KeralaNEWS

സി.പി.എം കോവളം ഏരിയ കമ്മിറ്റി ഓഫീസിനൊപ്പം11 നിര്‍ദ്ധന കുടുംബങ്ങള്‍ക്കും വീട്

തിരുവനന്തപുരം: സി.പി.എം കോവളം ഏരിയ കമ്മിറ്റി ഓഫീസിനൊപ്പം11 നിര്‍ദ്ധന കുടുംബങ്ങള്‍ക്കും തലചായ്ക്കാൻ വീടാകുന്നു. ഓരോ കുടുംബത്തിനും ഒൻപതു ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ‘ തലോടല്‍ ‘:എന്ന പേരില്‍ 11വീടുകള്‍ പൂര്‍ത്തിയാക്കുന്നത്.
ജനുവരിയില്‍ പുതിയ പാര്‍ട്ടി ഓഫീസ് ഉദ്‌ഘാടനത്തോടൊപ്പം വീടുകളുടെ താക്കോലും കൈമാറും. വീടുകളുടെ തറക്കല്ലിടല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറി പി. കൃഷ്ണപിള്ള ദിനമായ ഇന്ന് നടക്കും.ഏരിയതല ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വൈകുന്നേരം 5ന് കോട്ടുകാല്‍ ചപ്പാത്തില്‍ നിര്‍വ്വഹിക്കും

Back to top button
error: