എള്ളിന്റെ ആരോഗ്യ ഗുണങ്ങൾ ഇതാ
∙ പ്രമേഹം തടയുന്നു
എള്ളിൽ മഗ്നീഷ്യവും മറ്റ് പോഷകങ്ങളുമുണ്ട്. എള്ളെണ്ണ പ്രമേഹം തടയാൻ സഹായിക്കുന്നു. കൂടാതെ പ്ലാസ്മ, ഗ്ലൂക്കോസ് നില മെച്ചപ്പെടുത്താനും സഹായിക്കുന്നു.
∙ രക്തസമ്മർദം കുറയ്ക്കുന്നു
എള്ളിലടങ്ങിയ മഗ്നീഷ്യം രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും.
∙ കൊളസ്ട്രോൾ കുറയ്ക്കുന്നു
എള്ളിലടങ്ങിയ ഫൈറ്റോസ്റ്റെറോളുകൾ കൊളസ്ട്രോൾ ഉൽപ്പാദനം തടയുന്നു. കറുത്ത എള്ളിലാണ് ഫൈറ്റോസ്റ്റെറോൾ ധാരാളം ഉള്ളത്.
∙ അർബുദം തടയുന്നു
അർബുദത്തെ പ്രതിരോധിക്കുന്ന സംയുക്തങ്ങളായ ഫൈറ്റിക് ആസിഡ്, മഗ്നീഷ്യം, ഫൈറ്റോസ്റ്റെറോൾ ഇവ എള്ളിലുണ്ട്.
∙ ഉത്കണ്ഠ അകറ്റുന്നു
സമ്മർദം അകറ്റാൻ സഹായിക്കുന്ന ധാതുക്കൾ ആയ മഗ്നീഷ്യം, കാൽസ്യം ഇവ എള്ളിലുണ്ട്. തയാമിൻ, പെറ്റോഫാൻ മുതലായ ജീവകങ്ങളുമുണ്ട്. ഇത് സെറോടോണിൻ എന്ന ഹോർമോണിന്റെ ഉത്പ്പാദനം കൂട്ടുന്നു.
∙ വിളർച്ച അകറ്റുന്നു
കറുത്ത എള്ളിൽ ഇരുമ്പ് ധാരാളമുണ്ട്. വിളർച്ചയ്ക്കും ക്ഷീണത്തിനും എള്ള് ഗുണകരം.
∙ സന്ധിവാതത്തിൽ നിന്ന് ആശ്വാസം
എള്ളിൽ ധാരാളം കോപ്പർ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതത്തെ തടയുന്നു., വേദന കുറയ്ക്കുന്നു, എല്ലുകളെയും സന്ധികളെയും രക്തക്കുഴലുകളെയും ശക്തിപ്പെടുത്തുന്നു.
∙ ദഹനത്തിനു സഹായകം
ദഹനം സുഗമമാക്കുന്നു, മലബന്ധം അകറ്റുന്നു നാരുകൾ ധാരാളം ഉള്ളതിനാലാണിത്.
∙ മുടി വളരാൻ
മുടി കൊഴിച്ചിൽ തടയുന്നു.എള്ള് മുടിയുടെ വേരുകളെ ബലപ്പെടുത്തുന്നു. എള്ളിലടങ്ങിയ ഒമേഗ ഫാറ്റി ആസിഡുകൾ മുടി വളരാൻ സഹായിക്കുന്നു. അതോടൊപ്പം തലയോട്ടിയെ എണ്ണമയമുള്ളതാക്കുന്നു. മുടി നരയ്ക്കുന്നതിനെയും തടയുന്നു.
∙ ചെറുപ്പം നിലനിർത്തുന്നു
എള്ളിലടങ്ങിയ നിരോക്സീകാരികൾ പ്രായമാകലിനെ തടയുന്നു. ചർമത്തിനു യുവത്വമേകുന്നു.
∙ ചർമത്തിന്റെ ആരോഗ്യം
എള്ളെണ്ണ ചർമത്തെ മൃദുവാക്കുന്നു. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ ചുവപ്പ്, തടിപ്പ്, മുഖക്കുരു ഇവയെ എല്ലാം അകറ്റുന്നു.
∙ ദന്താരോഗ്യം
എള്ളിലടങ്ങിയ എണ്ണ പല്ലിലെ പ്ലേക്ക് അകറ്റി ആരോഗ്യമേകുന്നു.
∙ എല്ലുകൾക്ക്
കാൽസ്യവും സിങ്കും കറുത്ത എള്ളിൽ ധാരാളമുണ്ട്. ഇത് എല്ലുകള്‍ക്ക് ശക്തിയേകുന്നു.
∙ ഊർജ്ജമേകുന്നു
കൊഴുപ്പ് ധാരാളം ഉണ്ട്. കൂടാതെ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡ്, ഒമേഗ 6 ഇവയും എള്ളിലുണ്ട്. നാരുകൾ, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് ഇവയെല്ലാം ഊർജ്ജ നില വർധിപ്പിക്കുന്നു.
∙ ഹൃദയാരോഗ്യമേകുന്നു
എള്ളിലടങ്ങിയ ആന്റിഓക്സിഡന്റ്– ആന്റി ഇൻഫ്ലമേറ്ററി സംയുക്തമായ സെസാമോൾ അതിറോസ്ക്ലീറോസിസ് തടയുന്നു.
∙ അർബുദ ചികിത്സയിൽ
റേഡിയേഷൻ ചികിത്സ മൂലം ഉണ്ടായ ഡി എൻ എ തകരാറുകൾ പരിഹരിക്കാൻ എള്ളിലടങ്ങിയ സെസാമോളിനും എള്ളെണ്ണയ്ക്കും കഴിയും.
∙ കരളിന്
കരളിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും എള്ള് സഹായകം
∙ ശിശുക്കളിൽ
എള്ളെണ്ണ പുരട്ടി തടവുന്നത് കുട്ടികളിലെ വളർച്ചയ്ക്കും നല്ല ഉറക്കം ലഭിക്കാനും സഹായകം. കൂടാതെ ഡയപ്പർറാഷ് തടയാനും എള്ളെണ്ണ നല്ലതാണ്.
∙ ആസ്മ
എള്ളിലടങ്ങിയ മഗ്നീഷ്യം ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തടയാൻ സഹായിക്കുന്നു.