Month: August 2023
-
Kerala
വീട് അറ്റകുറ്റപ്പണികള്‍ക്കായി അരലക്ഷം രൂപ വരെ ധനസഹായം
തിരുവനന്തപുരം:കേരള സര്‍ക്കാരിന് കീഴിലുള്ള ന്യൂനപക്ഷ ക്ഷേമബോര്‍ഡ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് അറ്റകുറ്റപ്പണികള്‍ക്കായി അരലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്നു. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/ വിവാഹബന്ധം വേര്‍പ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കുള്ള ‘ഇമ്ബിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നത്. ശരിയായ ജനലുകള്‍/ വാതിലുകള്‍/ മേല്‍ക്കൂര/ ഫ്‌ളോറിംങ്/ ഫിനിഷിംങ്/ പ്ലംബിംങ്/ സാനിട്ടേഷന്‍/ ഇലക്‌ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാണ് സഹായം. ഒരു വീടിന്റെ അറ്റകുറ്റപണികള്‍ക്ക് 50,000 രൂപ വരെയാണ് പരമാവധി സഹായം ലഭിക്കുക. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിനാണ് മുന്‍ഗണന. അപേക്ഷകയ്‌ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. ഏറ്റവും പുതിയ ലാന്‍ഡ് ടാക്‌സ് അടച്ച റസിപ്റ്റ്,…
Read More » -
Kerala
സി.പി.എം കോവളം ഏരിയ കമ്മിറ്റി ഓഫീസിനൊപ്പം11 നിര്‍ദ്ധന കുടുംബങ്ങള്‍ക്കും വീട്
തിരുവനന്തപുരം: സി.പി.എം കോവളം ഏരിയ കമ്മിറ്റി ഓഫീസിനൊപ്പം11 നിര്‍ദ്ധന കുടുംബങ്ങള്‍ക്കും തലചായ്ക്കാൻ വീടാകുന്നു. ഓരോ കുടുംബത്തിനും ഒൻപതു ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ‘ തലോടല്‍ ‘:എന്ന പേരില്‍ 11വീടുകള്‍ പൂര്‍ത്തിയാക്കുന്നത്. ജനുവരിയില്‍ പുതിയ പാര്‍ട്ടി ഓഫീസ് ഉദ്‌ഘാടനത്തോടൊപ്പം വീടുകളുടെ താക്കോലും കൈമാറും. വീടുകളുടെ തറക്കല്ലിടല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറി പി. കൃഷ്ണപിള്ള ദിനമായ ഇന്ന് നടക്കും.ഏരിയതല ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വൈകുന്നേരം 5ന് കോട്ടുകാല്‍ ചപ്പാത്തില്‍ നിര്‍വ്വഹിക്കും
Read More » -
Kerala
പച്ചക്കറി വില കുറഞ്ഞു; അന്യംനിന്നുപോയ സാമ്ബാറും, അവിയലും അടുക്കളയിൽ തിരികെ എത്തി
കുടുംബ ബഡ്ജറ്റിന്റെ താളംതെറ്റിച്ച് ഒരുമാസത്തിലേറെയായി റോക്കറ്റുപോലെ കുതിക്കുകയായിരുന്ന പച്ചക്കറി വില കുറഞ്ഞതോടെ അന്യംനിന്നുപോയ സാമ്ബാറും, അവിയലും അടുക്കളയിൽ തിരികെ എത്തി. സെഞ്ച്വറി കടന്ന തക്കാളി, ബീൻസ്, മുരിങ്ങക്ക എന്നിവയുടെ വില കുത്തനെ ഇടിഞ്ഞു.കര്‍ണാടകയിലും തമിഴ്‌നാട്ടിലും പെയ്ത കനത്തമഴയും പ്രതികൂലകാലാവസ്ഥയുമാണ് നേരത്തെ വില ഉയരാൻ കാരണമായത്.ഓണത്തിന് മുൻപ് പച്ചക്കറി വിലയില്‍ കുറവ് വന്നത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമായി. അതേസമയം ഓണം നാളുകള്‍ അടുക്കുന്നതോടെ വിലയില്‍ വീണ്ടും കുതിച്ചുകയറ്റമുണ്ടാകുമോയെന്ന ആശങ്കയും ജനത്തിനുണ്ട്. സർക്കാരിന്റെ ഇടപെടലുകളും പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെട്ട പച്ചക്കറികളും വിപണിയില്‍ എത്തിതുടങ്ങിയതോടെയാണ് കുടുംബ ബഡ്ജറ്റിന്റെ താളംതെറ്റിച്ച് ഒരുമാസമായി റോക്കറ്റുപോലെ കുതിക്കുകയായിരുന്ന പച്ചക്കറി വില കുറഞ്ഞത്.
Read More » -
India
മുംബൈ- ഗോവ യാത്ര ഇനി കേവലം 6 മണിക്കൂർ മാത്രം, 66 ദേശീയ പാത ഉടൻ തുറക്കും; യാത്രയ്ക്കിടയിൽ ഹൃദയഹാരിയായ ഈ ദൃശ്യങ്ങളും ആസ്വദിക്കാം!
ഗോവ വിനോദസഞ്ചാരികളുടെ പറുദീസയാണ്. മനോഹരമായ ബീച്ചുകൾക്കും രാത്രി ജീവിതത്തിനും ലോകമെമ്പാടും പ്രശസ്തമാണ് ഈ നാട്. എന്നാലിപ്പോൾ, മുംബൈയ്ക്കും ഗോവയ്ക്കുമിടയിലുള്ള ഗതാഗത സമയം 10 മണിക്കൂറിൽ നിന്ന് ആറ് മണിക്കൂറായി കുറയ്ക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതി അതിന്റെ അവസാന ഘട്ടത്തിലെത്തിൽ എത്തിയിരിക്കുകയാണ്. മുംബൈ-ഗോവ ദേശീയ പാത ഉടൻ ഉദ്ഘാടനം ചെയ്യും. ഗണേശോത്സവത്തിന് മുമ്പ് തുറന്നുകൊടുക്കുമെന്നാണ് സൂചന. റിപ്പോർട്ടുകൾ പ്രകാരം, 1,608 കിലോമീറ്റർ നീളമുള്ള നാലുവരിപ്പാത എൻ എച്ച് 66 പ്രവർത്തനക്ഷമമായാൽ അത് ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കന്യാകുമാരി മുതൽ മഹാരാഷ്ട്രയിലെ പൻവേൽ വരെയുള്ള ദേശീയപാതയാണ് 66. ഇത് ഗോവ, കർണാടക, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു. പുതിയ പാലങ്ങൾ, തുരങ്കങ്ങൾ, ബൈപാസുകൾ എന്നിവയുടെ നിർമാണവും നിലവിലെ റോഡിന്റെ വീതികൂട്ടി നാലുവരിപ്പാതയാക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി രവീന്ദ്ര ചവാനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിൻഡെയും അടുത്തിടെ യോഗം…
Read More » -
NEWS
പരാജയങ്ങളിൽ തകർന്നു പോകരുത്, പരിശ്രമങ്ങൾ ഒടുവിൽ വിജയത്തിലെത്തിക്കും
വെളിച്ചം അയാൾ വിവാഹ ശേഷം ഭാര്യയോടൊപ്പം ദൂരെയുള്ള ഒരു നഗരത്തില്‍ താമസമാക്കി. പുതിയസ്ഥലത്ത് അയാള്‍ ജോലി തേടി. അങ്ങനെ ഒരു സ്‌കൂളില്‍ ജോലികിട്ടി. പക്ഷേ, അധ്യാപനത്തിലെ പരിചയക്കുറവ് കാരണം അയാള്‍ക്ക് ആ ജോലി നഷ്ടപ്പെട്ടു. അയാള്‍ വീട്ടിലെത്തി സങ്കടത്തോടെ ഭാര്യയോട് ജോലി നഷ്ടപ്പെട്ട കാര്യം പറഞ്ഞു. ഭാര്യ അയാളെ ആശ്വസിപ്പിച്ചു: “ചിലര്‍ക്ക് അറിവ് ധാരാളം ഉണ്ടെങ്കിലും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനുളള കഴിവ് കുറവായിരിക്കും, സാരമില്ല, നിങ്ങള്‍ക്ക് വേണ്ടി വേറെ നല്ല ജോലി കാത്തിരിപ്പുണ്ട്…” കുറച്ച് ദിവസം കഴിഞ്ഞു. അയാള്‍ക്ക് വേറെ ഒരു ജോലി കിട്ടി. ജോലി പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം കാരണം ആ ജോലിയും നഷ്ടമായി. അപ്പോഴും ഭാര്യ സമാധാനിപ്പിച്ചു. ‘പരിചയസമ്പന്നതയുടെ കുറവ് കാരണമാണ് നിങ്ങള്‍ക്ക് ജോലി നഷ്ടമായത്. നല്ല ജോലി ഉടനെ കിട്ടും.’ അയാൾ തളര്‍ന്നുപോകാന്‍ അവര്‍ ഒരിക്കലും അനുവദിച്ചതേയില്ല. വിവിധതരം ജോലികള്‍ അയാള്‍ക്ക് ലഭിച്ചു. പല കുറവുകള്‍കൊണ്ടും അത് നഷ്ടപ്പെട്ടു. വര്‍ഷങ്ങള്‍ കടന്നുപോയി. അനേകം ഭാഷകള്‍…
Read More » -
Kerala
പുനലൂർ- ഗുരുവായൂർ പാസഞ്ചർ ഇനിമുതൽ ഗുരുവായൂർ – മധുര റൂട്ടിൽ ; ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം
തിരുവനന്തപുരം: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിന്റെ സമയം ഞായറാഴ്ച (ഓഗസ്റ്റ് 20) മുതല്‍ മാറും. ഇപ്പോള്‍ ഉച്ചയ്ക്ക് ശേഷം 2.50 ഓടെ ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ 20 മുതല്‍ 3.50നാകും പുറപ്പെടുക. എറണാകുളം ജങ്ഷനില്‍ ഇത് 5.20 ഓടെയാകും എത്തിച്ചേരുക. ഷൊര്‍ണ്ണൂരില്‍ 7.47നും എത്തിച്ചേരും. അതേസമയം ഓണക്കാലത്ത് നാഗര്‍കോവിലില്‍ നിന്ന് കോട്ടയം, കൊങ്കണ്‍ വഴി പനവേലിലേക്ക് പ്രത്യേക തീവണ്ടി സര്‍വീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നാഗര്‍കോവിലില്‍ നിന്ന് 22, 29, സെപ്റ്റംബര്‍ 5 തീയതികളില്‍ പകല്‍ 11.35-ന് പുറപ്പെടുന്ന തീവണ്ടി (നമ്പര്‍ 06071) പിറ്റേന്ന് രാത്രി 10.45-ന് പനവേലിലെത്തും. പനവേലില്‍ നിന്ന് 24, 31, സെപ്റ്റംബര്‍ 7 തീയതികളില്‍ പുലര്‍ച്ചെ 12.10-ന് മടക്കയാത്ര ആരംഭിക്കുന്ന തീവണ്ടി (06072) പിറ്റേന്ന് രാവിലെ 10-ന് തിരുവനന്തപുരത്തെത്തും. ഇതോടൊപ്പം എറണാകുളം വേളാങ്കണ്ണി ബൈവീക്ക്‌ലി, കൊല്ലം-തിരുപ്പതി ബൈവീക്ക്‌ലി ട്രെയിനുകള്‍ക്കു റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് തുത്തൂക്കുടിയിലേക്കും തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ്…
Read More » -
Kerala
വീട്ടമ്മയെ കാൺമാനില്ലെന്ന് പരാതി
തുവ്വൂർ പള്ളിപറമ്പ് സ്വദേശിനിയായ സുജിത വയസ്സ് 35, w/o മനോജ് കുമാർ മാങ്കൂത്ത് (H) എന്ന ആളെ 11/08/2023 മുതൽ തുവ്വൂരിൽ നിന്നും കാണാതായി പരാതി. വിവരം ലഭിക്കുന്നവർ കരുവാരകുണ്ട് പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണെന്ന് എസ്എച്ച്ഒ അറിയിക്കുന്നു. SHO karuvarakundu :04931 280210, 9497980657 PRO : 9497934549
Read More » -
Health
കൃത്യമായ ആർത്തവം, പെട്ടെന്ന് ഗർഭധാരണം; ശതാവരിയുടെ ഗുണങ്ങൾ അറിയാം
ശതാവരിക്കിഴങ്ങിന് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. എന്നാൽ ഇവ എന്തൊക്കെയെന്ന് പലപ്പോഴും പലര്‍ക്കും തിരിച്ചറിയാൻ സാധിക്കുകയില്ല. നിരവധി ഗുണങ്ങളുടെ ഇടമാണ് ശതാവരി എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് ശരിക്കും ഒരു വള്ളിച്ചെടിയാണ്. ഇതിന്‍റെ ഇലകളിൽ മുള്ളും കാണപ്പെടുന്നുണ്ട്. ഇതിന്‍റെ കിഴങ്ങാണ് ഔഷധയോഗ്യമായിട്ടുള്ളത്. ആയുർവേദ ഗ്രന്ഥങ്ങളിൽ പണ്ടുമുതൽക്കേ ശതാവരി എന്ന ഔഷധസസ്യത്തിന് ഒരു പ്രധാന സ്ഥാനമുണ്ട്. ഏതൊരു വ്യക്തിയുടെയും ആരോഗ്യത്തിന് ഏറ്റവുമധികം ഗുണം ചെയ്യുന്ന ഒന്നാണ് ഇത്. വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡൻറുകൾ എന്നിവയെല്ലാം അസാധ്യമായ അളവിൽ അടങ്ങിയിട്ടുണ്ട് ഇതിൽ. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി എന്നിവയും ശതാവരിയിൽ അടങ്ങിയിട്ടുണ്ട്. നല്ലൊരു ദാഹശമനി കൂടിയാണ് ശതാവരി എന്ന കാര്യത്തിൽ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യഗുണങ്ങൾ ഇതിലുണ്ട് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ട് വളരെയധികം ശ്രദ്ധയോടെ ഉപയോഗിച്ചാൽ നിങ്ങൾക്ക് എന്തൊക്കെ ഗുണങ്ങൾ ആണ് നൽകുന്നത് എന്ന് നമുക്ക് നോക്കാം. സ്ത്രീകളെ വലക്കുന്ന വന്ധ്യത, ആർത്തവ…
Read More » -
Food
ഓണത്തിന് രുചികരമായ കുറുക്കു കാളൻ തയാറാക്കാം
ചേനയും നേന്ത്രക്കായയും ചേർത്തൊരു കാളൻ.ഓണസദ്യക്ക് കൂട്ടാൻ രുചികരമായ കുറുക്കു കാളൻ തയാറാക്കാം. ചേന – 200-300 ഗ്രാം നേന്ത്രക്കായ – 1 തേങ്ങ – 2 പിടി ജീരകം – കാൽ ടേബിൾ സ്പൂൺ കുരുമുളകു പൊടി – കാൽ സ്പൂൺ തൈര് – 1- 2 കപ്പ് (പുളി അനുസരിച്ചു എടുക്കുക) പച്ചമുളക് – 2 ചുവന്ന മുളക് – 2-3 കടുക് – 1 സ്പൂൺ കറിവേപ്പില – കുറച്ച് ഉലുവ – കാൽ സ്പൂൺ വെളിച്ചെണ്ണ – 1 സ്പൂൺ നെയ്യ് – 1 സ്പൂൺ ഒരു മിക്സിയുടെ ജാറിൽ തേങ്ങ, പച്ചമുളക്, ജീരകം, കുരുമുളകുപൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് അരയ്ക്കുക. ചേന, കായ എന്നിവ ചതുരത്തിൽ മുറിച്ച് പ്രഷർ കുക്കറിൽ ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. ശേഷം മൺചട്ടിയിൽ മാറ്റിയശേഷം മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്തു യോജിപ്പിച്ച് അരച്ചത്…
Read More » -
NEWS
ലഡാക്കിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളും കാർഗിലിലെ യുദ്ധസ്മാരകവും !
ഭൂമിശാസ്ത്രപരമായും സാംസ്കാരികപരമായും ലഡാക്ക് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഏറെ വേറിട്ട് നില്‍ക്കുന്ന ഒരു പ്രദേശമാണ്. ചുരങ്ങളുടെ നാട് എന്നാണ് ലഡാക്ക് എന്ന വാക്കിന്റെ അര്‍ത്ഥം. ഹിമാലപര്‍വതത്തിന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് ട്രെക്കിംഗ് പ്രിയരുടെ പറുദീസയാണ്. ലേയാണ് ലഡാക്കിലെ ഏറ്റവും വലിയ ടൗണ്‍. സമുദ്രനിരപ്പിന് 3500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലേയിലെ തദ്ദേശിയരിൽ ബഹുഭൂരിപക്ഷവും മഹായാനബുദ്ധിസ്റ്റുകളാണ്.അപൂര്‍വവും വിചിത്രവുമായ നിരവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് ലഡാക്ക്. മലയാടുകള്‍, ടിബറ്റന്‍ കട്ടുകഴുതകള്‍, ടിബറ്റന്‍ മാനുകള്‍, മര്‍മോത്തുകള്‍ അങ്ങനെ വിവിധ തരത്തിലുള്ള ജീവികളെ സഞ്ചാരികള്‍ക്ക് കാണാനാകും. ഭഗ്യമുണ്ടെങ്കില്‍ ഹിമപുലികളെയും കാണാം.ആളുകള്‍ പോറ്റുന്ന യാക്കുകളാണ് ലഡാക്കിലെ മറ്റൊരു കാഴ്ച. സഞ്ചാരികള്‍ക്ക് വേണമെങ്കില്‍ യാക്കിന്റെ പുറത്ത് കയറി സഞ്ചരിക്കാനുള്ള അവസരവുമുണ്ട്. ലേയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ ലഡാക്കില്‍ നിരവധി സ്ഥലങ്ങളുണ്ട്. സഞ്ചാരികളുടെ താല്‍പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കും അനുസരിച്ച് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര നടത്താം. ലേയ്ക്ക് സമീപത്തുള്ള ബുദ്ധവിഹാരങ്ങള്‍ മുതല്‍ അഞ്ച് ദിവസം ട്രെക്കിംഗ് ചെയ്ത് എത്തിച്ചേരാവുന്ന അല്‍ചി, പന്ത്രണ്ട് ദിവസം തുടര്‍ച്ചയായി…
Read More »