Month: August 2023
-
Food
എള്ളോള്ളമില്ലാ പൊളിവചനം;എള്ളിന്റെ ആരോഗ്യ ഗുണങ്ങൾ
എള്ള് കാഴ്ചയിൽ ചെറുതാണെങ്കിലും ഗുണങ്ങളിൽ വമ്പനാണ്.വളരെക്കാലം മുൻപു തന്നെ മനുഷ്യർ ഉപയോഗിച്ചിരുന്ന സസ്യമാണിത്.എള്ളിൽ 55 ശതമാനം എണ്ണയും 20 ശതമാനം പ്രോട്ടീനും ഉണ്ട്. ഫാറ്റി ആസിഡുകളുടെയും ചില അമിനോ ആസിഡുകളുടെയും കലവറ ആണിത്. കൂടാതെ എള്ളെണ്ണയിൽ ലിനോലെനിക് ആസിഡ്, ഒലേയിക് ആസിഡ് അമിനോ ആസിഡുകളായ ലൈസിൻ, ട്രിപ്പ്റ്റൊഫാന്‍, മെഥിയോനൈൻ എന്നിവയുമുണ്ട്. എള്ളിന്റെ ആരോഗ്യ ഗുണങ്ങൾ ഇതാ ∙ പ്രമേഹം തടയുന്നു എള്ളിൽ മഗ്നീഷ്യവും മറ്റ് പോഷകങ്ങളുമുണ്ട്. എള്ളെണ്ണ പ്രമേഹം തടയാൻ സഹായിക്കുന്നു. കൂടാതെ പ്ലാസ്മ, ഗ്ലൂക്കോസ് നില മെച്ചപ്പെടുത്താനും സഹായിക്കുന്നു. ∙ രക്തസമ്മർദം കുറയ്ക്കുന്നു എള്ളിലടങ്ങിയ മഗ്നീഷ്യം രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. ∙ കൊളസ്ട്രോൾ കുറയ്ക്കുന്നു എള്ളിലടങ്ങിയ ഫൈറ്റോസ്റ്റെറോളുകൾ കൊളസ്ട്രോൾ ഉൽപ്പാദനം തടയുന്നു. കറുത്ത എള്ളിലാണ് ഫൈറ്റോസ്റ്റെറോൾ ധാരാളം ഉള്ളത്. ∙ അർബുദം തടയുന്നു അർബുദത്തെ പ്രതിരോധിക്കുന്ന സംയുക്തങ്ങളായ ഫൈറ്റിക് ആസിഡ്, മഗ്നീഷ്യം, ഫൈറ്റോസ്റ്റെറോൾ ഇവ എള്ളിലുണ്ട്. ∙ ഉത്കണ്ഠ അകറ്റുന്നു സമ്മർദം അകറ്റാൻ സഹായിക്കുന്ന ധാതുക്കൾ ആയ മഗ്നീഷ്യം, കാൽസ്യം…
Read More » -
Kerala
സ്റ്റേഷനിൽ പോകേണ്ട; പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭിക്കും
സ്റ്റേഷനില്‍ പോകാതെ തന്നെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓണ്‍ ലൈനിൽ എങ്ങനെ അപേക്ഷിക്കണമെന്ന് നോക്കാം.പോലീസിന്റെ ‘പോല്‍ ആപ്’ ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ സര്‍വീസ് എന്ന ഭാഗത്ത് Certificate of Non Involvement in Offences സെലക്‌ട് ചെയ്തശേഷം ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് വേണം മുന്നോട്ട് പോകാൻ. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോപതിച്ച തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്ന ആധാര്‍ പോലുള്ള രേഖകള്‍, എന്ത് ആവശ്യത്തിനുവേണ്ടി ആരാണ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് എന്നതിന്റെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ എന്നിവ ആവശ്യപ്പെടുന്ന സ്ഥലത്ത് അപ്ലോഡ് ചെയ്തു നല്‍കണം. ജില്ലാ പൊലീസ് മേധാവിയില്‍ നിന്നാണോ സ്റ്റേഷന്‍ ഹൗസ് ഓഫീസറില്‍ നിന്നാണോ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളത് എന്ന് സെലക്‌ട് ചെയ്തു നല്‍കാന്‍ വിട്ടുപോകരുത്. വിവരങ്ങളും രേഖകളും നല്‍കിക്കഴിഞ്ഞാല്‍ ട്രഷറിയിലേയ്ക്ക് ഓണ്‍ലൈന്‍ ആയി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് ഇതോടൊപ്പം ലഭിക്കും. അതുപയോഗിച്ചു ഫീസ് അടച്ച ശേഷം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയില്‍ പൊലീസ് അന്വേഷണം നടത്തി സര്‍ട്ടിഫിക്കറ്റ് അനുവദിക്കും.…
Read More » -
Kerala
ശബരിമലയിലെത്തി അയ്യനെ തൊഴുത് നടി ഗീതയും സുരാജ് വെഞ്ഞാറമൂടും
പത്തനംതിട്ട:ശബരിമലയിലെത്തി അയ്യനെ തൊഴുത് നടി ഗീത.ചിങ്ങം ഒന്നിനാണ് താരം സന്നിധാനത്ത് എത്തിയത്.കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് നടി ദര്‍ശനത്തിന് എത്തിയത്. നിര്‍മ്മാല്യം കണ്ടുതൊഴുത് ഗണപതി ഹോമവും നെയ്യഭിഷേകവും നടത്തിയാണ് താരം മടങ്ങിയത്. കുറച്ചുനാളായി താരം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. സിനിമ വിട്ട് താരം ആത്മീയപാതയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് താരം ശബരിമലയിലെത്തിയത്. അതേസമയം ശബരിമലയിൽ ദർശനം നടത്തി ചരട് പൂജിച്ച് കെട്ടി നടൻ സുരാജ് വെഞ്ഞാറമ്മൂട്.ചിങ്ങമാസ പൂജകൾക്കായി നട തുറന്നപ്പോഴാണ് സുരാജ് വെഞ്ഞാറമ്മൂട് അയ്യപ്പ സന്നിധിയിൽ എത്തിയത്.
Read More » -
Kerala
എൽഡിഎഫിന്റെ കണ്ണിലെ കരടായി ഗണേഷ് കുമാർ; മന്ത്രിസ്ഥാനവും ത്രിശങ്കുവില്‍
തിരുവനന്തപുരം: എൽഡിഎഫിന്റെ കണ്ണിലെ കരടായി പത്തനാപുരം എംഎല്‍എ ഗണേഷ് കുമാർ.പ്രതിപക്ഷത്തെ നേതാക്കളേക്കാള്‍ ഭംഗിയായി കുറിക്കു കൊള്ളുന്ന വാക്കുകളുമായാണ് ഗണേശ് എൽഡിഎഫ് മന്ത്രിമാര്‍ക്കതെിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ഏറ്റവും ഒടുവിലായി മുഖ്യമന്ത്രി പിണറാിയ വിജയന്റെ മരുമകനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസിനെയും ഗണേശ് വിമര്‍ശിച്ചു. ഇതോടെ ഗണേശിന്റെ നീക്കങ്ങളെ കുറിച്ച് മുന്നണിക്കുള്ളില്‍ തന്നെ ചര്‍ച്ചയാകുകയാണ്. മുൻധാരണ അനുസരിച്ചാണെങ്കില്‍ നവംബര്‍ മാസത്തില്‍ ഗണേശിന് മന്ത്രിസ്ഥാനം നല്‍കണം. എന്നാല്‍, മുന്നണിയിലെ നേതാക്കളെ തന്നെ വിമര്‍ശിക്കുന്ന ഗണേശിന് മന്ത്രിസ്ഥാനം കൊടുക്കാൻ പിണറായി തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഗണേശിന്റെ വാക്കുകളില്‍ ഇടതു മുന്നണി നേതാക്കള്‍ക്ക് തന്നെ അതൃപ്തിയുണ്ടെന്നാണ് വിലയിരുത്തല്‍. തത്ക്കാലം മുന്നണി നേതാക്കള്‍ മറുപടി പറയുന്നില്ലെങ്കിലും ഗണേശ് കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. യുഡിഎഫിലേക്ക് തിരിച്ചു പോകുന്നതിന് ഗണേശിന് തടസ്സം ഉമ്മൻ ചാണ്ടിയായിരുന്നു. ഇപ്പോഴുള്ള യുഡിഎഫ് നേതാക്കള്‍ക്ക് ഗണേശിനോട് വലിയ എതിര്‍പ്പില്ല. ഈ സാഹചര്യത്തില്‍ മന്ത്രിസ്ഥാനം കിട്ടാത്ത പക്ഷം ഗണേശ് മറുകണ്ടം ചാടാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല.…
Read More » -
NEWS
കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കിയുള്ള ബില്‍ മന്ത്രിസഭ പാസാക്കി
ബര്‍ലിൻ: കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കിയുള്ള ബില്‍ ജര്‍മൻ മന്ത്രിസഭ പാസാക്കി. കഞ്ചാവ് കൈവശംവെക്കാനും ചെടികള്‍ വളര്‍ത്താനും ജനങ്ങള്‍ക്ക് അനുമതി നല്‍കുന്നതാണ് ബില്‍. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 25 ഗ്രാം കഞ്ചാവ് വരെ കൈവശം വെക്കാം.മൂന്ന് കഞ്ചാവ് ചെടി വരെ വളര്‍ത്താനുള്ള അനുമതിയും ജര്‍മനി നല്‍കുന്നുണ്ട്. കരിഞ്ചന്തയിലെ കഞ്ചാവ് കച്ചവടത്തിന് തടയിടാനും ലഹരിമൂലമുള്ള കുറ്റകൃത്യങ്ങള്‍ ഒരുപരിധി വരെ കുറക്കാനും തീരുമാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജര്‍മൻ ചാൻസലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. കഞ്ചാവിനുള്ള നിയന്ത്രണം നീക്കുന്നതിലൂടെ അതിന്റെ ദൂഷ്യഫലത്തെ കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകളും അവബോധവും വളര്‍ത്താനും പുതിയ ബില്‍ സഹായിക്കുമെന്ന് ചാൻസലർ പ്രതീക്ഷ പ്രകടിപ്പിച്ചു.
Read More » -
Health
‘രക്ഷകർത്താവായ അമ്മാവന്‍ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു,’ അന്തരിച്ച പാചക വിദഗ്ധന്‍ നൗഷാദിന്റെ മകൾ കോടതിയിൽ
അന്തരിച്ച പാചക വിദഗ്ധനും സിനിമ നിര്‍മാതാവുമായ നൗഷാദിന്റെ മകളുടെ സംരക്ഷണാവകാശം മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി. നിലവിലെ രക്ഷകർത്താവായ അമ്മാവന്‍ ഹുസൈനിനെതിരായി മകള്‍ നഷ്വ നല്‍കിയ പരാതി പരിഗണിച്ച പത്തനംതിട്ട ജില്ലാ കോടതിയുടേതാണ് നിരീക്ഷണം. കാറ്ററിങ് ബിസിനസ് കയ്യടക്കി വെച്ചിരിക്കുന്നുവെന്നും ഹുസൈന്‍ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും വിദ്യാഭ്യാസം അടക്കമുള്ള അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നു എന്നുമാണ് നൗഷാദിന്റെ മകൾ നഷ്വയുടെ പരാതി. സംരക്ഷണാവകാശം ഹുസൈനില്‍നിന്ന് മാറ്റണമെന്ന നൗഷാദിന്റെ മകളുടെ ഹര്‍ജി പത്തനംതിട്ട ജില്ലാ കോടതി പരിഗണിച്ചു. നൗഷാദ് മരിച്ച ശേഷം ഏക മകളുടെ സംരക്ഷണാവകാശം കോടതി വഴി ഭാര്യ സഹോദരന്‍ ഹുസൈന്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ വിദ്യാഭ്യാസം അടക്കം എല്ലാം രക്ഷകർത്താവായ ഹുസൈന്‍ നിഷേധിക്കുന്നുവെന്നാണ് പരാതി. നൗഷാദിന്റെ മകള്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക് പോസ്റ്റിലൂടെ തുറന്നുപറഞ്ഞത്. ‘ഉമ്മയുടെയും, വാപ്പയുടെയും മരണശേഷം എന്റെ അറിവോ, ഇഷ്ടമോ തിരക്കാതെ മാതൃസഹോദരനായ ഹുസൈന്‍, നാസിം, പൊടിമോള്‍ എന്നിവര്‍ ചേര്‍ന്ന് ഹുസൈന്റെ പേരില്‍ കോടതിയില്‍ നിന്നും ഗാര്‍ഡിയന്‍ഷിപെടുത്ത് എന്റെ…
Read More » -
Kerala
വിഷ്ണുപ്രിയയുടെ മരണം; ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം
ആലപ്പുഴ:കായംകുളത്ത് ക്ഷേത്രക്കുളത്തില്‍ 17 കാരി വിഷ്ണുപ്രിയ ചാടിമരിച്ച സംഭവത്തില്‍ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്. വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമാണെന്നാണ് കുടുംബം പറയുന്നത്.ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് അച്ഛൻ വിജയൻ പൊലീസില്‍ പരാതി നല്‍കി.യുവാവ് പലപ്പോഴും ഭീഷണിപ്പെടുത്തിയതായി കൂട്ടുകാരികളോട് വിഷ്ണുപ്രിയ പറഞ്ഞെന്നും വിജയൻ പരാതിയില്‍ ആരോപിക്കുന്നു. ഭാര്യയുടെ ബന്ധുവായ യുവാവ് കുട്ടിയെ രണ്ടു വര്‍ഷം മുൻപ് ശാരീരികമായി പീഡിപ്പിച്ചതായും, ഇതിന്റെ വീഡിയോയും ദൃശ്യങ്ങളും കാട്ടി യുവാവ് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതായും പിതാവ് ആരോപിക്കുന്നു.തങ്ങള്‍ക്ക് ഈ വിവരം കുട്ടി ജീവനൊടുക്കിയതിന് ശേഷം മാത്രമാണ് അറിയാനായതെന്നും, അത് കുട്ടിയുടെ കൂട്ടുകാരികള്‍ വെളിപ്പെടുത്തിയതാണെന്നും പിതാവ് പറയുന്നു. ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ കഴിഞ്ഞ ചൊവ്വാഴ്ചയാണ് എരുവ ക്ഷേത്രത്തിലെ കുളത്തില്‍ ചാടി മരിച്ചത്.കുളക്കടവില്‍ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാക്കുറിപ്പില്‍ ബന്ധുവായ യുവാവാണ് തന്റെ മരണത്തിന് കാരണമെന്നും മാതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നതായും എഴുതിയിരുന്നു. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് കൈത്താങ്ങാകാൻ ഉണ്ണിയപ്പം വിറ്റ് പണം കണ്ടെത്തിയിരുന്ന…
Read More » -
NEWS
ആസ്‌ട്രേലയയിലെ മെൽബണിൽ ഓണം നാളെ, ഗംഭീരവിരുന്നൊരുക്കി ‘മാവ്’
മെൽബൺ: ആസ്‌ട്രേലയയിൽ ആയിരക്കണക്കിന് മലയാളികൾ തിങ്ങി പാർക്കുന്ന മെൽബണിൽ ഓണത്തെ വരവേൽക്കാൻ ഗംഭീര തയ്യാറെടുപ്പുകൾ. രാജ്യത്തെ തന്നെ ഏറ്റവും ‘മുതിർന്ന’ മലയാളി സംഘടന ആയ മലയാളീ അസോസിയേഷൻ ഓഫ് വിക്റ്റോറിയ(മാവ്)ആണ് വമ്പൻ തയ്യാറെടുപ്പുകളോടെ മലയാളികൾക്കായി ഓണം അവതരിപ്പിക്കുന്നത് ചലച്ചിത്ര താരവും പിന്നണി ഗായികയുമായ രമ്യ നമ്പീശൻ മുഖ്യാഥിതി ആയി എത്തുന്ന ഓണാഘോഷ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കുന്നുണ്ട്. ഒരു വശത്ത് വടം വലി മുതൽ ‘മലയാളി മങ്ക’ മത്സരം വരെ ആഘോഷത്തിന്റെ ഭാഗമായെത്തുമ്പോൾ മറുവശത്ത് ഗംഭീര ഓണ സദ്യയും തയ്യാറാക്കുന്നുണ്ട് മാവിന്റെ സ്‌ഥിരം വേദി ആയ സ്പ്രിങ്‌വേൽ ടൗൺ ഹാളിൽ ആഗസ്ത് 19 ന് രാവിലെ 10 മണിക്ക് ആഘോഷപരിപാടി കൾ ആരംഭിക്കും.
Read More » -
Kerala
മലബാറുകാർക്ക് സന്തോഷവാർത്ത;ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് ഇനിമുതൽ എറണാകുളത്ത് നിന്ന് വൈകിട്ട് 5:20 ന്
എറണാകുളം:ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിന്റെ സമയം ഞായറാഴ്ച (ഓഗസ്റ്റ് 20) മുതല്‍ മാറും. ഇപ്പോള്‍ ഉച്ചയ്ക്ക് ശേഷം 2.50 ഓടെ ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ 20 മുതല്‍ 3.50നാകും പുറപ്പെടുക. എറണാകുളം ജങ്ഷനില്‍ ഇത് 5.20 ഓടെയാകും എത്തിച്ചേരുക. ഷൊര്‍ണ്ണൂരില്‍ 7.47നും എത്തിച്ചേരും. വൈകുന്നേരം എറണാകുളത്ത് നിന്ന് മലബാർ ഭാഗത്തേക്ക് ട്രെയിൻ ഇല്ല എന്ന പരാതിക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.
Read More » -
Kerala
തിരുവനന്തപുരം ഈഞ്ചക്കല്‍ ജംഗ്ഷനില്‍ മേൽപ്പാലം വരുന്നു
തിരുവനന്തപുരം:നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് തലസ്ഥാനത്തെ ഗതാഗതക്കുരുക്ക് രൂക്ഷമായ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ മേൽപ്പാലം വരുന്നു.75 കോടി രൂപ ചെലവ് കണക്കാക്കുന്ന മേല്‍പ്പാലത്തിന്റെ പദ്ധതിരേഖയ്ക്ക് സർക്കാർ അനുമതി നല്‍കി. അനുമതി ലഭിച്ചതിനു പിന്നാലെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.പദ്ധതി രേഖ പ്രകാരം 9 സ്പാനുകളുള്ള നാലുവരി മേല്‍പ്പാലമാണ് നിര്‍മിക്കുക. 25 മീറ്ററാണ് ദൂരം. ചാക്ക മേല്‍പ്പാലത്തില്‍ നിന്ന് ആരംഭിച്ച് മുട്ടത്തറയില്‍ ബന്ധിപ്പിക്കുന്ന വിധത്തിലായിരിക്കും നിര്‍മാണം. നിലവില്‍ നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രധാന മേഖലയാണിത്. പാലം വരുന്നതോടെ ഇതിന് അറുതിയുണ്ടാകും. കഴക്കൂട്ടം-മുക്കോല എന്‍.എച്ച് ജംഗ്ഷന്‍, കിഴക്കേക്കോട്ട, വള്ളക്കടവ്, അട്ടക്കുളങ്ങര, പേട്ട എന്നിവിടങ്ങളില്‍ നിന്ന് വരുന്ന റോഡുകളുടെ പ്രധാന ജംഗ്ഷനാണിത്. കോവളം, ശംഖുമുഖം, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്ന് നഗരമധ്യത്തിലേക്കുള്ള യാത്രയും ഇതോടെ വേഗത്തിലാകും.
Read More »