KeralaNEWS

പെരുമ്പാവൂരില്‍ ടോറസ് ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചു; യുവാവ് മരിച്ചു

കൊച്ചി: ടോറസ് ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തല്‍ക്ഷണം മരിച്ചു. പെരുമ്പാവൂര്‍ കുവപ്പടി തേക്കാനത്ത് വീട്ടില്‍ സേവ്യറിന്റെ മകന്‍ അനക്സ് ടി സേവ്യറാണ് (27) മരിച്ചത്.

എം സി റോഡില്‍ ഔഷധി ജംഗ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. വെങ്ങോലയില്‍ കാറ്ററിങ് ജോലിക്കായി വീട്ടില്‍ നിന്നും പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Signature-ad

 

Back to top button
error: