ് ബാക്ക് ആയി ലഭിക്കും.അതേസമയം കൊച്ചിയിൽ ഐഎസ്എൽ മത്സരം നടക്കുന്ന ഞായറാഴ്ച രാത്രി 11:30 വരെ മെട്രോ പ്രവർത്തിക്കും.രാത്രി 10:30 ന് ശേഷം ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുമുണ്ട്.

Back to top button
error: