KeralaNEWS

ഓണ്‍ലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെട്ടു; കടബാധ്യതയിലായ യുവാവ് കോഴിക്കോട് ജീവനൊടുക്കി 

കോഴിക്കോട്:ഓണ്‍ലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെട്ടു കടബാധ്യതയിലായ യുവാവ് ജീവനൊടുക്കി. ബാലുശ്ശേരി പാലൊളി പുതുക്കുടി സത്യൻ മകൻ ആകാഷ് എന്ന 24 കാരനെയാണ്‌ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
മഞ്ഞപ്പാലത്തെ ജലവിതരണ പദ്ധതിയുടെ പൈപ്പിന്റെ അടിഭാഗത്ത്  തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. തൊട്ടടുത്ത ദിവസങ്ങളിലായി അറുപതിനായിരം രൂപയും സ്ഥാപനത്തില്‍ അടയ്‌ക്കേണ്ട പണവും ഓണ്‍ലൈൻ ഗെയിമിലൂടെ  നഷ്ടപെട്ടതായാണ് അതിൽ പറയുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു.

Back to top button
error: