Month: August 2023

  • Kerala

    ഓണ്‍ലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെട്ടു; കടബാധ്യതയിലായ യുവാവ് കോഴിക്കോട് ജീവനൊടുക്കി 

    കോഴിക്കോട്:ഓണ്‍ലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെട്ടു കടബാധ്യതയിലായ യുവാവ് ജീവനൊടുക്കി. ബാലുശ്ശേരി പാലൊളി പുതുക്കുടി സത്യൻ മകൻ ആകാഷ് എന്ന 24 കാരനെയാണ്‌ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മഞ്ഞപ്പാലത്തെ ജലവിതരണ പദ്ധതിയുടെ പൈപ്പിന്റെ അടിഭാഗത്ത്  തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. തൊട്ടടുത്ത ദിവസങ്ങളിലായി അറുപതിനായിരം രൂപയും സ്ഥാപനത്തില്‍ അടയ്‌ക്കേണ്ട പണവും ഓണ്‍ലൈൻ ഗെയിമിലൂടെ  നഷ്ടപെട്ടതായാണ് അതിൽ പറയുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു.

    Read More »
  • NEWS

    അബുദാബിയിൽ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ആലുവ സ്വദേശിയെ

    അബുദാബി: റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ആലുവ സ്വദേശിയായ യുവാവിനെ.ആലുവ കോട്ടപ്പുറം സ്വദേശി അടക്ക്യാപ്പറമ്ബില്‍ നിസാര്‍ (47) ആണ് മരിച്ചത്. ഈ മാസം ആറിനാണ് നിസാറിനെ റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല.അബുദാബിയിലെ സാമൂഹിക പ്രവര്‍ത്തകൻ ഷകീവ് ഹംസയുടെ ഇടപെടലാണ് ബന്ധുക്കളെ കണ്ടെത്താൻ സഹായിച്ചത്. വെള്ളിയാഴ്ച സഹോദരനടക്കമുള്ള കുടുംബമെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ച നിസാര്‍ 15 വര്‍ഷമായി പ്രവാസിയാണ്. പരേതനായ ഉസ്മാന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: കല്ലുംപുറത്ത് അലിയാര്‍ നിഷ, മക്കള്‍: ഹെന, നോയ.കബറടക്കം നാട്ടില്‍.

    Read More »
  • Kerala

    പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ജയ്ക്കിന്റെ സഹോദരൻ എഴുതുന്നു:

    ജെയ്ക്ക് സി തോമസ് ന്റെ സഹോദരന്റെ Thomas C Thomas  പോസ്റ്റാണ്.. പ്രിയരേ ഞാൻ ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനോ പ്രചാരകനോ അല്ല. എല്ലാ രാഷ്ട്രീയത്തിൽ പെട്ട ആളുകളെയും ബഹുമാനിക്കുന്ന സ്നേഹിക്കുന്ന സാധാരണക്കാരനായ ഒരു ദൈവവിശ്വാസിയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ സഹോദരനും പുതുപ്പള്ളി മണ്ഡലത്തിലെ ഇടത് പക്ഷ സ്ഥാനാർത്ഥിയുമായ ജയ്‌ക്ക് സി തോമസിനെ വ്യക്തിപരമയി അധിക്ഷേപിക്കുന്ന പോസ്റ്റുകൾ കാണാനിടയായി. ജയ്‌ക്ക് അനധികൃതമായി കോടികൾ സമ്പാദിച്ചെന്നും മറ്റുമൊക്കെ ഉള്ള ആരോപണങ്ങളോട് പ്രതികരിക്കേണ്ടന്നാണ് ജയ്‌ക്ക് ഉൾപ്പടെ പറഞ്ഞത്. പക്ഷെ ഞങ്ങളുടെ പിതാവിന്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോൾ മിണ്ടാതിരിക്കാനായില്ല. എല്ലാവരുടെയും സംശയങ്ങൾ തീർക്കുന്നതിനായി ചില കാര്യങ്ങൾ പങ്കു വയ്ക്കുകയാണ്. 1. ഞങ്ങളുടെ പിതാവിന്റെ പ്രായത്തെ സംബന്ധിച്ച് ? ജീവിച്ചിരുന്നെങ്കിൽ ഞങ്ങളുടെ പിതാവിന് ഇപ്പോൾ 100 വയസ്സിനു മേലെ പ്രായം ഉണ്ടാകുമായിരുന്നു. 2011-ൽ അദ്ദേഹം മരിക്കുമ്പോൾ 89 വയസ്സയിരുന്നു. അദ്ദേഹം വിവാഹം കഴിച്ചത് വളരെ വൈകി ആണ്. മലങ്കര യാക്കോബായ സഭയിലെ അഭിവന്ദ്യ…

    Read More »
  • Kerala

    ലോട്ടറി വില്‍പനയില്‍ കബളിപ്പിക്കല്‍;പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫീസ് അടിച്ചു തകർത്തു

    പത്തനംതിട്ട:ലോട്ടറി ഓഫീസിനുള്ളില്‍ കയറി യുവാവിന്റെ അതിക്രമം.ലോട്ടറി വിൽപ്പനയിൽ തട്ടിപ്പാരോപിച്ച് പത്തനംതിട്ടയിലെ ജില്ലാ ലോട്ടറി ഓഫീസിനുള്ളില്‍ അതിക്രമിച്ച്‌ കയറിയായിരുന്നു യുവാവിന്റെ പരാക്രമം. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. നാരങ്ങാനം സ്വദേശി വിനോദ് ആണ് സംഭവത്തില്‍ പിടിയിലായത്.ലോട്ടറി ഏജന്റാണെന്ന് അവകാശപ്പെട്ട് എത്തിയ ഇയാള്‍ ഓഫീസിനുള്ളിൽ ബഹളം വെക്കുകയും ഉപകരണങ്ങള്‍ എറിഞ്ഞു പൊട്ടിക്കുകയും മേശപ്പുറത്തിരുന്ന പ്രിന്റര്‍ അടക്കം എറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. ലോട്ടറി വില്‍പനയില്‍ കബളിപ്പിക്കല്‍ നടക്കുന്നുണ്ടെന്നും ലോട്ടറി ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നില്ലെന്നും പറഞ്ഞായിരുന്നു ഇയാളുടെ ആക്രമണം.ലോട്ടറി ഓഫീസിലെ ജീവനക്കാർ അറിയിച്ചതനുസരിച്ച് പോലീസെത്തി ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തു.

    Read More »
  • Kerala

    മൂന്ന് ലക്ഷത്തോള൦ രൂപ വില വരുന്ന മാരക ലഹരിമരുന്നുമായി പാലക്കാട്‌ റെയില്‍വേ സ്റ്റേഷനില്‍ ഒരാള്‍ അറസ്റ്റില്‍ 

    പാലക്കാട്:മയക്കുമരുന്ന് വിപണിയില്‍ മൂന്ന് ലക്ഷത്തോള൦ രൂപ വില വരുന്ന മാരക ലഹരിമരുന്നായ എല്‍എസ്‌ഡി സ്റ്റാമ്ബുമായി പാലക്കാട്‌ റെയില്‍വേ സ്റ്റേഷനില്‍ ഒരാള്‍ അറസ്റ്റില്‍. കൊടൈക്കനാലില്‍ നിന്നും എല്‍എസ്‌ഡി സ്റ്റാമ്ബുകളുമായി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കാസര്‍ഗോഡ് പീലിക്കോട് സ്വദേശി പ്രസൂണിനെയാണ് റെയില്‍വേ പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 29 എല്‍എസ്‌ഡി സ്റ്റാമ്ബ്‌ കണ്ടെടുത്തു. കൊടൈക്കനാലില്‍ റിസോര്‍ട്ട് ജീവനക്കാരനായ ഇയാള്‍ കൂട്ടുകാര്‍ക്കിടയില്‍ വില്‍പ്പന നടത്തുവാൻ വേണ്ടിയാണ് ലഹരി കടത്തിയതെന്നാണ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

    Read More »
  • Kerala

    പച്ചക്കറി വാനിൽ നിന്ന് 75 ചാക്ക് ഹാൻസ് പിടികൂടി

    വയനാട്:കാട്ടിക്കുളത്ത് പച്ചക്കറിയുടെ മറവില്‍ കടത്തിയ 75 ചാക്ക് ഹാൻസ് പിടികൂടി. കര്‍ണാടകയില്‍ നിന്നാണ് നിരോധിത പുകയില ഉല്പ്പന്നങ്ങള്‍ കടത്തിയത്.സംഭവത്തില്‍, ഡ്രൈവര്‍ വാളാട് നൊട്ടൻ വീട്ടില്‍ ഷൗഹാൻ സര്‍ബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓണത്തോടനുബന്ധിച്ച്‌ കര്‍ണാടകയില്‍ നിന്ന് വലിയ തോതില്‍ വയനാട് വഴി ലഹരിവസ്തുക്കള്‍ കടത്തുന്നു എന്ന വിവരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.മുപ്പത് ലക്ഷത്തോളം രൂപ വിലവരുന്ന ഹാൻസാണ് പിടികൂടിയത്. ഹാൻസ് കടത്തിയ കെ എല്‍ 55 എൻ 6018 വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • NEWS

    കാറ്റിലാടുന്ന ചെണ്ടുമല്ലി പൂക്കള്‍; സുന്ദരമായ ഓണ കാഴ്ചയുമായി ജയപ്രീതയുടെ മട്ടുപ്പാവ്

    പാലക്കാട് ഇടക്കുറുശ്ശി തോട്ടിങ്ങല്‍ വീട്ടില്‍ ജയപ്രീത തീര്‍ച്ചയായും കുടുംബിനികള്‍ക്ക് അനുകരിക്കാവുന്ന മാതൃകയാണ്‌.മട്ടുപ്പാവില്‍ സമ്മിശ്ര കൃഷിത്തോട്ടം ഒരുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ ജയപ്രീതയെ തേടി കലാംസ് വേള്‍ഡ് റെക്കോര്‍ഡ് ആണ് ഇത്തവണ  എത്തിയിരിക്കുന്നത്. ജയപ്രീതയുടെ വീടിന്റെ ടെറസിലേക്ക് കയറിച്ചെന്നാൽ ചെണ്ടുമല്ലി കൃഷിയും പഴചെടികളും പച്ചക്കറികളുടെയുമൊക്കെ ഹൃദയഹാരിയായ കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുക.ടൈലറിംഗും കേക്ക് നിര്‍മ്മാണവും നടത്തുന്നതോടൊപ്പം സമയം ഒട്ടും പാഴാക്കാതെ കുറഞ്ഞ സ്ഥലത്ത് മട്ടുപ്പാവില്‍ ഒരു സമ്മിശ്ര കൃഷിത്തോട്ടം ഒരുക്കിയ ജയപ്രീത തീര്‍ച്ചയായും കുടുംബിനികള്‍ക്ക് അനുകരിക്കാവുന്ന മാതൃകയാണ്‌. മട്ടുപ്പാവിലെ സമ്മിശ്ര ജൈവകൃഷി രീതികള്‍ പരിഗണിച്ചാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സും ഇപ്പോള്‍ കലാം പുരസ്‌ക്കാരവും ലഭിച്ചത്. നാട്ടിലെ നിരവധി സംഘടനകളും കൂട്ടായ്മകളും ജയപ്രീതയെ ആദരിക്കുകയുണ്ടായി.എല്ലാക്കാലത്തും ജയപ്രീതയുടെ മട്ടുപ്പാവില്‍ ഒരു ചെറുവസന്തം വിടര്‍ന്നു നില്‍ക്കുന്നെങ്കിലും, ചിങ്ങത്തിലെ  കാറ്റിലാടുന്ന മഞ്ഞയും വെള്ള നിറത്തിലുമുള്ള ചെണ്ടുമല്ലി പൂക്കള്‍ സുന്ദരമായ ഓണ കാഴ്ചയുമാകുകയാണ്. നമ്മുടെ സ്ഥലപരിമിതിക്ക് ഉള്ളില്‍ നിന്നു കൊണ്ട് തന്നെ സുരക്ഷിതവും തീര്‍ത്തും ജൈവ…

