ചേനയും നേന്ത്രക്കായയും ചേർത്തൊരു കാളൻ.ഓണസദ്യക്ക് കൂട്ടാൻ രുചികരമായ കുറുക്കു കാളൻ തയാറാക്കാം.
- ചേന – 200-300 ഗ്രാം
- നേന്ത്രക്കായ – 1
- തേങ്ങ – 2 പിടി
- ജീരകം – കാൽ ടേബിൾ സ്പൂൺ
- കുരുമുളകു പൊടി – കാൽ സ്പൂൺ
- തൈര് – 1- 2 കപ്പ് (പുളി അനുസരിച്ചു എടുക്കുക)
- പച്ചമുളക് – 2
- ചുവന്ന മുളക് – 2-3
- കടുക് – 1 സ്പൂൺ
- കറിവേപ്പില – കുറച്ച്
- ഉലുവ – കാൽ സ്പൂൺ
- വെളിച്ചെണ്ണ – 1 സ്പൂൺ
- നെയ്യ് – 1 സ്പൂൺ
- ഒരു മിക്സിയുടെ ജാറിൽ തേങ്ങ, പച്ചമുളക്, ജീരകം, കുരുമുളകുപൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് അരയ്ക്കുക.
- ചേന, കായ എന്നിവ ചതുരത്തിൽ മുറിച്ച് പ്രഷർ കുക്കറിൽ ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. ശേഷം മൺചട്ടിയിൽ മാറ്റിയശേഷം മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്തു യോജിപ്പിച്ച് അരച്ചത് കൂടെ ചേർത്ത് തിളപ്പിക്കുക. കുറുകി വരുമ്പോൾ തൈര് കുറച്ച് ഒഴിച്ച് കുറുക്കി എടുക്കുക
- ഒരു പാൻ ചൂടാക്കി കുറച്ചു വെളിച്ചെണ്ണയും നെയ്യും ചൂടാക്കി കടുക് പൊട്ടിച്ചു മുളക്, ഉലുവ, കറിവേപ്പില എന്നിവ ചേർത്തു വറുത്തിടുക.