ബര്‍ലിൻ: കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കിയുള്ള ബില്‍ ജര്‍മൻ മന്ത്രിസഭ പാസാക്കി. കഞ്ചാവ് കൈവശംവെക്കാനും ചെടികള്‍ വളര്‍ത്താനും ജനങ്ങള്‍ക്ക് അനുമതി നല്‍കുന്നതാണ് ബില്‍.
പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 25 ഗ്രാം കഞ്ചാവ് വരെ കൈവശം വെക്കാം.മൂന്ന് കഞ്ചാവ് ചെടി വരെ വളര്‍ത്താനുള്ള അനുമതിയും ജര്‍മനി നല്‍കുന്നുണ്ട്. കരിഞ്ചന്തയിലെ കഞ്ചാവ് കച്ചവടത്തിന് തടയിടാനും ലഹരിമൂലമുള്ള കുറ്റകൃത്യങ്ങള്‍ ഒരുപരിധി വരെ കുറക്കാനും തീരുമാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജര്‍മൻ ചാൻസലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു.
കഞ്ചാവിനുള്ള നിയന്ത്രണം നീക്കുന്നതിലൂടെ അതിന്റെ ദൂഷ്യഫലത്തെ കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകളും അവബോധവും വളര്‍ത്താനും പുതിയ ബില്‍ സഹായിക്കുമെന്ന് ചാൻസലർ പ്രതീക്ഷ പ്രകടിപ്പിച്ചു.