    Read More »
  • India

    ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ കൂടുതല്‍ വ്യക്തം; വിക്രം ലാന്‍ഡറില്‍ നിന്നുള്ള പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

    ബംഗളുരു: ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ ഭാഗമായി പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പ്പെട്ട വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ലാന്‍ഡറില്‍ ക്രമീകരിച്ചിരിക്കുന്ന ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ ഐഎസ്ആര്‍ഓ പങ്കുവെച്ചു. പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പ്പെട്ടതിന് പിന്നാലെയായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അതിനിടെ വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പ്പെട്ടതിനു പിന്നാലെ ദൗത്യത്തിലെ അടുത്ത നിര്‍ണായക ഘട്ടമായ ‘ഡീബൂസ്റ്റിങ്ങിലേക്ക്’ ചാന്ദ്രയാന്‍-3 കടന്നു. ചന്ദ്രോപരിതലത്തിലേക്ക് കൂടുതല്‍ അടുപ്പിക്കാനായി വേഗം കുറച്ച് താഴ്ന്ന ഭ്രമണപഥത്തിലേക്കെത്തിക്കാന്‍ ലാന്‍ഡറിന്റെ പ്രവേഗം കുറയ്ക്കുന്ന പ്രക്രിയയാണ് ഡീബൂസ്റ്റിങ്. പേടകത്തിലെ ത്രസ്റ്റര്‍ എന്‍ജിനുകള്‍ വിപരീതദിശയില്‍ ജ്വലിപ്പിച്ചാണ് പ്രവേഗം കുറയ്ക്കുന്നത്. ഡീബൂസ്റ്റിങ് പൂര്‍ത്തിയാകുന്നതോടെ ചന്ദ്രനില്‍ നിന്നും ഏറ്റവും ദൂരം കുറഞ്ഞ ഭ്രമണപഥമായ ‘പെരിലൂണിലേക്ക്’ ഉപഗ്രഹമെത്തും. ഇവിടെ നിന്നാണ് പ്രജ്ഞാന്‍ റോവര്‍ വഹിച്ചുകൊണ്ടുള്ള വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള സോഫ്റ്റ് ലാന്റിങ്ങിന് തയ്യാറെടുക്കുക. ഓഗസ്റ്റ് 23 വൈകുന്നേരം 5.47ഓടെയാണ് സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്.

    Read More »
  • Crime

    പ്രവാസി വ്യവസായിയുടെ ഭാര്യയുമായി ബന്ധം; അക്രമികള്‍ എത്തുമ്പോഴും ഫോണില്‍ ‘സൊള്ളല്‍’

    തിരുവനന്തപുരം: ഖത്തറിലെ വ്യവസായിയായിരുന്ന അബ്ദുല്‍ സത്താറിന്റെ ഭാര്യയുമായി ഉണ്ടായിരുന്ന ബന്ധമാണ് റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. ബന്ധമറിഞ്ഞ അബ്ദുല്‍ സത്താര്‍, രാജേഷിന് താക്കീത് നല്‍കിയെങ്കിലും ബന്ധം തുടര്‍ന്നു. തന്‍െ്‌റ കുടുംബം തകര്‍ന്നതോടെ സത്താര്‍, രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി. അബ്ദുള്‍ സത്താറിന്റെ ജിമ്മില്‍ പരിശീലകനായിരുന്ന മുഹമ്മദ് സാലിഹാണ് ഖത്തറില്‍ നിന്നെത്തി കൊലപാതകത്തിന് നേതൃത്വം നല്‍കിയത്. കേസിലെ രണ്ടാം പ്രതി മുഹമ്മദ് സാലിഹിനെയും മൂന്നാം പ്രതി അപ്പുണ്ണിയെയും ഇന്നു തിരുവനന്തപുരം അഡി.സെഷന്‍സ് കോടതി ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചു. ഒന്നാം പ്രതി അബ്ദുള്‍ സത്താറിനെ ഇതുവരെ ഖത്തറില്‍നിന്ന് കേരളത്തില്‍ എത്തിക്കാനായിട്ടില്ല. രാജേഷ് കൊല്ലപ്പെടുമ്പോള്‍ ഭാര്യ രോഹിണി എട്ടു മാസം ഗര്‍ഭിണിയായിരുന്നു. രണ്ടു മക്കളോടൊപ്പം സ്വന്തം വീട്ടിലാണ് ഇപ്പോള്‍ രോഹിണിയുടെ താമസം. കടയില്‍ ജോലിക്കുപോകുന്നു. മൂത്തമകന്‍ അര്‍ജുന് പത്തു വയസ്സും ഇളയ മകള്‍ അവന്തികയ്ക്ക് അഞ്ച് വയസ്സും. രാജേഷിന്റെ അച്ഛന്‍ രാധാകൃഷ്ണക്കുറുപ്പ് തൊഴിലുറപ്പ് പദ്ധതിക്കും മറ്റു ജോലികള്‍ക്കും പോയാണ് കുടുംബം പുലര്‍ത്തുന്നത്. അഞ്ചു…

    Read More »
  • Kerala

    കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്തംഗം സത്യപ്രതിജ്ഞ ചെയ്തു; സി.പി.എം. കോട്ടയില്‍ തകര്‍പ്പന്‍ വിജയം

    എറണാകുളം: കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജനപ്രതിനിധിയായി ഇരുപത്തി ഒന്നുകാരിയായ നിഖിത ജോബി. പറൂര്‍ വടക്കേക്കര പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രതിനിധിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുറവന്‍തുരുത്ത് 11-ാം വാര്‍ഡില്‍നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ജേര്‍ണലിസം ബിരുദധാരിയായ നിഖിത വിജയിച്ചത്. പഞ്ചായത്ത് അംഗമായിരുന്ന പിതാവ് ജോബി വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. ”മേയ് അഞ്ചിനാണ് അച്ഛന്‍ മരിച്ചത്. തുടര്‍ന്നാണ് പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നത്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി വീട്ടുകാരും പാര്‍ട്ടിപ്രവര്‍ത്തകരും നിര്‍ബന്ധിച്ചതോടുകൂടിയാണ് മത്സര രംഗത്തേക്കിറങ്ങിയത്. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായിരുന്ന വാര്‍ഡ് അച്ഛനിലൂടെയാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. അതുകൊണ്ടുതന്നെ വാര്‍ഡില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ പാര്‍ട്ടിയും അച്ഛനും ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് അച്ഛനേക്കാള്‍ ഭൂരിപക്ഷവും നേടാനായത്. തിരഞ്ഞെടുപ്പില്‍ വിജയിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. അച്ഛനെ സഹായിച്ചിരുന്നതിനാല്‍ കുറച്ചു കാര്യങ്ങളൊക്കെ അറിയാം. അച്ഛന്‍ തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന ആഗ്രഹമുണ്ട്. ഞാനൊരു ജേണലിസം ബിരുദധാരിയാണ്. മാധ്യമ പ്രവര്‍ത്തനമാണ് ഇഷ്ടം. രണ്ടര വര്‍ഷത്തിനുശേഷം മാധ്യമ രംഗത്തേക്ക് മടങ്ങിപ്പോകണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം” -നിഖിത ജോബി പറഞ്ഞു. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ വാര്‍ഡ്…

    Read More »
Back to top button
error: