Month: August 2023

  • India

    വിദ്യാര്‍ഥികളുടെ ആത്മഹത്യ കുറയ്ക്കാന്‍ ഫാനില്‍ സ്പ്രിങ്; വിവാദമായി കോട്ട കളക്ടറുടെ ഉത്തരവ്

    ജയ്പുര്‍: ഇന്ത്യയുടെ ‘കോച്ചിങ് സിറ്റി’യായ രാജസ്ഥാനിലെ കോട്ടയില്‍ തുടര്‍ച്ചയായി വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നതിനു പരിഹാരവുമായി അധികൃതര്‍. സീലിങ് ഫാനുകളില്‍ സ്പ്രിങ് ഘടിപ്പിച്ച് ആത്മഹത്യകള്‍ ചെറുക്കാനാണു നീക്കം. ഉന്നതവിജയം നേടാന്‍ കോട്ടയിലെ എന്‍ട്രന്‍സ് പരിശീലനകേന്ദ്രങ്ങള്‍ നല്‍കുന്ന സമ്മര്‍ദവും വര്‍ധിച്ചുവരുന്ന ആത്മഹത്യാക്കണക്കും ആശങ്കയേറ്റുന്നതാണ്. ചൊവ്വാഴ്ച രാത്രി ഐഐടി പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ബിഹാര്‍ ഗയയില്‍ നിന്നുള്ള വാല്‍മീകി ജംഗിദ് എന്ന വിദ്യാര്‍ഥിയുടെ മരണത്തോടെ 2023-ല്‍ മാത്രം കോട്ടയില്‍ ആത്മഹത്യചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം 22 ആയി. ജെഇഇക്ക് പഠിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ കോട്ടയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥിയാണ് വാല്‍മീകി. വര്‍ധിച്ചുവരുന്ന ആത്മഹത്യയ്ക്ക് പരിഹാരം കാണുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിച്ച് വിവാദത്തിലായിരിക്കുകയാണ് കോട്ട ജില്ലാഭരണകൂടം. വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്യാതിരിക്കാനായി കോട്ടയിലെ ഫാനില്‍ സ്പ്രിങ് ഘടിപ്പിക്കാന്‍ ഹോസ്റ്റലുകളോടും പിജികളോടും ആവശ്യപ്പെട്ടിരിക്കുകയാണ് കളക്ടര്‍ ഓം പ്രകാശ് ബങ്കര്‍. ഭാരം വന്നാല്‍ ഫാന്‍ താഴേക്ക് വലിയത്തക്കവിധമാണ് ക്രമീകരണം. ഇത് കഴുത്തില്‍ കുരുക്ക് മുറുകാതിരിക്കാന്‍ സഹായിക്കും. ആത്മഹത്യാശ്രമം ഉണ്ടായാല്‍ അലാറം മുഴക്കുന്ന സെന്‍സറുകള്‍ ഫാനില്‍ ഘടിപ്പിക്കാനും കുട്ടികള്‍ക്ക്…

    Read More »
  • Crime

    ‘ഗാന്ധിയന്‍ മാര്‍ഗം വെടിഞ്ഞ് ഞാന്‍ ഹിംസയിലേക്ക്’; ജില്ലാ ലോട്ടറി ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവിന്റെ പരാക്രമം

    പത്തനംതിട്ട: ലോട്ടറി ജില്ലാ ഓഫീസില്‍ യുവാവിന്റെ അതിക്രമം. ലോട്ടറി ഏജന്റ് എന്ന് അവകാശപ്പെട്ട് എത്തിയ ആള്‍ ഓഫീസിലെ ഉപകരണങ്ങള്‍ എറിഞ്ഞുടച്ചു. സംഭവത്തില്‍ നാരങ്ങാനം സ്വദേശി വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നു യുവാവിന്റെ പരാക്രമം. ”നൂറ് രൂപ പോലും ഗ്യാരന്റി ലോട്ടറിവകുപ്പ് ഏജന്റുമാര്‍ക്ക് നല്‍കുന്നില്ല. ലോട്ടറിയുടെ പേര് പറഞ്ഞ് സാധാരണക്കാരെ കബളിപ്പിക്കുകയാണ്, സത്യാവസ്ഥ എല്ലാവരും മനസിലാക്കണം. ഗാന്ധിയന്‍ മാര്‍ഗം വെടിഞ്ഞ് ഹിംസയിലേക്ക് നീങ്ങുന്നു. എന്റെ പേര് വിനോദ്”- എന്ന് പറഞ്ഞായിരുന്നു യുവാവിന്റെ പരാക്രമം. ഇതിന്റെ വീഡിയോയും പുറത്തുവന്നു. പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലാണ് ജില്ലാ ലോട്ടറി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പ്രതി വിനോദ് ഷര്‍ട്ട് ധരിക്കാതെ കാക്കി കൈലിമുണ്ടാണ് മാത്രമാണ് ധരിച്ചിരുന്നത്. ഓഫീസ് കത്തിക്കാനാണ് വരുന്നതെന്ന് പറഞ്ഞായിരുന്നു ലോട്ടറി ഓഫീസിലേക്ക് കയറിവന്നത്. എത്തിയപാടെ ഓഫീസിലെ പ്രിന്റര്‍ എറിഞ്ഞുടച്ചു. പിന്നീട് കംപ്യൂട്ടറിന്റെ ഡെസ്‌ക് ടോപ്പ് അടിച്ചുതകര്‍ത്തു. അതിനിടെ ഓഫീസിലെത്തിയ മറ്റൊരാള്‍ ഇയാളെ തടയുന്നത് വീഡിയോയില്‍ കാണം. ആദ്യം ഇംഗ്ലീഷിലാണ് സംസാരിക്കുന്നതെങ്കിലും പിന്നീട് മലയാളത്തില്‍ സംസാരിച്ചാണ് ഓഫിസിലെ…

    Read More »
  • Crime

    എസ്എഫ്ഐ നേതാവ് നിഖിൽ തോമസിൻ്റെ വ്യാജ ഡിഗ്രി കേസ്: വ്യാജ ബിരുദം കൈമാറിയതിന് മുഹമ്മദ് റിയാസ് വാങ്ങിയത് 40000 രൂപ

    കായംകുളം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിൻ്റെ വ്യാജ ഡിഗ്രി കേസിൽ മുഖ്യ പ്രതികളിലൊരാൾ പിടിയിലായി. ചെന്നൈ സ്വദേശി മുഹമ്മദ് റിയാസിനെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നെ എഡ്യു കെയർ എന്ന സ്ഥാപനം നടത്തുന്ന റിയാസാണ് മൂന്നാം പ്രതി സജു ശശിധരന് കലിംഗ സർവകലാശാലയുടെ വ്യാജ ഡിഗ്രി കൈമാറിയതെന് പൊലീസ് പറഞ്ഞു. 40,000 രൂപയാണ് പ്രതിഫലം നൽകിയത്. വ്യാജ ഡിഗ്രി സംഘടിപ്പിക്കാമെന്ന് എസ്എഫ്ഐ മുൻ നേതാവും രണ്ടാം പ്രതിയുമായ എബിൻ സി രാജാണ് നിഖിലിനെ അറിയിക്കുന്നത്. ഇതിനായി 2 ലക്ഷം രൂപയും വാങ്ങി. എബിൻ കൊച്ചി സ്വദേശി സജു ശശിധരന് ഓർഡർ നൽകി. സജുവാണ് മുഹമ്മദ് റിയാസിനെ സമീപിക്കുന്നത്. കായംകുളം എം എസ് എം കോളേജിൽ എം കോമിന് ചേരാൻ നിഖിൽ ഈ വ്യാജ ഡിഗ്രി ഉപയോഗിക്കുകയായിരുന്നു  

    Read More »
  • Kerala

    വിഡി സതീശനെപ്പോലൊരു കള്ളന് കഞ്ഞി വെച്ച പ്രതിപക്ഷനേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

    കോട്ടയം: വിഡി സതീശനെപ്പോലൊരു കള്ളന് കഞ്ഞി വെച്ച പ്രതിപക്ഷനേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസ് നേതാക്കൾക്കെതിരെ എടുക്കുന്ന കേസുകളിൽ സതീശന് മുഖ്യമന്ത്രി പ്രത്യേക ആനുകൂല്യം നൽകുന്നു. സതീശന് മുഖ്യമന്ത്രിയുമായി അന്തർധാരയുണ്ട്. സതീശൻ മുഖ്യമന്ത്രിയുടെ വലം കയ്യാണ്. മുഖ്യമന്ത്രിയെ താങ്ങി നടക്കുന്നത് പ്രതിപക്ഷ നേതാവാണ്. വഞ്ചകനാണ് വിഡി സതീശൻ. ഭരണകക്ഷിയെക്കാൾ മോശം പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. ഇങ്ങനെ ഒരു പ്രതിപക്ഷം കേരളത്തിൽ എവിടെയും ഉണ്ടാകില്ലെന്നും കോട്ടയം മണർക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മാത്യു കുഴൽനാടൻ അത്ര വലിയ ഹരിശ്ചന്ദ്രൻ അല്ല. അന്വേഷണം വേണമെന്നും സുരേന്ദ്രൻ പറഞ്ഞു. മാസപ്പടി വാങ്ങിയ കമ്പനിയിൽ നിന്നും തന്നെയാണ് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി പി.രാജീവ് കൈതോലപായയിൽ പണം കടത്തിയതെന്ന ദേശാഭിമാനിയുടെ മുൻ എഡിറ്റർ ജിആർ ശക്തിധരന്റെ ആരോപണം ഗുരുതരമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. മാസപ്പടി നൽകിയ കമ്പനി തന്നെയാണ് അന്നും മുഖ്യമന്ത്രിക്ക് പണം നൽകിയതെന്ന കാര്യം അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. നേരത്തെ മുതൽ പിണറായി…

    Read More »
  • Social Media

    ‘സാറ്, ഭക്ഷണം കഴിക്കാന്‍ മറന്നില്ലല്ലോല്ലേ?’, ഒരു വിദ്യാര്‍ത്ഥിയുടെ ‘മധുരപ്രതികാരം’

    ഇന്ത്യയിലെ വിദ്യാലയങ്ങളെല്ലാം വിദ്യാർത്ഥി സൗഹൃദമാണെന്ന് പറയാൻ കഴിയില്ല. കേരളത്തിലെന്തായാലും അങ്ങനെയല്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അത്തരമൊരു സൗഹൃദാന്തരീക്ഷം ഇല്ലാത്തതിനാലാണ് പലപ്പോഴും വിദ്യാർത്ഥി / അധ്യാപക സംഘങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും. കഴിഞ്ഞ ദിവസം അത്തരമൊരു സംഘർഷത്തിൻറെ ഇരയായ ഒരു വിദ്യാർത്ഥി, തൻറെ അധ്യാപകനോട് മധുരപ്രതികാരം ചെയ്തതിൻറെ തെളിവുകൾ ട്വിറ്റർ വഴി പങ്കുവയ്ക്കപ്പെട്ടപ്പോൾ നിരവധി പേർ ഒപ്പം കൂടി. ഇതിനകം മുപ്പത്തിനാലായിരം പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തത്. സാധാരണയായി സ്കൂളുകളിൽ ഹോം വർക്കിനെ കുറിച്ച് ചോദിക്കുമ്പോഴോ, പഠപുസ്തകം കൊണ്ടുവരാത്തതിനെ കുറിച്ച് ചോദിക്കുമ്പോഴോ, പരീക്ഷാ പേപ്പറിൽ രക്ഷിതാവിൻറെ ഒപ്പ് വാങ്ങി വരാത്തതിനെ കുറിച്ചോ ചോദിക്കുമ്പോഴും മിക്ക കുട്ടികൾക്കും ഒരുത്തരമായിരിക്കും, ‘മറന്ന് പോയി, സാർ.’ നിഷ്ക്കളങ്കത തുളുമ്പി നിൽക്കുന്ന മറുപടി പലതും കേൾക്കുമ്പോഴേ അറിയാം മറന്നിട്ടല്ല, പകരം ചെയ്യാൻ മടിച്ചിട്ടോ, മനപൂർവ്വമോ ആയിരുന്നെന്ന്. അടുത്ത നിമിഷം മുഖമടച്ച് അധ്യാപകൻറെ മറു ചോദ്യമെത്തും, ‘നീ, എപ്പോഴെങ്കിലും ഭക്ഷണം കഴിക്കാൻ മറന്നോ?’ എന്ന്. അതിന് മുമ്പിൽ മറുപടിയില്ലാതെ നിന്നിട്ടുള്ളവരാണ് നമ്മളിൽ പലരും.…

    Read More »
  • Kerala

    പുതുപ്പള്ളിയിൽ ചിത്രം തെളി‍ഞ്ഞു; സൂക്ഷ്മമായി നോക്കി, മൂന്നെണ്ണം തള്ളി; മത്സരരംഗത്ത് 7 പേർ

    കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ, സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ മത്സരരംഗത്ത് ഏഴ് പേർ. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ സ്ഥാനാർത്ഥികൾക്കൊപ്പം എഎപി സ്ഥാനാർത്ഥിയുടേയും മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും പത്രികകൾ അംഗീകരിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ മൂന്ന് പത്രികകൾ തള്ളി. സ്വതന്ത്രനായി റെക്കാർഡുകൾക്ക് വേണ്ടി മൽസരിക്കുന്ന പദ്മരാജന്റെയും എൽഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാർഥികളുടെയും പത്രികകളാണ് തള്ളിയത്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടില്ലെന്നതിനാൽ പുതുപ്പള്ളിയിൽ അന്തിമ ചിത്രമായെന്ന് പറയാനാകില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനായി ജെയ്ക് സി തോമസും യുഡിഎഫിന് വേണ്ടി ചാണ്ടി ഉമ്മനും എൻഡിഎയ്ക്ക് വേണ്ടി ലിജിൻ ലാലുമാണ് മത്സര രംഗത്തുള്ളത്. രണ്ട് തവണ ഉമ്മൻചാണ്ടിയോട് തോറ്റ ജെയ്ക്ക് മൂന്നാം അങ്കത്തിനായാണ് ഇറങ്ങുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ മകൻ തന്നെ ഉപതെരഞ്ഞെടുപ്പിൽ അങ്കത്തിന് ഇറങ്ങുന്ന സാഹചര്യത്തിൽ വലിയ പ്രതീക്ഷയിലാണ് കോൺഗ്രസ്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് അൽപ്പം…

    Read More »
  • Crime

    പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചു, കത്തോലിക്കാ വൈദികനെതിരെ തെളിഞ്ഞത് 193 കേസ്; 40 വർഷം ജയിലിൽ

    വിക്ടോറിയ: പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പള്ളി വികാരിയുടെ ശിക്ഷ വീണ്ടും കൂട്ടി. നേരത്തെ വിവിധ പീഡന കേസുകളിലായി 39 വർഷം ശിക്ഷ അനുഭവിക്കുന്ന മുൻ വൈദികനാണ് 72ാമത്തെ പീഡനക്കേസിലെ വിധിയിൽ 12 മാസം ശിക്ഷ കൂടി വിധിച്ചിരിക്കുന്നത്. ജെറാൾഡ് റിഡ്സ്ഡേൽ എന്ന 89കാരനായ റോമൻ കത്തോലിക്കാ വൈദികൻ 1994 മുതൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. വിവിധ പീഡന കേസുകളിലായി 39 വർഷമാണ് വൈദികന് നേരത്തെ ശിക്ഷ വിധിച്ചിരുന്നത്. 1961 മുതൽ 1988 വരെയുള്ള കാലഘട്ടത്തിൽ ജോലി ചെയ്തിരുന്ന പള്ളികളിലെത്തിയ കുട്ടികളെ പീഡിപ്പിച്ചതെന്നാണ് പരാതി ഉയർന്നത്. വിക്ടോറിയ സംസ്ഥാനത്തെ വിവിധ പള്ളികളിലും സ്കൂളുകളിലും പ്രവർത്തിച്ചിരുന്ന കാലത്തായിരുന്നു വൈദികൻറെ ക്രൂരത. ജൂൺ മാസത്തിൽ 1987ൽ 13കാരനെ പീഡിപ്പിച്ചത് കുറ്റസമ്മതം നടത്തിയതിന് പിന്നാലെ ബല്ലറാറ്റ് മജിസ്ട്രേറ്റ് കോടതി വൈദികന് ഒരു വർഷം കൂടി അധിക ശിക്ഷ വിധിച്ചിരുന്നു. വൈദികനെ കുറ്റവാളിയെന്ന് കണ്ടെത്തുന്ന 193ാമത്തെ കേസ് ആയിരുന്നു ഇത്. ശിക്ഷ വിധിച്ച കേസുകളിലായി 33 വർഷവും ആറ്…

    Read More »
  • Kerala

    വാചക കസർത്തിലൂടെ ആരോപണങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് മാത്യു കുഴൽനാടൻ ശ്രമിക്കുന്നത്, തട്ടിപ്പ് നടത്തിയിട്ടില്ലെങ്കിൽ മാനനഷ്ട കേസ് ഫയൽ ചെയ്യൂവെന്ന് ഡിവൈഎഫ്ഐ

    കൊച്ചി: വാചക കസർത്ത് നടത്തി തനിക്കെതിരായ ആരോപണങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് മാത്യു കുഴൽനാടൻ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മൂവാറ്റുപുഴയിൽ എംഎൽഎ ഓഫീസിന് മുന്നിലേക്ക് മാത്യു കുഴൽനാടന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തട്ടിപ്പ് നടത്തിയിട്ടില്ലെങ്കിൽ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ എംഎൽഎ തയ്യാറാകണം. എന്തുകൊണ്ടാണ് അതിന് തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു. വീട് നിർമാണത്തിനും കൃഷിക്കും മാത്രം ഉപയോഗപ്പെടുത്തേണ്ട സ്ഥലത്താണ് മാത്യു കുഴൽനാടൻ റിസോർട്ട് നിർമ്മിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പട്ടയ വ്യവസ്ഥയിൽ ലംഘനം നടത്തിയാൽ സംസ്ഥാന സർക്കാറിന് ഭൂമി കണ്ടെടുക്കാമെന്ന് കേരളാ ഹൈക്കോടതി വിധിയുള്ളതാണ്. മാത്യു കുഴൽനാടന്റെ നികുതിവെട്ടിപ്പിലടക്കം ശക്തമായ സമരവുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

    Read More »
  • Social Media

    സൂര്യകാന്തി പാടം പൂത്തതിന് പിന്നാലെ സന്ദർശകരുടെ തിരക്ക്; ചില നഗ്ന ഫോട്ടോ ഷൂട്ടിനായി വസ്ത്രമഴിച്ചു, പുലിവാല് പിടിച്ച് ഫാം ഉടമ!

    തമിഴ്നാട്ടിൽ സൂര്യകാന്തിപ്പാടങ്ങൾ പൂത്താൽ, സാമൂഹിക മാധ്യമങ്ങളിൽ സൂര്യകാന്തി പൂവിനൊപ്പം നിൽക്കുന്ന സെൽഫികളും ഫോട്ടോകളും കൊണ്ട് നിറയും. പിന്നാലെ സൂര്യകാന്തി പാടത്തേക്ക് മലയാളി സന്ദർശകരുടെ ഒഴുക്ക് തുടങ്ങിയെന്ന വാർത്തകളുടെ വരവായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിലും ഇതൊരു സ്ഥിരം കാഴ്ചയാണ്. വിശാലമായ പാടത്ത് പൂത്ത് നിൽക്കുന്ന, കാറ്റത്ത് ഇളകിയാടുന്ന സൂര്യകാന്തി പൂക്കൾ, മറ്റ് പൂക്കളിൽ നിന്നും ഒരു പടിക്ക് മുന്നിലാണെന്നത് തന്നെ കാരണം. ബ്രിട്ടനിൽ സൂര്യകാന്തി കൃഷി ചെയ്ത ഒരു കർഷകൻ ഇപ്പോൾ പുലിവാല് പിടിച്ച അവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പാടം മുഴുവനും പൂത്ത് നിൽക്കുന്ന സൂര്യകാന്തി പൂക്കൾ കാണാനെത്തുന്ന ചില സന്ദർശകർ നഗ്ന ഫോട്ടോ ഷൂട്ടിനായി വസ്ത്രമഴിച്ചതായിരുന്നു ഫാം ഉടമയെ പ്രതിസന്ധിയിലാക്കിയത്. ഹെയ്‌ലിംഗ് ഐലൻഡിലെ സാം വിൽസണിൻറെ സ്റ്റോക്ക് ഫ്രൂട്ട് ഫാമിലാണ് സംഭവം. സൂര്യകാന്തിപ്പൂക്കൾ കാണാനെത്തുന്നവർ നഗ്ന ഫോട്ടോയ്ക്ക് വേണ്ടി വസ്ത്രമുരിയുന്നത് വർദ്ധിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഫാം നടത്തിപ്പുകാരനായ സാം, ഫോട്ടോഷൂട്ടിനായി ആളുകൾ നഗ്നരാവുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചതായും റിപ്പോർട്ട്…

    Read More »
  • India

    തെളിവുകളിൽ കൃത്രിമം കാണിച്ചു, മുൻകൂട്ടി നിശ്ചയിച്ച പോലെ കുറ്റപത്രം തയ്യാറാക്കി; ദില്ലി കലാപ കേസിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം

    ദില്ലി: ദില്ലി കലാപ കേസിൽ പൊലീസിന് രൂക്ഷ വിമർശനവുമായി അഡീഷണൽ സെഷൻസ് കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ തെളിവുകളിൽ കൃത്രിമം കാണിച്ചെന്നും പൊലീസ് മുൻകൂട്ടി നിശ്ചയിച്ച പോലെ കുറ്റപ്പത്രം തയ്യറാക്കിയെന്നുമാണ് ദില്ലി പൊലീസിനെതിരെ കോടതിയുടെ വിലയിരുത്തൽ. കേസിൽ പൊലീസ് പ്രതിയാക്കിയ മൂന്ന് പേരെ കോടതി വെറുതെ വിട്ടു. കേസിൽ പൊലീസ് ശരിയായ രീതിയിൽ അന്വേഷണം നടത്തിയോ എന്ന് പരിശോധിക്കാനും കോടതി നിർദ്ദേശം നൽകി. വസീറാബാദിലെ ആക്രമണവുമായി ബന്ധപ്പെട്ടാണ് കേസ്. ദില്ലിയിലെ നോർത്ത് ഈസ്റ്റ് ഡിസ്ട്രിക്റ്റ് അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ദില്ലി കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ കോടതി വെറുതെ വിട്ടിരുന്നു. ചാന്ദ്ബാഗിലെ കല്ലേറ് കേസിലാണ് ഉമർ ഖാലിദിനെ വെറുതെ വിട്ടത്. മറ്റൊരു വിദ്യാർത്ഥി നേതാവ് ഖാലിദ് സൈഫിയെയും ദില്ലിയിലെ കർക്കദ്ദൂമ കോടതി വെറുതെവിട്ടിരുന്നു. ഇരുവർക്കുമെതിരെ തെളിവില്ലെന്ന് ചുണ്ടിക്കാട്ടിയാണ് കോടതി ഇവരെ വെറുതെവിട്ടത്. നേരത്തെ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…

    Read More »
Back to top button
error: