എല്ലാ വർഷവും ജൂലൈ 26 കാർഗിൽ വിജയ് ദിവസ് ആയി ആചരിക്കുന്നു,.2014 നവംബറിൽ ഇന്ത്യൻ സൈന്യം പണികഴിപ്പിച്ചതാണ് ഇന്നത്തെ സ്ഥിതിയിലുള്ള ഈ സ്മാരകം.പിങ്ക് മണൽക്കല്ലിൽ നിർമ്മിച്ച ഇത് കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈന്യത്തിലെ സൈനികരെ അനുസ്മരിക്കുന്നു.
കാർഗിൽ യുദ്ധം
1999ൽ മേയ് എട്ട് മുതൽ ജൂലൈ 26 വരെ കശ്മീരിലെ കാർഗിലിലെ ടൈഗർ ഹിൽസിലും നിയന്ത്രണരേഖയിലുമായി നടന്നതാണ് ഐതിഹാസികമായ കാർഗിൽ യുദ്ധം. ഓപറേഷൻ വിജയ് എന്ന ദൗത്യത്തിലൂടെ പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരെ തുരത്താനും ടൈഗർ കുന്നുകൾ അടക്കം പിടിച്ചെടുക്കാനും രാജ്യത്തിനായി. മൂന്ന് മാസം നീണ്ടുനിന്ന യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു.
1998ലാണ് പാകിസ്താനിൽ നിന്നെത്തിയ സൈന്യം നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞ് കയറുന്നത്.സിയാചിനിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ അകറ്റുകയായിരുന്നു പാക് ലക്ഷ്യം. പാക് പദ്ധതികൾ മനസിലാക്കിയ ഇന്ത്യ രണ്ട് ലക്ഷത്തോളം സൈനികരെ വിന്യസിക്കുകയും തുടർന്ന് തങ്ങളുടെ ദൗത്യത്തിന് ‘ഓപ്പറേഷൻ വിജയ്’ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
സിയാച്ചിനിലെ ഉയർന്ന പ്രദേശത്ത് തമ്പടിച്ചിരുന്ന പാക് സൈന്യത്തെ തുരത്താൻ പ്രത്യാക്രമണം ആരംഭിച്ച ഇന്ത്യൻ കര, വ്യോമ സേനകൾ പാക് ഔട്ട്പോസ്റ്റുകൾ തകർക്കുകയും സിയാച്ചിനിലെ ഉയർന്ന പ്രദേശങ്ങൾ കീഴടക്കുകയും 700ഓളം സൈനികരെ വധിക്കുകയും ചെയ്തു. ജൂലൈ 26ഓടെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ സൈന്യം കാർഗിലിലെ ടൈഗർ ഹിൽസിൽ ദേശീയപതാക ഉയർത്തി.
1999 ൽ ഇന്ത്യ സൈന്യത്തെ പിൻവലിച്ച തക്കം നോക്കി പാക്കിസ്ഥാൻ സൈനിക മേധാവി പർവേസ് മുഷറഫിന്റെ ഉത്തരവ് അനുസരിച്ച് പാക് സൈികർ കാർഗിലിലെ തന്ത്ര പ്രധാന മേഖലകളിൽ നുഴഞ്ഞു കയറി. നിയന്ത്രണ രേഖ മറികടന്ന് കിലോമീറ്ററുകൾ അവർ കൈവശപ്പെടുത്തി. ഇതിനുള്ള മറുപടിയായിരുന്നു ഓപ്പറേഷൻ വിജയ്. ജൂലൈ 26-ന് ആണ് ആണ് യുദ്ധം അവസാനിക്കുന്നത്.അങ്ങനെയാണ് ജൂലൈ 26 കാർഗിൽ വിജയ് ദിവസ് ആയി ആഘോഷിച്ചു തുടങ്ങിയത്.കാർഗിൽ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട രാജ്യത്തിന്റെ വീരയോദ്ധാക്കളെ അനുസ്മരിക്കുന്ന ദിനം കൂടിയാണ് ജുലൈ 26.1999 മെയ് മുതൽ ജുലൈ വരെ നീണ്ടുനിന്ന യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികരായിരുന്നു വീരമൃത്യു വരിച്ചത്.
ടോളോലിംഗ് പോരാട്ടം
കാർഗിൽ യുദ്ധത്തിലെ ആദ്യത്തെ പ്രധാന പോരാട്ടമായിരുന്നു ടോളോലിംഗിൽ നടന്നത്. ടോളോലിംഗിലും സമീപ പ്രദേശങ്ങളിലുമായി നുഴഞ്ഞുകയറിയ പാക്സൈന്യത്തെ തുരത്താൻ ഇന്ത്യൻ സേനയുടെ രാജ്പുത്താന റൈഫിൾസിന്റെ രണ്ടാം ബറ്റാലിയൻ സൈന്യമായിരുന്നു യുദ്ധമുഖത്ത് ഉണ്ടായിരുന്നത്. കുത്തനെയുള്ള പാറക്കെട്ടുകളും ഇടുങ്ങിയ വഴികളും അസഹനീയമായ കാലാവസ്ഥയും പോരാട്ടം കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കി. നീണ്ട ദിവസത്തെ പ്രത്യാക്രമണത്തിനൊടുവിൽ 1999 ജൂൺ 13 ന് ടോളോലിംഗ് തിരിച്ച് പിടിച്ചതായി സൈന്യം അറിയിച്ചു.
ടൈഗർ ഹിൽ യുദ്ധം
പോയിന്റ് 5353 എന്നും ടൈഗർ ഹിൽ യുദ്ധം അറിയപ്പെടുന്നു. കാർഗിൽ യുദ്ധത്തിലെ മറ്റൊരു സുപ്രധാനമായ പോരാട്ടമായിരുന്നു ഇത്. പാക് സൈന്യവും തീവ്രവാദികളും 5307 മീറ്റർ ഉയരത്തിലുള്ള ടൈഗർ ഹില്ലിൽ തമ്പടിക്കുകയായിരുന്നു. തുടർന്ന് ഓപ്പറേഷന്‍ വിജയ് എന്ന് പേരിട്ട സൈനിക നടപടിയിലൂടെ ആഴ്ചകളോളം നീണ്ട് നിന്ന പോരാട്ടത്തിനൊടുവിൽ പാക്ക് സൈനികരെ പുറത്താക്കി ടൈഗര്‍ ഹില്‍ ഉള്‍പ്പെടെയുള്ള പോസ്റ്റുകള്‍ ഇന്ത്യ പിടിച്ചെടുത്തു . കാർഗിൽ യുദ്ധത്തിലെ പ്രധാന വഴിത്തിരിവായിരുന്നു ടൈഗർ ഹിൽ തിരിച്ചുപിടിച്ചത്.