KeralaNEWS

ലോട്ടറി വില്‍പനയില്‍ കബളിപ്പിക്കല്‍;പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫീസ് അടിച്ചു തകർത്തു

പത്തനംതിട്ട:ലോട്ടറി ഓഫീസിനുള്ളില്‍ കയറി യുവാവിന്റെ അതിക്രമം.ലോട്ടറി വിൽപ്പനയിൽ തട്ടിപ്പാരോപിച്ച് പത്തനംതിട്ടയിലെ ജില്ലാ ലോട്ടറി ഓഫീസിനുള്ളില്‍ അതിക്രമിച്ച്‌ കയറിയായിരുന്നു യുവാവിന്റെ പരാക്രമം.

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. നാരങ്ങാനം സ്വദേശി വിനോദ് ആണ് സംഭവത്തില്‍ പിടിയിലായത്.ലോട്ടറി ഏജന്റാണെന്ന് അവകാശപ്പെട്ട് എത്തിയ ഇയാള്‍ ഓഫീസിനുള്ളിൽ ബഹളം വെക്കുകയും ഉപകരണങ്ങള്‍ എറിഞ്ഞു പൊട്ടിക്കുകയും മേശപ്പുറത്തിരുന്ന പ്രിന്റര്‍ അടക്കം എറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു.

Signature-ad

ലോട്ടറി വില്‍പനയില്‍ കബളിപ്പിക്കല്‍ നടക്കുന്നുണ്ടെന്നും ലോട്ടറി ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നില്ലെന്നും പറഞ്ഞായിരുന്നു ഇയാളുടെ ആക്രമണം.ലോട്ടറി ഓഫീസിലെ ജീവനക്കാർ അറിയിച്ചതനുസരിച്ച് പോലീസെത്തി ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തു.

Back to top button
error: