IndiaNEWS

ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ കൂടുതല്‍ വ്യക്തം; വിക്രം ലാന്‍ഡറില്‍ നിന്നുള്ള പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ബംഗളുരു: ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ ഭാഗമായി പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പ്പെട്ട വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ലാന്‍ഡറില്‍ ക്രമീകരിച്ചിരിക്കുന്ന ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ ഐഎസ്ആര്‍ഓ പങ്കുവെച്ചു. പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പ്പെട്ടതിന് പിന്നാലെയായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

അതിനിടെ വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പ്പെട്ടതിനു പിന്നാലെ ദൗത്യത്തിലെ അടുത്ത നിര്‍ണായക ഘട്ടമായ ‘ഡീബൂസ്റ്റിങ്ങിലേക്ക്’ ചാന്ദ്രയാന്‍-3 കടന്നു. ചന്ദ്രോപരിതലത്തിലേക്ക് കൂടുതല്‍ അടുപ്പിക്കാനായി വേഗം കുറച്ച് താഴ്ന്ന ഭ്രമണപഥത്തിലേക്കെത്തിക്കാന്‍ ലാന്‍ഡറിന്റെ പ്രവേഗം കുറയ്ക്കുന്ന പ്രക്രിയയാണ് ഡീബൂസ്റ്റിങ്.

Signature-ad

പേടകത്തിലെ ത്രസ്റ്റര്‍ എന്‍ജിനുകള്‍ വിപരീതദിശയില്‍ ജ്വലിപ്പിച്ചാണ് പ്രവേഗം കുറയ്ക്കുന്നത്. ഡീബൂസ്റ്റിങ് പൂര്‍ത്തിയാകുന്നതോടെ ചന്ദ്രനില്‍ നിന്നും ഏറ്റവും ദൂരം കുറഞ്ഞ ഭ്രമണപഥമായ ‘പെരിലൂണിലേക്ക്’ ഉപഗ്രഹമെത്തും. ഇവിടെ നിന്നാണ് പ്രജ്ഞാന്‍ റോവര്‍ വഹിച്ചുകൊണ്ടുള്ള വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള സോഫ്റ്റ് ലാന്റിങ്ങിന് തയ്യാറെടുക്കുക. ഓഗസ്റ്റ് 23 വൈകുന്നേരം 5.47ഓടെയാണ് സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്.

Back to top button
error: