KeralaNEWS

മലബാറുകാർക്ക് സന്തോഷവാർത്ത;ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് ഇനിമുതൽ എറണാകുളത്ത് നിന്ന് വൈകിട്ട് 5:20 ന്

എറണാകുളം:ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിന്റെ സമയം ഞായറാഴ്ച (ഓഗസ്റ്റ് 20) മുതല്‍ മാറും. ഇപ്പോള്‍ ഉച്ചയ്ക്ക് ശേഷം 2.50 ഓടെ ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ 20 മുതല്‍ 3.50നാകും പുറപ്പെടുക.
എറണാകുളം ജങ്ഷനില്‍ ഇത് 5.20 ഓടെയാകും എത്തിച്ചേരുക. ഷൊര്‍ണ്ണൂരില്‍ 7.47നും എത്തിച്ചേരും. വൈകുന്നേരം എറണാകുളത്ത് നിന്ന് മലബാർ ഭാഗത്തേക്ക് ട്രെയിൻ ഇല്ല എന്ന പരാതിക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.

Back to top button
error: