കുടുംബ ബഡ്ജറ്റിന്റെ താളംതെറ്റിച്ച് ഒരുമാസത്തിലേറെയായി റോക്കറ്റുപോലെ കുതിക്കുകയായിരുന്ന പച്ചക്കറി വില കുറഞ്ഞതോടെ അന്യംനിന്നുപോയ സാമ്ബാറും, അവിയലും അടുക്കളയിൽ തിരികെ എത്തി.
സെഞ്ച്വറി കടന്ന തക്കാളി, ബീൻസ്, മുരിങ്ങക്ക എന്നിവയുടെ വില കുത്തനെ ഇടിഞ്ഞു.കര്‍ണാടകയിലും തമിഴ്‌നാട്ടിലും പെയ്ത കനത്തമഴയും പ്രതികൂലകാലാവസ്ഥയുമാണ് നേരത്തെ വില ഉയരാൻ കാരണമായത്.ഓണത്തിന് മുൻപ് പച്ചക്കറി വിലയില്‍ കുറവ് വന്നത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമായി. അതേസമയം ഓണം നാളുകള്‍ അടുക്കുന്നതോടെ വിലയില്‍ വീണ്ടും കുതിച്ചുകയറ്റമുണ്ടാകുമോയെന്ന ആശങ്കയും ജനത്തിനുണ്ട്.
സർക്കാരിന്റെ ഇടപെടലുകളും പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെട്ട പച്ചക്കറികളും വിപണിയില്‍ എത്തിതുടങ്ങിയതോടെയാണ് കുടുംബ ബഡ്ജറ്റിന്റെ താളംതെറ്റിച്ച് ഒരുമാസമായി റോക്കറ്റുപോലെ കുതിക്കുകയായിരുന്ന പച്ചക്കറി വില കുറഞ്ഞത്.