NEWSPravasi

അബുദാബിയിൽ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ആലുവ സ്വദേശിയെ

അബുദാബി: റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ആലുവ സ്വദേശിയായ യുവാവിനെ.ആലുവ കോട്ടപ്പുറം സ്വദേശി അടക്ക്യാപ്പറമ്ബില്‍ നിസാര്‍ (47) ആണ് മരിച്ചത്. ഈ മാസം ആറിനാണ് നിസാറിനെ റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആദ്യം മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല.അബുദാബിയിലെ സാമൂഹിക പ്രവര്‍ത്തകൻ ഷകീവ് ഹംസയുടെ ഇടപെടലാണ് ബന്ധുക്കളെ കണ്ടെത്താൻ സഹായിച്ചത്. വെള്ളിയാഴ്ച സഹോദരനടക്കമുള്ള കുടുംബമെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ച നിസാര്‍ 15 വര്‍ഷമായി പ്രവാസിയാണ്.

പരേതനായ ഉസ്മാന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: കല്ലുംപുറത്ത് അലിയാര്‍ നിഷ, മക്കള്‍: ഹെന, നോയ.കബറടക്കം നാട്ടില്‍.

Back to top button
error: